entertainment

ഗീതു മോഹന്‍ദാസ് എന്ന നടിയെ പേടിക്കേണ്ട കാര്യം എനിക്കില്ല, അസോസിയേറ്റ് സംവിധായികയുടെ വെളിപ്പെടുത്തല്‍

ഡബ്ല്യുസിസിയില്‍ അംഗമായ പ്രമുഖ സംവിധായികയ്ക്ക് എതിരെ കോസ്റ്റ്യൂം ഡിസൈനര്‍ ആയ സ്റ്റെഫി സേവ്യര്‍ കഴിഞ്ഞദിവസം നടത്തിയ വെളിപ്പെടുത്തലുകളില്‍ പ്രതികരണവുമായി അസോസിയേറ്റ് ഡയറക്ടര്‍ ഐഷ സുല്‍ത്താന. സ്റ്റെഫി സേവ്യര്‍ പറയാന്‍ മടിച്ച പേര് ഗീതു മോഹന്‍ദാസിന്റേത് ആണെന്ന് ഐഷ വെളിപ്പെടുത്തി. മൂത്തോന്‍ എന്ന ചിത്രത്തിനായി ലക്ഷദ്വീപില്‍ എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തത് താന്‍ അടങ്ങുന്ന സംഘമാണെന്നും ഐഷ ഫേസ്ബുക്കില്‍ കുറിച്ചു.

ഐഷ സുല്‍ത്താനയുടെ കുറിപ്പ് വായിക്കാം:

എനിക്കൊരു കാര്യം പറയണം… ഞാനൊരു ലക്ഷദ്വീപ്ക്കാരി ആണെന്ന് അറിയാലോ… ഒരു രാത്രി എന്നെ സ്റ്റെഫി വിളിച്ചു, ലക്ഷദ്വീപിലെ ആളുകളുടെ ഡ്രസ്സിംഗ് രീതിയെ പറ്റി എന്നോട് ചോദിച്ച് മനസ്സിലാക്കി, ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണെന്നാണ് പറഞ്ഞത്… പിന്നീട് എന്നെ കുറേ വട്ടം സ്റ്റെഫി വിളിച്ച് ഓരോന്ന് ചോദിച്ചറിഞ്ഞ് കൊണ്ടെയിരുന്നു ആ കൂട്ടിടെ ആത്മാര്‍ത്ഥത കണ്ടിട്ടാണ് ഞാന്‍ എനിക് അറിയാവുന്ന കാര്യവും, കൂട്ടത്തില്‍ ലക്ഷദ്വീപിലെ ആളുകളെ വിളിച്ച് കണക്റ്റ് ചെയ്ത് റഫ്രന്‍സും എടുത്ത് കൊടുത്തത്…

ആ ടീംസിന് ദ്വീപിലേക്ക് പോകാനുള്ള പെര്‍മിഷനും മറ്റും ശെരിയാക്കി കൊടുത്തത് എന്റെ ആളുകള്‍ തന്നെയാണ്, അവര്‍ എല്ലാരും നാട്ടിലെത്തി, പാതി രാത്രി വിളിച്ച് ഡ്രസ്സ്‌സിന്റെ കാര്യം ചോദിച്ച ജോലിയോടുള്ള ആത്മാര്‍ത്ഥത കാണിച്ച സ്റ്റെഫി മാത്രം അവരുടെ കൂടെ ഇല്ലാ, കാരണം എനിക് മനസ്സിലായി, ആ കുട്ടിയെ അവര്‍ ആ സിനിമയില്‍ നിന്നും നൈസ് ആയി മാറ്റിയിരിക്കുന്നു, ഞാന്‍ അപ്പോ വിളിച്ച് ചോദിക്കാത്തത് വെറുതെ ആ കുട്ടിടെ മനസ്സ് വേദനിപ്പിക്കണ്ടല്ലോ എന്ന് വിചാരിച്ചു.

ഗീതു മോഹന്‍ദാസ്, ഐഷ സുല്‍ത്താന

wcc യോട് പണ്ടേ തന്നെ അഭിപ്രായ വിത്യാസമുള്ള എനിക് wcc ഇലെ ആ സംവിധായകയോട് ഈ കാരണത്താല്‍ അപ്പോ ദേഷ്യം തോന്നിയെങ്കിലും,(സ്ത്രീകള്‍ക്ക് വേണ്ടി തുടങ്ങിയ കൂട്ടായിമ്മയില്‍ നിന്നുള്ള ഒരാള്‍ കൂലി ചോദിച്ചതിന്റെ പേരില്‍ ഒരു കുട്ടിയെ അതും ഒരു പെണ്‍കുട്ടിയെ അവരുടെ സിനിമയില്‍ നിന്നും ഒഴിവാക്കിയത് കൊണ്ടുമാണ് എനിക്കവരോടും അവരുടെ നിലപാടുകളോട് എതിര്‍പ്പ് തോന്നിയത്, ഇതേ സംഘടനയിലേ അംഗങ്ങള്‍ ഒരിക്കല്‍ ഇരുന്ന് പറഞ്ഞല്ലോ ‘പെണ്ണിനോട് സിനിമയിലെ ആണുങ്ങളാണ് മോശമായി പെരുമാറുന്നത് എന്നും അതിന് കൂട്ട് നില്‍ക്കാത്ത പെണ്ണുങ്ങളെ പിരിച്ച് വിടുന്നു എന്നും പറഞിട്ടല്ലെ ആണുങ്ങളോട് ഈ സംഘടന എതിര്‍പ്പ് കാണിച്ചത്’ കൂലി ചോദിച്ചാല്‍ പിരിച്ച് വിടുന്ന സംഘടനയിലേ ഒരു അംഗത്തിന്റെ നടപടിയും നേരത്തെ നിങള്‍ പറഞ്ഞ ഒരാണിന്റെ നടപടിയും തമ്മില്‍ വല്ല്യ വെത്യസമില്ലട്ടോ, രണ്ടും ഒന്നാണ്) എന്നിട്ടും അവരൊരു സിനിമ ചെയ്യുന്നത് കൊണ്ടും, ഒരു സിനിമ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ബുദധിമുട്ട് എന്തൊക്കെയാണെന്ന് ഒരു അസോസിയേറ്റ് ഡയറക്ടര്‍ എന്ന നിലയ്ക്ക് എനിക് അറിയാവുന്നത് കൊണ്ടും മാത്രമാണ് ദ്വീപിലേ എല്ലാ സഹായങ്ങളും മനസ്സറിഞ്ഞ് ഞങള്‍ ചെയ്ത് കൊടുത്തത്.

ഗീതു മോഹന്‍ദാസ്

ഇനിയും സഹായങ്ങള്‍ ചെയ്യും, കാരണം ഞങള്‍ സ്‌നേഹിച്ചത് സിനിമയെയാണ്… അല്ലാതെ ഞങള്‍ ജനിക്കുന്നതിന് മുമ്പ് സിനിമയില്‍ വന്ന നടി എന്ന നിലയ്ക്ക് പേടിചിട്ട് അല്ലാ… (ഈ വാക്ക് അല്ലേ സ്റ്റെഫിയോട് പറഞ്ഞത്) ഗീതു മോഹന്‍ദാസ് എന്ന നടിയെ പേടിക്കേണ്ട കാര്യമില്ല എനിക്ക്, അവരിലെ സംവിധായകയേ എനിക് ഇഷ്ടമാണ്, അവരുടെ നിലപാടുകളെ ഞാന്‍ ഇന്നും എതിര്‍ക്കുന്നു… ഇപ്പോ സ്റ്റെഫി പേര് പറയാന്‍ മടിച്ച ആളുടെ പേര് നിങ്ങള്‍ക്ക് പിടികിട്ടി കാണുമല്ലോ… സ്റ്റെഫിയേ എല്ലാരും കൂടി കുറ്റപ്പെടുത്തുന്നത് കണ്ടപ്പോള്‍ എനിക്ക് പ്രതികരിക്കാതിരിക്കാന്‍ സാധിക്കില്ല, കാരണം നയങ്ങള്‍ സത്യസന്ധമായി നടപ്പാക്കുക. സത്യത്തിന്റെ കൂടെ നില്‍ക്കുക്ക… അമ്മായിക്ക് അടുക്കളയിലും ആവാം എന്ന സമ്പ്രദായം പൂര്‍ണമായി എടുത്ത് മാറ്റുകാ… നമ്മള്‍ എല്ലാവരും തുല്യരാണ്, ഒരുമയോടെ ജോലിയെ സ്‌നേഹിച്ച്, പരസ്പരം മനുഷ്യരെ സ്‌നേഹിച്ച് സത്യസന്ധമായി മുന്നോട്ട് പോവാം.

