national

ലക്ഷ്യമിട്ടത് വർഗീയ കലാപവും അട്ടിമറിയും, പോപ്പുലർ ഫ്രണ്ട് ഭീകരരുടെ പദ്ധതി പുറത്ത്

മുംബൈ. വർഗീയ കലാപത്തിലൂടെ രാജ്യത്തെ ഭരണസംവിധാനത്തെ അട്ടിമറിക്കാൻ പോപ്പുലർ ഫ്രണ്ട് ഭീകരർ തയ്യാറാക്കിയ പദ്ധതി പുറത്ത്. മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സേനയാണ് പോപ്പുലർ ഫ്രണ്ടിന്റെ നീക്കം വിദഗ്ധമായി പൊളിച്ചടുക്കിയിരിക്കുന്നത്. നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനത്ത് ചാവേർ ആക്രമണം നടത്താൻ ഭീകരർ പദ്ധതി തയ്യാറാക്കിയിരുന്നതായും, മുതിർന്ന നിരവധി ബിജെപി നേതാക്കളെ വധിക്കാൻ പദ്ധതി ഇട്ടിരുന്നതായുമാണ് കണ്ടെത്തിയിട്ടുള്ളത്.

ആർ എസ് എസ് വിജയദശമി ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടികളുടെ നേർക്ക് ആക്രമണം നടത്തുന്നതിനായി പോപ്പുലർ ഫ്രണ്ട് ഭീകരർ രഹസ്യമായി വിവര ശേഖരണം നടത്തി. കേസിൽ മഹാരാഷ്‌ട്ര എടിഎസ് ഇപ്പോൾ വിശദമായ അന്വേഷണം തുടരുകയാണ്. കേന്ദ്ര രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അടമുള്ളവരെ കുറിച്ചുള്ള വ്യക്തിഗത വിവരങ്ങൾ പോപ്പുലർ ഫ്രണ്ട് ഭീകരർ ചോർത്തി സൂക്ഷിച്ചിരുന്നു. എൻ ഐ എ, ഇഡി ആസ്ഥാനങ്ങളെ കുറിച്ചും പോപ്പുലർ ഫ്രണ്ട് ഭീകരർ വിവരശേഖരണം നടത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

കേരളം, ബീഹാർ, ആന്ധ്രാ പ്രദേശ്, അസം, ഡൽഹി, ഉത്തർ പ്രദേശ്, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ എൻ ഐ എ നടത്തിയ മിന്നൽ പരിശോധന പോപ്പുലർ ഫ്രണ്ടിന്റെ കണക്ക് കൂട്ടലുകൾ ആണ് തകിടം മറിച്ചത്. പ്രധാന നേതാക്കൾ ഉൾപ്പെടെ അറസ്റ്റിലായതോടെ നിർദ്ദേശങ്ങൾ നൽകാൻ ആളില്ലാത്ത അവസ്ഥയിലായി. പ്രവർത്തകർ വീരന്മാരായി കരുതിയിരുന്ന ചില നേതാക്കൾ ഒളിവിൽ പോയി.

ഇന്ത്യയെ 2047ഓടെ ഇസ്ലാമിക രാഷ്‌ട്രമാക്കി മാറ്റാൻ ലക്ഷ്യമിട്ട് പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയ ‘ഇന്ത്യ വിഷൻ 2047‘ എന്ന നയരേഖ എൻ ഐ എ വിശദമായി പരിശോധിച്ചു വരികയാണ്. പ്രധാനമന്ത്രിയെ ഉൾപ്പെടെ വധിക്കാൻ ലക്ഷ്യമിട്ട് വിവിധ സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഭീകരർ യുവാക്കൾക്ക് ശാരീരിക പരിശീലനം നൽകിയിരുന്നതാണ്. ഇതിനായി വലിയ തോതിൽ സംഘടന ധനസമാഹരണം നടത്തി വരുകയായിരുന്നു. കേരളം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പോപ്പുലർ ഫ്രണ്ടുമായി സഹകരിച്ച് വിവിധ സമരങ്ങളിൽ ഉൾപ്പെടെ പങ്കെടുത്ത രാഷ്‌ട്രീയ- സാമുദായിക സംഘടനകളെയും കേന്ദ്ര ഏജൻസികൾ നിരീക്ഷിച്ച് വരുന്നു.

Karma News Network

Recent Posts

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

31 mins ago

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

58 mins ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

1 hour ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

1 hour ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

2 hours ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

2 hours ago