topnews

എഐ ക്യാമറ വിവാദം, വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം. എഐ ക്യാമറ സംബന്ധിച്ച് ആരോപണം ഉയര്‍ന്നതോടെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. സെയ്ഫ് കേരള പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. ഇപ്പോള്‍ എഐ ക്യാമറ സംബന്ധിച്ച വിവാദത്തില്‍ പ്രാഥമിക പരിശോധനയ്ക്കുള്ള അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ക്രമക്കേട് സംബന്ധിച്ച് മാര്‍ച്ചില്‍ തന്നെ വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നതായിട്ടാണ് വിവരം.

മുന്‍ ജോയിന്റ് ട്രന്‍പോര്‍ട്ട് കമ്മീഷണര്‍ രാജീവന്‍ പുത്തലത്തിനെതിരായ പരാതിയിലാണ് അന്വേഷണം. പുത്തലത്തിനും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഓഫീസിലെ ഒരു ക്ലര്‍ക്കിനെതിരെയും ആറ് ആരോപണങ്ങളാണ് ഉയര്‍ന്നത്. വാഹനങ്ങള്‍ എഐ ക്യാമറ, ലാപ്‌ടോപ് എന്നിവ വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. ടെന്‍ഡര്‍ നടപടി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിജിലന്‍സിന് അന്വേഷിക്കേണ്ടി വരും.

എഐ ക്യാമറകള്‍ സ്ഥാപിക്കുവാനുള്ള ടെന്‍ഡറില്‍ പങ്കെടുത്ത നാല് കമ്പനികളില്‍ ഗുജറാത്ത് ഇന്‍ഫോടെക് ലിമിറ്റഡിനെ മുമ്പ് ഒഴിവാക്കിയിരുന്നു. ബാക്കി മൂന്ന് കമ്പനികളില്‍ എസ്ആര്‍ഐടിക്കാണ് കെല്‍ട്രോണ്‍ കരാര്‍ നല്‍കിയത്. അശോക ബില്‍ഡ്കോണ്‍ രണ്ടും അക്ഷര എന്റര്‍പ്രൈസസ് മൂന്നും സ്ഥാനത്തെത്തി. കെ ഫോണില്‍ എസ്ആര്‍ഐടി ഉപകരാര്‍ നല്‍കിയ കമ്പനിയാണ് അശോക ബില്‍ഡ്കോണ്‍. അക്ഷര എന്റര്‍പ്രൈസസും എസ്ആര്‍ഐടിയുമായി ബന്ധമുണ്ടെന്നതിനും തെളിവ് പ്രതിപക്ഷത്തിന്റെ പക്കലുണ്ടെന്നാണ് പറഞ്ഞത്.

Karma News Network

Recent Posts

യുവതിയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, അറസ്റ്റ്

കോട്ടയം : സ്ത്രീയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നാട്ടകം പാക്കില്‍…

26 mins ago

നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ച, ജന്തര്‍മന്തറിലെ പ്രതിഷേധം; രാഹുല്‍ മാങ്കൂട്ടത്തിലിന് ലാത്തിച്ചാര്‍ജില്‍ പരിക്ക്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട ജന്തർമന്തറിലുണ്ടായ പ്രതിഷേധത്തിനിടെയുണ്ടാ ലാത്തിച്ചാർജ്ജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ…

36 mins ago

ആത്മഹത്യയുടെ വക്കില്‍, ജോലിയിൽ തിരിച്ചെടുക്കുക്കണം, മന്ത്രിക്ക് പരാതിനല്‍കി യദു

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും സംഘവുമായുള്ള തർക്കത്തിന് പിന്നാലെ ജോലിയിൽ നിന്നും മാറ്റി നിർത്തപ്പെട്ട കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു…

1 hour ago

മാലിദ്വീപ് പ്രസിഡന്റിനെതിരെ ദുർമന്ത്രവാദം നടത്തി മന്ത്രിയും ബന്ധുക്കളും, അറസ്റ്റ്

മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് രാജ്യത്തെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഊർജ വകുപ്പ് മന്ത്രി…

2 hours ago

കെഎസ്ആര്‍ടിസിയുടെ വണ്ടി പിടിച്ചിട്ടാല്‍ ഇവിടെ തമിഴ്‌നാടിന്റെ വണ്ടിയും പിടിച്ചിടും, ഗണേഷ് കുമാർ

തിരുവനന്തപുരം: നികുതിയുടെ പേരില്‍ കെഎസ്ആര്‍ടിസിയുടെ ബസുകൾ തമിഴ്‌നാട്ടില്‍ പിടിച്ചിട്ടാല്‍ അവരുടെ വാഹനങ്ങള്‍ കേരളത്തിലും പിടിക്കുമെന്ന് തമിഴ്നാട് സർക്കാരിനെതിരെ പ്രതികരിച്ച് ഗതാഗത…

2 hours ago

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്നത് ജയരാജന്റെ മകൻ, ആരോപണവുമായി മനു തോമസ്

കണ്ണൂര്‍ : നിരന്തരമായി വെളിപ്പെടുത്തൽ നടത്തി സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ് അടുത്തിടെ സിപിഎമ്മില്‍ നിന്നും പുറത്തുപോയ കണ്ണൂര്‍ മുന്‍ ജില്ലാ…

2 hours ago