topnews

എഐ ക്യാമറ വിവാദം, പദ്ധതിയുടെ നടത്തിപ്പില്‍ ചുക്കാന്‍ പിടിച്ചത് പുറം കരാര്‍ ലഭിച്ച കമ്പനികള്‍

തിരുവനന്തപുരം. സംസ്ഥാനത്ത് പുതിയതായി സ്ഥാപിച്ച എഐ ക്യാമറകളുടെ നടത്തിപ്പില്‍ ചുക്കാന്‍ പിടിച്ചത് പുറംകരാര്‍ ലഭിച്ച കമ്പനികള്‍. പ്രസാഡിയോയുടെയുടെയും ട്രോയിസ് ഇന്‍ഫോടെക്കിന്റെയും തലപ്പത്തുള്ള ഒബി രാംജിത്തും ടി ജിതേഷുമാണ് പദ്ധതി നിര്‍വഹണത്തില്‍ ഉള്‍പ്പെടെ മറ്റ് കമ്പനികളെ നിയന്ത്രിച്ചിരുന്നത്. അതേസമയം ഇരുവരുടെയും സാന്നിധ്യം തുടക്കം മുതലെ പദ്ധതിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് മറച്ചുവയ്ക്കുവാനാണ് കെല്‍ട്രോണും സര്‍ക്കാരും ശ്രമിച്ചത്.

കെല്‍ട്രോണാണ് ചെയ്യുന്നതെന്ന് സര്‍ക്കാര്‍ പറഞ്ഞ പദ്ധതിയില്‍ ഏഴ് സ്വകാര്യ കമ്പനികളാണ് ഇടപെട്ടത്. കരാര്‍ തുടക്കത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് കെല്‍ട്രോണിനെ ഏല്‍പിച്ചു എന്നാല്‍ അവര്‍ എസ്ആര്‍ഐടിക്ക് കരാര്‍ കൈമാറി. ടെന്‍ഡറില്‍ നേരിട്ടു പങ്കെടുക്കാന്‍ സാങ്കേതിക മികവ് കുറവുണ്ടായിരുന്ന എസ്ആര്‍ഐടി, ട്രോയിസ് ഇന്‍ഫോടെക്കിനെയും മീഡിയോട്രാണിക്‌സിനെയും കൂട്ടുപിടിച്ചു.

അങ്ങനെ നേടിയ കരാര്‍ പിന്നീട് പ്രസാഡിയോ ടെക്‌നോളജീസിനു മറിച്ചുകൊടുത്തു. പ്രസാഡിയോ കോഴിക്കോട്ടെ അല്‍ഹിന്ദ് ഗ്രൂപ്പുമായും അവര്‍ പിന്‍മാറിയപ്പോള്‍ തിരുവനന്തപുരത്തെ ലൈറ്റ് മാസ്റ്ററിനെയും അവരും മാറിയപ്പോള്‍ ഇ സെന്‍ട്രിക് സൊലൂഷന്‍സിനെയും കൂട്ടുപിടിക്കുകയായിരുന്നു. അങ്ങനെ ഇ സെന്‍ട്രിക് സൊലൂഷന്റെ സാമ്പത്തിക സഹായത്തോടെയും ട്രോയിസിന്റെയും മീഡിയാട്രോണിക്‌സിന്റെയും സാങ്കേതിക സഹായത്തോടെയും പ്രസാഡിയോ ചുക്കാന്‍ പിടിച്ചപ്പോള്‍ കെല്‍ട്രോണും എസ്ആര്‍ഐടിയുമെല്ലാം വെറും നോക്കുകുത്തികളുമായി.

Karma News Network

Recent Posts

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

2 hours ago

എയർ സ്ട്രൈക്ക്, ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന

പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…

3 hours ago

ആനന്ദബോസിനോട് ഏറ്റുമുട്ടിയ IPSകാരുടെ കസേര തെറുപ്പിച്ച് അമിത്ഷാ

ബംഗാൾ  ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…

3 hours ago

മുംബൈ ആക്രമണക്കേസിലെ സൂത്രധാരൻ റാണ,പാക്കിസ്ഥാനികൾക്ക് ഓരോ സ്ഥലവും മാർക്ക് ചെയ്തു നൽകി

മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…

4 hours ago

ഹത്രാസ് ദുരന്തം ആസൂത്രിതം, 16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തു, ഭോലെബാബയുടെ അഭിഭാഷകന്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസിൽ നടന്നത് ആസൂത്രിതമായ ദുരന്തമെന്ന് ഭോലെബാബയുടെ അഭിഭാഷകന്‍. 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും…

4 hours ago

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കരുനാഗപ്പള്ളി: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വീടിന് സമീപത്തുള്ള ചതുപ്പില്‍…

5 hours ago