topnews

എയിംസിലെ സൈബര്‍ ആക്രമണം; ചൈനീസ് ബന്ധം കണ്ടെത്താന്‍ ഇന്റര്‍പോള്‍ സഹായം തേടി ഡൽഹി പൊലീസ്

ന്യൂഡല്‍ഹി: എയിംസിന് നേര്‍ക്കു നടന്ന സൈബര്‍ ആക്രമണത്തില്‍ ഇന്റര്‍പോള്‍ സഹായം തേടാന്‍ ഡല്‍ഹി പോലീസ്. സൈബര്‍ ആക്രമണം നടത്താനുപയോഗിച്ച, ചൈനയിലെ ഹെനാനില്‍നിന്നും ഹോങ് കോങ്ങില്‍നിന്നുമുള്ള ഇ മെയില്‍ വിലാസങ്ങളുടെ ഐ.പി. അഡ്രസുകള്‍ ലഭ്യമാക്കാന്‍ ഇന്റര്‍പോളിനോട് അഭ്യര്‍ഥിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് സി.ബി.ഐയ്ക്ക് കത്തെഴുതി.

ഡല്‍ഹി എയിംസിനു നേര്‍ക്ക് നവംബര്‍ 23-നാണ് സൈബര്‍ ആക്രമണം നടന്നത്. . എയിംസിന്റെ നൂറ് സെര്‍വറുകളിലെ അഞ്ച് ഫിസിക്കല്‍ സെര്‍വറുകളാണ് ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് ഡല്‍ഹി ഐ.എഫ്.എസ്.ഒ. കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിന്നീട് സെര്‍വറിലെ വിവരങ്ങള്‍ പുനഃസ്ഥാപിക്കുകയും സുരക്ഷാച്ചുമതല വഹിച്ചിരുന്ന രണ്ട് അനലിസ്റ്റുകളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

സംഭവത്തിൽ ഡല്‍ഹി പോലീസിനെ കൂടാതെ എന്‍.ഐ.എ., ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം, ഡല്‍ഹി സൈബര്‍ ക്രൈം സ്‌പെഷല്‍ സെല്‍, സി.ബി.ഐ., ഐ.ബി. തുടങ്ങിയവരും അന്വേഷണം നടത്തി വരികയാണ്.

Karma News Network

Recent Posts

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

25 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

40 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

11 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago