world

എയർ ഹോസ്റ്റസുമാർ അടിവസ്ത്രങ്ങൾ ധരിക്കാതെ ജോലിക്ക് വരരുത്, വിമാനക്കമ്പനിയുടെ ഉത്തരവ്.

ഇസ്ലാമാബാദ്. പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ ) പുറപ്പെടുവിച്ച വിചിത്രമായ ഒരു സർക്കുലർ ലോക മാധ്യമങ്ങളിൽ വാർത്തയായി. തങ്ങളുടെ ക്യാബിൻ ക്രൂ ഡ്യൂട്ടിയിൽ വരുമ്പോൾ അടിവസ്ത്രം തീർച്ചയായും ധരിക്കണമെന്ന നിർദ്ദേശം ആണ് സർക്കുലറിൽ നൽകിയിരിക്കുന്നത്. പാക് എയർലൈൻസിൽ എയർ ഹോസ്റ്റസുമാരുടെ വസ്ത്രധാരണത്തെ കുറിച്ച് വിമാനക്കമ്പനിയുടെ ഫ്‌ളൈറ്റ് ജനറൽ മാനേജർ എതിർപ്പ് ഉന്നയിച്ചതായി അടുത്തിടെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതിന് പിറകെയാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

എയർ ഹോസ്റ്റസുമാർ ക്യാബിൻ ക്രൂ ഡ്യൂട്ടിയിൽ എത്തുമ്പോൾ അടിവസ്ത്രം ധരിക്കുന്നില്ലെന്നാണ് ആക്ഷേപം ഉയർന്നിരുന്നത്. എയർ ഹോസ്റ്റസുമാരുടെ യൂണിഫോമിലുള്ളപ്പോൾ അടിവസ്ത്രം ധരിക്കാതിരിക്കുന്നതിനെപ്പറ്റിയായിരുന്നു പരാതികൾ ഉയർന്നത്. ഓഫീസിൽ വരുമ്പോഴും ഹോട്ടലുകളിൽ താമസിക്കുമ്പോഴും അടിവസ്ത്രമില്ലാതെയുള്ള വസ്ത്രധാരണം സംബന്ധിച്ച് വിമാനകമ്പനിക്കു നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് അടിവസ്ത്രം നിർബന്ധമായും ധരിക്കണമെന്ന നിർദേശം വിമാനക്കമ്പനി തന്നെ ഇപ്പോൾ നൽകിയിരിക്കുന്നത്.

എയർ ഹോസ്റ്റസുമാർ ഓഫീസിൽ വരുമ്പോഴും ഹോട്ടലുകളിൽ താമസിക്കുമ്പോഴും ധരിക്കുന്ന വസ്ത്രം വിമാനക്കമ്പനിയുടെ പ്രതിച്ഛായ തകർക്കുന്നതായിറ്റായിരുന്നു പരാതികൾ ഉയർന്നിരുന്നത്. യാത്ര ചെയ്യുമ്പോഴും ഹോട്ടലുകളിൽ താമസിക്കു മ്പോഴും വിവിധ സ്ഥലങ്ങൾ സന്ദർശിക്കുമ്പോഴും ക്യാബിൻ ക്രൂ അശ്രദ്ധമായി വസ്ത്രം ധരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അത്തരം വസ്ത്രധാരണം കാഴ്ചക്കാരിൽ മോശമായ മതിപ്പ് ഉണ്ടാക്കുന്നതായും പിഐഎ ജനറൽ മാനേജർ (ഫ്‌ളൈറ്റ് സർവീസസ്) ആമിർ ബഷീർ അയച്ച മെമ്മോ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തിക്കുന്നു. പുതിയ മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എയർലൈൻസ്, ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

Karma News Network

Recent Posts

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

6 mins ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

9 mins ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

36 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

1 hour ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

1 hour ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

2 hours ago