Karma News Network

Recent Posts

50 ടണ്ണുള്ള ഒറ്റക്കൽ ദേവീ വിഗ്രഹം സ്ഥാപിച്ച് പൗർണ്ണമിക്കാവ് ക്ഷേത്രം, കല്ലിന്റെ വില മാത്രം 6കോടി

ആദിപരാശക്തി അമ്മയുടെ വി​ഗ്രഹം സ്ഥാപിച്ച് പൗർണ്ണമിക്കാവ് ബാല ത്രിപുര സുന്ദരി ദേവി ക്ഷേത്രം. വളരെയധികം ശ്രമപ്പെട്ട് ഒത്തിരി കഠിനാധ്വാനം എടുത്താണ്…

40 mins ago

കയ്യടിക്കുന്ന നേതാക്കന്മാരാണ് അശ്ലീലം, സഹസ്രലിംഗന്മാരുടെ ചെമ്പൊക്കെ തെളിയട്ടെ- ദീപ നിശാന്ത്

വടകരയില്‍ പ്രതിപക്ഷ നേതാവടക്കം പങ്കെടുത്ത പരിപാടിയില്‍ ശൈലജ ടീച്ചര്‍ക്കും മഞ്ജു വാര്യര്‍ക്കുമെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ ആര്‍എംപി നേതാവ് കെഎസ്…

1 hour ago

കെ.എസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശം അംഗീകരിക്കാനാവില്ല- കെ.കെ രമ

ആർഎംപി നേതാവ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ പരസ്യമായി തള്ളി എംഎൽഎ കെകെ രമ. ഹരിഹരന്റെ പരാമർശങ്ങൾ എംഎൽഎ എന്ന നിലക്കും…

2 hours ago

വെളുപ്പിന് അഞ്ച് മണിക്ക് എണീക്കും, ഫുഡ് കൺട്രോൾ ചെയ്യും, എക്സർസൈസ് മുടക്കാറില്ല- ജ​ഗദീഷ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. നായകൻ, സഹനടൻ, കോമഡി തുടങ്ങി എല്ലാ വേഷങ്ങളിലും താരത്തിന്റെ കൈകളിൽ ഭദ്രമാണ്. കോളജ് അധ്യാപകനായിരുന്ന…

3 hours ago

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു, ഒരു മരണം കൂടി സ്ഥിരീകരിച്ചു

മലപ്പുറത്ത് മഞ്ഞപിത്തം ബാധിച്ച് ഒരു മരണം കൂടി. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് മരിച്ചത്. മഞ്ഞപിത്തം കരളിനെ ബാധിച്ച്…

3 hours ago

മൂവാറ്റുപുഴയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ അപകടം, കാറോടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

മുവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ കാറോടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. മനുഷ്യ ജീവന് അപകടകരമാംവിധം വാഹനം ഓടിച്ചെന്ന് എഫ്‌ഐആർ. വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ.…

4 hours ago