social issues

നിനക്ക് പെണ്‍കുട്ടിയെ കിട്ടില്ലേ, നീയെന്തിനാണ് കല്യാണം കഴിച്ചത് എന്നൊക്കെ ഭര്‍ത്താവിനോടും ചിലര്‍ ചോദിക്കും, ട്രാന്‍സ് വുമണ്‍ എയ്ന്‍ ഹണി അരോഹി പറയുന്നു

എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ കഴിഞ്ഞ ദിവസം പങ്കെടുത്തത് ട്രാന്‍സ് വുമണായ എയ്ന്‍ ഹണി അരോഹിയായിരുന്നു. എനിക്ക് ഈ ട്രാന്‍സുമായി ബന്ധപ്പെട്ട് കുറച്ച് അറിവേയുള്ളൂ. അധികമൊന്നുമില്ല. അതേക്കുറിച്ച് ഹണിയോട് ചോദിക്കുന്നതില്‍ വിരോധമില്ലല്ലോ എന്ന് പറഞ്ഞാണ് എംജി ശ്രീകുമാര്‍ പരിപാടി തുടങ്ങിയത്. ആദ്യം കണ്ടപ്പോള്‍ കംപ്ലീറ്റായി സ്ത്രീയാണല്ലോയെന്നാണ് താന്‍ ചിന്തിച്ചതെന്ന് എംജി ഹണിയോട് പറഞ്ഞിരുന്നു. കുട്ടിക്കാലത്തെ അങ്ങനെയായിരുന്നു. വളര്‍ന്നുവന്നൊരു സാഹചര്യം അനുസരിച്ച് അത് പറയാനാവുമായിരുന്നില്ല. ഗേള്‍സിന്റെ ഡ്രസ് ഇടാന്‍ തോന്നുക, പെണ്‍കുട്ടികളോടൊപ്പം കൂട്ടുകൂടാന്‍ തോന്നുക അതൊക്കെയായിരുന്നു ചെറുപ്പത്തില്‍. ആണ്‍കുട്ടികളെ പേടിയായിരുന്നു. പ്രണയമൊക്കെ തോന്നുന്ന സമയത്ത് എനിക്ക് ആണ്‍കുട്ടിയോടാണ് പ്രണയം തോന്നിയത്. അത് പറയാന്‍ ശ്രമിച്ചപ്പോള്‍ ഒരുപാട് ഉപദ്രവവും കിട്ടി.

ഒരു ട്രാന്‍സ് വുമണാകുന്ന വ്യക്തിക്ക് പബ്ലിക്കില്‍ നിന്നും ഒരുപാട് പ്രശ്നങ്ങളുണ്ട്. ഒരു പെണ്‍കുട്ടി-ആണ്‍കുട്ടിയാണെങ്കില്‍ അത്രയും പ്രശ്‌നങ്ങളുണ്ടാവില്ല. അങ്ങനെ ആ പ്രണയം മനസ്സില്‍ തന്നെ ഒതുക്കിവെക്കുകയായിരുന്നു. സ്‌കൂള്‍ ലൈഫില്‍ നിന്നും മാറിയപ്പോള്‍ പെട്ടെന്ന് എന്റെ ഐഡന്റിറ്റിയിലേക്ക് മാറേണ്ടതായി വന്നു. അതിന് വേണ്ടി ഒരുപാട് സ്ട്രഗിള്‍ ചെയ്യേണ്ടതായി വന്നു. സര്‍ജറിയെക്കുറിച്ചൊന്നും അന്ന് അറിയില്ലായിരുന്നു. മെയില്‍ സൗണ്ടാണ് അത് മാറാന്‍ വേണ്ടി സര്‍ജറി ചെയ്തിരുന്നു. കുറേ സര്‍ജറികളുണ്ട്. ഡൗണ്‍ സര്‍ജറിയാണ് ഞാന്‍ ആദ്യം ചെയ്തത്. നീ ആണല്ലേ എന്തിനാണ് പെണ്ണുങ്ങളുടെ ഡ്രസ് ഇട്ട് നടക്കുന്നതെന്നൊരു ചോദ്യമുണ്ടായിരുന്നു പബ്ലിക്കില്‍ നിന്നും. പബ്ലിക് ബാത്ത്റൂം ഉപയോഗിക്കുന്നതിലും പ്രശ്നങ്ങളുണ്ടായിരുന്നു. പൂര്‍ണ്ണതയിലേക്കെത്താനായി ആദ്യം ഡൗണ്‍ സര്‍ജറി ചെയ്തു. കോയമ്പത്തൂരാണ് ചെയ്തത്. സക്സസായിരുന്നു. അത് കഴിഞ്ഞ് ബ്രസ്റ്റിന്റെയായിരുന്നു. ബാംഗ്ലൂരിലാണ് അത് ചെയ്തത്. അത് കഴിഞ്ഞ് സൗണ്ട് ഒരു പ്രശ്നമായിരുന്നു. അങ്ങനെയാണ് വോയ്സ് സര്‍ജറി ചെയ്തത്. സംസാരിച്ച് തുടങ്ങുമ്പോഴാണ് പലര്‍ക്കും പ്രശ്നങ്ങള്‍ തോന്നുന്നത്. ഞങ്ങള്‍ ഇരിക്കുന്നിടത്തൊന്നും ആരും ഇരിക്കാറില്ല. അതാണ് സര്‍ജറിയിലേക്ക് പോയത്.

