topnews

സ്വപ്ന കള്ള കേസിൽ കുടുക്കിയ എയര്‍ഇന്ത്യ ഉദ്യോഗസ്ഥന്റെ ഭാര്യയുടെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതിയായ സ്വപ്‌നവ സുരേഷ് ഏഴാം ദിവസവും ഒളിവില്‍ കഴിയുകയാണ്. സ്വപ്‌ന സുരേഷ് തങ്ങളെ ഉപദ്രവിച്ചതിനും ബുദ്ധിമുട്ടിച്ചതിനും കണക്കുകള്‍ ഇല്ലെന്ന് പറയുകയാണ് സ്വപ്ന സുരേഷ് ഉള്‍പ്പെട്ട സംഘം നല്‍കിയ വ്യാജപരാതിയില്‍ നിയമക്കുരുക്കില്‍പ്പെടുകയും ഹൈദരാബാദിലേക്കു സ്ഥലം മാറ്റപ്പെടുകയും ചെയ്ത എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ എല്‍.എസ്.സിബുവിന്റെ ഭാര്യ ഗീതാദേവി. തങ്ങളെ എതിര്‍ക്കുന്നവരെ വ്യാജ പരാതി നല്‍കി സ്ഥലമാറ്റുകയോ മാനസികമായി ഉപദ്രവിക്കുകയോ ചെയ്യുന്നത് സ്വപ്‌നയുടെ രീതിയാണെന്ന് പറയപ്പെടുന്നു.

‘നീതി കിട്ടും എന്ന വിശ്വാസം ഉണ്ടായിരുന്നു. അന്ന് അനുഭവിച്ച പ്രയാസങ്ങള്‍ ആര്‍ക്കും ഉണ്ടാകരുതെന്ന പ്രാര്‍ഥന മാത്രമേ ഉള്ളൂ. വര്‍ഷങ്ങളായി കൂടെയുള്ള ജീവനക്കാരനെ കുരുക്കില്‍പ്പെടുത്താന്‍ എയര്‍ ഇന്ത്യയിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നപ്പോള്‍ മാനസികമായി തകര്‍ന്നുപോയി’- സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് ഉയര്‍ന്ന പദവിയില്‍ വിരമിച്ച ഗീതാദേവി പറയുന്നു. വര്‍ഷങ്ങളായി കടുത്ത മാനസിക വിഷമങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

2015 ജനുവരിയിലാണ് എയര്‍ ഇന്ത്യ സാറ്റ്‌സിലെ 17 വനിത ജീവനക്കാരുടെ പേരില്‍ എല്‍ എസ് സിബുവിന് എതിരെ വ്യാജ പരാതി തിരുവനന്തപുരം വിമാനത്താവള ഡയറക്ടര്‍ക്ക് ലഭിക്കുന്നത്. 2015 മാര്‍ച്ചില്‍ സിബുവിനെ ഹൈദരാബാദിലേക്ക് മാറ്റി. അഴിമതിയെ എതിര്‍ത്തതാണ് സിബുവിനെതിരെ വ്യാജ പരാതി നല്‍കാന്‍ സ്വപ്‌നയെയും സംഘത്തെയും പ്രേരിപ്പിച്ചത്. പരാതി പരിഗണിച്ച എയര്‍ ഇന്ത്യയുടെ ആഭ്യന്തര അന്വേഷണ സമിതി തന്റെ വാദങ്ങള്‍ പരിഗണിക്കാതെ കുറ്റക്കാരനായി കണ്ടെത്തിയതിനെത്തുടര്‍ന്ന് സിബു ക്രൈംബ്രാഞ്ചിനു പരാതി നല്‍കിയിരുന്നു.

ഇതിനിടെ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ എല്ലാം തന്നെ സിബു കുറ്റക്കാരന്‍ അല്ലെന്ന് വ്യക്തമായി. എന്നാല്‍ സ്ഥലം മാറ്റം പിന്‍വലിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായില്ല. ജോലിയില്‍ പ്രവേശിക്കാന്‍ സിബു തയ്യാറായിരുന്നില്ല,. ഒടുവില്‍ കോടതിവിധിക്ക് ശേഷം 2018 എയര്‍ ഇന്ത്യയുടെ ഹൈദരാബാദിലെ ഓഫീസില്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. സ്വപ്‌നയുടെ വ്യാജ പരാതിയില്‍ കൂടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കൈവിട്ടതോടെയാണ് സിബുവിന് നീതി നിഷേധിക്കപ്പെട്ടത്. ഭര്‍ത്താവ് തെറ്റുകാരനല്ലെന്ന ഉറച്ച ബോധ്യത്തില്‍ കുടുംബം മുന്നോട്ടുപോയി. ഇപ്പോള്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നീതി ലഭിക്കുമെന്നാണു പ്രതീക്ഷ’ ഗീതാദേവി പറയുന്നു.

എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളെ നിയമിച്ചത് സിബു എതിര്‍ത്തു. ഈ വ്യക്തിക്കു കീഴില്‍ ജോലി ചെയ്യുകയായിരുന്ന സ്വപ്ന സുരേഷിനെ ഉപയോഗിച്ച് സിബുവിനെ കുടുക്കാന്‍ തീരുമാനിച്ചു. ഇതിനായി 17 പെണ്‍കുട്ടികളുടെ വ്യാജ ഒപ്പിട്ട് കള്ളപ്പരാതി എയര്‍ ഇന്ത്യയ്ക്ക് അയച്ചു. സ്വപ്ന സുരേഷാണു പാര്‍വതി സാബു എന്നപേരില്‍ നീതു മോഹന്‍ എന്ന പെണ്‍കുട്ടിയെ ആഭ്യന്തര അന്വേഷണ സമിതിക്കു മുന്നില്‍ ഹാജരാക്കി തെറ്റായ മൊഴി കൊടുത്തതെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വപ്നയെ ചോദ്യം ചെയ്തപ്പോള്‍, സാറ്റ്‌സില്‍ ജോലി ചെയ്യുന്ന വേളയില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്ന തന്നെ കൊണ്ട് വൈസ് പ്രസിഡന്റും ചിലരും ചേര്‍ന്ന് തെറ്റായ പല കാര്യങ്ങളും ചെയ്യിച്ചതായി മൊഴി നല്‍കി. പരാതി ഡ്രാഫ്റ്റ് ചെയ്തതു സ്വപ്നയാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

Karma News Network

Recent Posts

പന്തീരാങ്കാവിലെ ​ഗാർഹിക പീഡനം, നിർഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണ്, റിപ്പോർട്ട് തേടി ഗവർണർ

തിരുവനന്തപുരം: പന്തീരാങ്കാവിലെ ​ഗാർഹിക പീഡനക്കേസിൽ റിപ്പോർട്ട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിർഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണ് നടന്നത്. ഇത്ര മനുഷ്യത്വ…

8 mins ago

പുനർജനിക്കേസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെ അന്വേഷണം ഊർജ്ജതമാക്കി ഇ ഡി

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരായ പുനർജനിക്കേസിൽ അന്വേഷണം ഊർജ്ജതമാക്കി ഇ ഡി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി…

42 mins ago

42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട്, വിട്ടിട്ടില്ല ഇനിയും വിടത്തില്ല- മമ്മൂട്ടി

42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട് അവരുടെ ധൈര്യത്തിലാണ് താന്‍ നില്‍ക്കുന്നതെന്ന് നടന്‍ മമ്മൂട്ടി. മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടിയുടെ…

48 mins ago

മകളെ കൊന്ന് കിണറ്റിലിട്ടു, ഒളിച്ചോടിയെന്ന് കഥയുണ്ടാക്കി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം

തിരുവനന്തപുരം : സ്വന്തം മകളെ കാമുകനൊപ്പം കൂടി കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളിയ കേസില്‍ അമ്മയെയും അവരുടെ കാമുകനെയും കോടതി ജീവപര്യന്തം…

1 hour ago

കുറ്റവാളികളെ കയറൂരി വിടുന്ന നിയമ വ്യവസ്ഥ ഈ നാട്ടിലെ ഉള്ളു, കേളത്തിൽ എന്തും ചെയ്യാമെന്ന സ്ഥിതിയായി- ഡോ. അനുജ ജോസഫ്

ഒരു കുഞ്ഞിന് വീട്ടിൽ പോലും സുരക്ഷിതമായി ജീവിക്കാൻ കഴിയാത്ത നാടായി മാറി കേരളമെന്ന് ഡോ. അനുജ ജോസഫ്. ഇവിടെ എന്തും…

1 hour ago

വിദേശജോലി വാ​ഗ്ദാനം ചെയ്ത് ആറു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു; രണ്ടുപേർ അറസ്റ്റിൽ

ഹരിപ്പാട്: ബാങ്കോക്കിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൊല്ലം തഴവ കുതിരപ്പന്തി വേണാട്ടുശ്ശേരിൽ സൗപർണികയിൽ…

1 hour ago