entertainment

അഭിഷേക് ബച്ചന്റെ വീടിന് മുന്നിലെത്തി കൈ ഞരമ്പ് മുറിച്ച് യുവതി, ഐശ്വര്യ എന്റെ ഭർത്താവിനെ തട്ടിയെടുത്തെന്ന്

ബോളിവുഡിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരജോഡിയാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരുടേയും ദാമ്പത്യ ജീവിതം പതിനാറ് വർഷം പിന്നിട്ടിരിക്കുന്നു. പരസ്‍പരം പ്രണയിച്ചും പിന്തുണച്ചുമൊക്കെ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇവർ. 2007 ഏപ്രിൽ 20 ന് ആയിരുന്നു ഐശ്വര്യയും അഭിഷേകും വിവാഹിതരാവുന്നത്. സെലിബ്രിറ്റി വിവാഹങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുന്ന കാലത്തിന് മുൻപേ ആയിരുന്നു ഇവരുടെ വിവാഹം.

കോടികൾ പൊടിച്ച ഒരു രാജകീയ വിവാഹമായിരുന്നു ഇരുവരുടേതും. ബോളിവുഡിലെ ഏറ്റവും വലിയ താരവിവാഹങ്ങളിൽ ഒന്ന് എന്നും വിശേഷിപ്പിക്കാം. ബോളിവുഡ് സിനിമ പ്രേമികളും ഇരുവരുടെയും ആരാധകരും ഇന്നും ആ ആഡംബര വിവാഹം ഓർത്തിരിക്കുന്നുണ്ടാകും. അതേസമയം പൂർണമായും സന്തോഷത്തിൽ കലാശിച്ച വിവാഹമായിരുന്നില്ല അത്. വിവാഹവേദിക്ക് പുറത്തുണ്ടായ ചില സംഭവങ്ങൾ ചെറുതായിട്ടെങ്കിലും അതിന്റെ നിറംകെടുത്തുകയുണ്ടായി.

അഭിഷേക് ബച്ചൻ വിവാഹിതൻ ആണെന്നും നടന്റെ ആദ്യ ഭാര്യയാണ് തന്നെന്നും ആരോപിച്ച് നടിയും മോഡലുമായ ജാൻവി കപൂർ എന്നൊരു യുവതി എത്തുകയാണ് ഉണ്ടായത്. അഭിഷേകിന്റെ വീടിന്റെ മുന്നിൽ കിടന്ന് ബഹളമുണ്ടാക്കിയ യുവതി, തന്റെ കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതോടെ സംഭവം വലിയ വാർത്തയായി മാറി. അഭിഷേക് നായകനായ ദസ് എന്ന സിനിമയിൽ ജാൻവി ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഈ സമയത്ത് അഭിഷേക് തന്നെ വിവാഹം കഴിച്ചു എന്നായിരുന്നു ജാൻവി ഉന്നയിച്ച അവകാശവാദം.

ഐശ്വര്യയെ വിവാഹം കഴിക്കുന്ന അഭിഷേക് തന്നെ വഞ്ചിക്കുകയാണെന്നും അവർ പറയുകയുണ്ടായി. അഭിഷേകിനെ ഐശ്വര്യ റായ് തന്നിൽ നിന്ന് തട്ടിയെടുക്കുകയാണെന്നും, ജാൻവി ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച്, അഭിഷേകിനെതിരെ മുംബൈയിലെ ജുഹു പോലീസ് സ്റ്റേഷനിൽ അവർ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ തെളിവില്ലാത്തതിനാൽ പോലീസ് കേസെടുത്തില്ല. അ

അഭിഷേകിന്റെ വിവാഹം തകർക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് ജാൻവി തന്റെ കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. സംഭവത്തിന് ശേഷം ഉടൻ തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുകയായിരുന്നു. പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചതിന് ഐപിസി സെക്ഷൻ 309 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ജാൻവിയെ പോലീസ് കസ്റ്റഡിയിലെടുകയും ചെയ്യുകയുണ്ടായി.

10000 രൂപ പിഴയടച്ചതിന് ശേഷമാണ് പിന്നീട് ജാൻവിക്ക് ജാമ്യം ലഭിക്കുന്നത്. അതിനു ശേഷം ജാൻവി വാർത്തകളിൽ നിന്നെല്ലാം അപ്രത്യക്ഷയായി. അതേസമയം , വിവാഹം കഴിഞ്ഞ് വർഷങ്ങൾ ഇത്ര കഴിഞ്ഞെങ്കിലും അഭിഷേകിന്റെയും ഐശ്വര്യയുടെയും സ്നേഹത്തിനും അർപ്പണബോധത്തിനും ഒന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല. മാത്രമല്ല, ഇപ്പോൾ മകൾ ആരാധ്യ ബച്ചന്റെ ഏറ്റവും നല്ല മാതാപിതാക്കളാണവർ. അതേസമയം, അടുത്തിടെ പോലും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്നും വേർപിരിയാൻ പോവുകയാണെന്നും ചില വാർത്തകൾ പ്രചരിക്കുകയുണ്ടായി.

ഇത്തരം വാർത്തകളോട് നേരത്തെ അഭിഷേക് രൂക്ഷമായി പ്രതികരിച്ചിരുന്നു. ‘സത്യം എന്താണെന്ന് എനിക്കറിയാം, മാധ്യമങ്ങളെ എത്രത്തോളം ഗൗരവമായി കാണണമെന്നും എനിക്കറിയാം. ഞങ്ങളുടെ ജീവിതം എങ്ങനെ കൊണ്ടുപോകണമെന്ന് എന്നോടും ഐശ്വര്യയോടും മൂന്നാമതൊരാൾക്ക് നിർദേശിക്കാൻ അനുവാദമില്ല. ഞാൻ അവളെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അവൾക്കറിയാം, അവൾ എന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് എനിക്കുമറിയാം.’ എന്നായിരുന്നു നടന്റെ പ്രതികരണം. ഐഷ്വര്യ കഴിഞ്ഞ ദിവസം വരെ തന്റെ പുതിയ ചിത്രമായ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ പ്രമോഷനും മറ്റുമായ തിരക്കിലായിരുന്നു. ഒരിടവേളയ്ക്ക് ശേഷം ഐശ്വര്യ അഭിനയിച്ച ചിത്രമായിരുന്നു ഇത്. അതേസമയം, ഗൂമർ ആണ് അഭിഷേകിന്റെ പുറത്തിറങ്ങാൻ ഇരിക്കുന്ന സിനിമ. ഭോല എന്ന ചിത്രത്തിൽ അതിഥി വേഷത്തിലാണ് നടൻ അവസാനമായി അഭിനയിച്ചിരുന്നത്.

Karma News Network

Recent Posts

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

5 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

18 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

24 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

54 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

1 hour ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

1 hour ago