മുംബൈ:കരിപ്പൂരില്‍ വന്ദേ ഭാരത് മിഷന്റെ ഭാഗമായി എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തില്‍ പെട്ടുണ്ടായ അപകടത്തിന്റെ അലയൊലികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠെയുടെ സമയോചിത ഇടപെടല്‍ ആണ് വന്‍ ദുരന്തം ഒഴിവാക്കിയത് എന്നാണ് ഏവരും പറയുന്നത്.തന്റെ ജീവന് പോലും നഷ്ടപ്പെടുത്തിയാണ് അദ്ദേഹം ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്.സാഠെയ്ക്ക് നാടും വീടും കണ്ണീരില്‍ കുതിര്‍ന്ന വിട നല്കി.
മഹാരാഷ്ട്രയിലെ എല്ലാവിധ ബഹുമതികളോടെ വിക്രോളി വൈദ്യുതി ശ്മശാനത്തിലായിരുന്നു സാഠെയുടെ സംസ്കാരം.അച്ഛന് റിട്ട.കേണല്‍ വസന്ത് സാഠെയും,അമ്മ നീല സാഠെയും മകന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ നാഗ്പുരിലെ വസതിയില്‍ നിന്നു മുംബൈയിലെത്തി.മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുനന്ന മൃതദേഹം മുംബൈ ചാന്തിവ്ലിയിലെ ഹൗസിങ് സൊസൈറ്റിയില്‍ ഇന്നലെ രാവിലെ ഒമ്പത് മണിക്ക് എത്തിച്ചു.
ആദ്യം സേന ഉദ്യോഗസ്ഥരാണ് വ്യോമസേനാ റിട്ട.ഉദ്യോഗസ്ഥനായ ക്യാപ്റ്റന്‍ സാഠെയ്ക്ക് അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചത്.തുടര്‍ന്നു എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിനിധികളുടെ ആദരാഞ്ജലി അര്‍പ്പിച്ചു.പ്രാര്‍ഥനകള്‍ക്കും പൂജകള്‍ക്കും ശേഷം സര്‍ക്കാര്‍ ബഹുമതികളോടെ സംസ്കാരം നടന്നു.
അന്ത്യയാത്രക്ക് പതിനൊന്ന് മണിയോടെ വാഹനം ഒരുങ്ങി.വീട്ടില്‍ ഉള്ളപ്പോള്‍ ദീപക് സാഠെ രാവിലെയും വൈകുന്നേരവും വ്യായാമം ചെയ്ത് നടന്നിരുന്ന വഴികളിലൂടെ മൃതദേഹം വഹിച്ച് ഹൗസിങ് കോംപ്ലക്സിനെ വലംവെച്ചു.ഫ്ലാറ്റുകളുടെ ബാല്‍ക്കണികളില്‍ അയല്‍ക്കാരും സുഹൃത്തുക്കളും നിറ കണ്ണുകളോടെ ആ അന്ത്യ യാത്ര നോക്കി നിന്നു.ചിലര്‍ ബഹുമാന സൂതകമായി അദ്ദേഗത്തിന് സല്യൂട്ട് ചെയ്തു. സ്ത്രീകള്‍ കൈകൂപ്പി വിട ചൊല്ലി.ചിലര്‍ ആ വഴികളില്‍ പൂക്കള്‍ വിതറി. ഭാര്യ സുഷമ,യുഎസ്സില്‍ നിന്നെത്തിയ മകന് ശാന്തനു,ഇളയ മകന് ധനഞ്ജയ്,ക്യാപ്റ്റന്‍ ദീപക് സാഠെയുടെ സഹോദരി അഞ്ജലി,ഭര്‍ത്താവ് പ്രേശ്വര് എന്നിവര്‍ ശ്മശാനത്തിലേക്ക് അനുഗമിച്ചു.
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…