ക്രിസ്ത്യനാണ്. എല്ലാ ദൈവങ്ങളേയും വിശ്വസിക്കുന്നുണ്ട്. ഞങ്ങളുടെ ദൈവം ബഹുചാരമാതയാണ്. നല്ല പവറാണ്. വല്ലാര്‍പാടം മാതാവും ഗുരുവായൂരപ്പനും ബഹുചാരമാതയുമാണ് എന്റെ ഇഷ്ടദൈവങ്ങള്‍. ഞങ്ങള്‍ 5 മക്കളാണ്. അച്ഛന്‍ ചെറുപ്പത്തിലേ മരിച്ച് പോയിരുന്നു. അമ്മ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളര്‍ത്തിയത്. പബ്ലിക്കില്‍ നിന്നും മോശം അനുഭവങ്ങള്‍ നേരിട്ടിരുന്ന സമയത്താണ് എവിടെയെങ്കിലും പോയി രക്ഷപ്പെട്ടെളൂയെന്ന് പറഞ്ഞത്. ദുരനുഭവങ്ങള്‍ ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട്. ട്രാന്‍സാണെന്നറിഞ്ഞാല്‍ പല തരത്തിലാണ് ചോദ്യങ്ങള്‍. നിങ്ങള്‍ ദൈവതുല്യരാണ്, നിങ്ങള്‍ ബ്ലസ് ചെയ്താല്‍ നടക്കും. നോര്‍ത്തിന്ത്യയില്‍ അമ്പലങ്ങളുണ്ട്.

വിവാഹിതയാണ്, ജൂലൈ 4നായിരുന്നു വിവാഹം. ആള്‍ പുറത്താണ്, ഖത്തറിലാണ്. കുടുംബാംഗങ്ങളൊന്നും അംഗീകരിച്ചിട്ടില്ല. സുഹൃത്തായിട്ട് അവര്‍ക്കെന്നെ അറിയാം. ഇങ്ങനെയാണ് ബന്ധങ്ങള്‍ എന്നറിഞ്ഞപ്പോള്‍ പ്രശ്നമായിരുന്നു. ഒരുമകനാണ്, അമ്മയ്ക്ക് പ്രശ്നമായിരുന്നു. രജിസ്റ്റര്‍ മാര്യേജായിരുന്നു. പുള്ളീടെ വീട്ടുകാര്‍ക്ക് അറിയില്ല. പുള്ളീടെ അമ്മയ്ക്ക് ട്രാന്‍സിനെ കാണുമ്പോള്‍ പേടിയാണ്. എന്റെ കുടുംബത്തില്‍ പ്രശ്നങ്ങളൊന്നുമില്ല. നാട്ടിലൊക്കെ ചെല്ലുമ്പോള്‍ പ്രശ്നമാണ്. വിവാഹം കഴിഞ്ഞെങ്കിലും ആള്‍ക്കും പ്രശ്നമാണ്. ആര്‍ക്കെങ്കിലും പരിചയപ്പെടുത്തുമ്പോള്‍ നിനക്ക് പെണ്‍കുട്ടിയെ കിട്ടില്ലേ, നീയെന്തിനാണ് കല്യാണം കഴിച്ചത് എന്നൊക്കെയാണ് ചോദ്യങ്ങള്‍. അതോണ്ട് ആള്‍ക്കും ടെന്‍ഷനാണ്.

അമ്മയാവാനാകില്ലെന്നോര്‍ത്ത് ഒരുപാട് കരഞ്ഞിട്ടുണ്ട് ജീവിതത്തില്‍. എത്രയൊക്കെ സര്‍ജറികള്‍ ചെയ്താലും അത് നടക്കില്ലല്ലോ. അതിന് വേണ്ടി ഒരുപാട് പേര്‍ ട്രൈ ചെയ്യുന്നുണ്ട്. നോര്‍മ്മലിയുള്ള ഗേളിനെയാണ് വിവാഹം ചെയ്യുന്നതെങ്കിലും കുട്ടികളില്ലാതെ ആവുന്നില്ലേ, എനിക്ക് ഇതൊരു വിഷമമായി തോന്നുന്നില്ലെന്നാണ് ഭര്‍ത്താവ് പറയാറുള്ളത്. അത് കേള്‍ക്കുമ്പോള്‍ തനിക്ക് സങ്കടമാണെന്നും ഹണി പറഞ്ഞിരുന്നു. നിയമപരമായി വിവാഹിതരായവരാണെങ്കിലും ട്രാന്‍സിന് അഡോപ്ഷനും എളുപ്പമല്ല, അതും പ്രശ്നമാണ്.

Karma News Network

Recent Posts

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

14 mins ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

29 mins ago

ബാർ പരിസരത്ത് പൊരിഞ്ഞയടി, ജീവനക്കാരടക്കം 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…

51 mins ago

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

1 hour ago

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

2 hours ago

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

2 hours ago