entertainment

വീട്ടിൽ ഇപ്പോഴും ഞാൻ സിനിമയിൽ അഭിനയിക്കുന്നത് ഇഷ്ടമല്ല- ഐശ്വര്യ ലക്ഷ്മി

അഭിനയിച്ച സിനിമകള്‍ എല്ലാം മനോഹരമാക്കി തീര്‍ത്ത നടിയാണ് ഐശ്വര്യ ലക്ഷ്മി. ഏറ്റവുമൊടുവില്‍ തമിഴില്‍ പൊന്നിയന് സെല്‍വന്‍ എന്ന ചിത്രത്തിലാണ് ഐശ്വര്യ അഭിനയിച്ചത്. പൂങ്കൂഴലി എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. താനിത്ര വലിയ നടിയായെങ്കിലും വീട്ടുകാര്‍ക്ക് വലിയ താല്‍പര്യമൊന്നുമില്ലെന്നാണ് നടി പറയുന്നത്. എനിക്ക് സിനിമയിലേക്ക് വരണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ലെന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്.

പക്ഷേ ആ സമയത്ത് ഒരു കാസ്റ്റിങ് കോള്‍ കണ്ടു. വെറുതേ ഒരു രസത്തിനാണ് ഫോട്ടോസ് അയക്കുന്നത്. അതിന് ശേഷം അല്‍ത്താഫിനെ കണ്ടു. എന്റെ ആദ്യ സംവിധായകനാണ് അല്‍ത്താഫ്. ഞണ്ടുകളുടെ ഒരിടവേളയുടെ സിനോപ്സിസ് അദ്ദേഹം ഫോണില്‍ കാണിച്ച് തന്നു. ഇത് വായിച്ചോളൂ ഇതാണ് സിനിമയെന്ന് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ ലുക്ക് ടെസ്റ്റ് വെച്ചു.

അതിന് ശേഷമാണ് കഥാപാത്രത്തെ കിട്ടിയതെന്ന്. ആ സിനിമയില്‍ അഭിനയിച്ചത് കൊണ്ടാണ് നല്ലൊരു നടിയാവണമെന്ന് തോന്നിയത്. അവിടം മുതലാണ് സിനിമയോടുള്ള ആഗ്രഹം കൂടിയത്. നന്നായി അഭിനയിക്കണം, നല്ല നടിയാവണം, എന്നൊക്കെ ആഗ്രഹിച്ചു. വളരെ മോശമായിട്ടാണ് ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചതെന്ന് എനിക്ക് തന്നെ അറിയാം.

പക്ഷേ അതില്‍ നിന്നും എനിക്ക് കിട്ടിയത് മുന്നോട്ട് പോവാനുള്ള ഊര്‍ജമാണ്. എന്റെ കഴിവിന്റെ മാക്സിമം സിനിമയ്ക്ക് വേണ്ടി കൊടുക്കണമെന്ന് തോന്നി. ഞണ്ടുകളുടെ വീട്ടില്‍ ഒരിടവേളയുടെ പാക്കപ്പ് ദിവസം ഞാന്‍ വല്ലാതെ കരഞ്ഞിരുന്നെന്നും ഐശ്വര്യ പറഞ്ഞു. അന്ന് സെറ്റും അതിലെ ആള്‍ക്കാരെയുമൊക്കെ എനിക്ക് മിസ് ചെയ്ത് തുടങ്ങി.

അന്ന് ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചതും ക്യാമറയ്ക്ക് മുന്നില്‍ നിന്നതുമൊക്കെ ശരിയായില്ല. പക്ഷേ അതിലെ തെറ്റെന്താണെന്ന് എനിക്ക് കണ്ടുപിടിക്കാന്‍ സാധിച്ചില്ലെന്നുള്ളതാണ്. പക്ഷേ എനിക്ക് പഠിക്കണമെന്ന് തോന്നി. ഇത്രയധികം സിനിമകളില്‍ അഭിനയിച്ചെങ്കിലും വീട്ടില്‍ നിന്നുള്ള എതിര്‍പ്പിന് കാര്യമായ മാറ്റം വന്നിട്ടില്ലെന്നും ഐശ്വര്യ പറയുന്നു.

Karma News Network

Recent Posts

ഇന്ത്യൻ ടീമിനെ കാണാൻ ഒത്തുകൂടി, തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്ക്, വൻ ദുരന്തം ഒഴിവായി

ലോകകപ്പ് വിജയിച്ച് മടങ്ങിയെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സ്വീകരിക്കാൻ മറൈന്‍ ഡ്രൈവിന്‍റെ ഇരുവശത്തുമായി തടിച്ചു കൂടിയത് ലക്ഷക്കണക്കിനാരാധകരാണ്. ഇതിനിടെ തിക്കിലും…

1 min ago

അമീബിക് മസ്തിഷ്കജ്വരം : ചികിത്സിക്കാൻ വിദേശത്തുനിന്ന് ഒരു മരുന്നു കൂടി എത്തിച്ചു

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ചികിത്സിക്കാൻ വിദേശത്തുനിന്ന് ഒരു മരുന്നു കൂടി ആരോഗ്യവകുപ്പ് ഇടപെട്ട് എത്തിച്ചു. ജർമനിയിൽ ഉൽപാദിപ്പിക്കുന്ന…

31 mins ago

ആഫ്രിക്കൻ പന്നിപ്പനി, തൃശൂരിൽ 310 പന്നികളെ കൊല്ലാൻ ഉത്തരവ്

തൃശൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു. മാടക്കത്തറ പഞ്ചായത്തിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കൊല്ലാൻ ഉത്തരവിട്ടു. പതിനാലാം നമ്പർ…

53 mins ago

എക്‌സിറ്റ്‌പോൾ വിരൽചൂണ്ടുന്നത് ബ്രിട്ടൺ അധികാര മാറ്റത്തിലേക്ക്, 14 വർഷത്തിന് ശേഷം ലേബർ പാർട്ടി അധികാരത്തിലേക്കോ

ലണ്ടൻ: ബ്രിട്ടണിൽ 14 വർഷത്തെ കൺസർവേറ്റീവ് ഭരണം അവസാനിച്ചേക്കുമെന്ന് എക്‌സിറ്റ്‌പോൾ ഫലങ്ങൾ. ലേബർ പാർട്ടി 410 സീറ്റുകൾ നേടി അധികാരത്തിൽവരുമെന്ന…

1 hour ago

മംഗലാപുരം മെയിലിന് നേരെ കല്ലേറ്, ഒരാൾക്ക് പരിക്ക്

മലപ്പുറം : മംഗലാപുരം മെയിലിന് നേരെ കല്ലേറ്. കുറ്റിപ്പുറത്താണ് സംഭവം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചാവക്കാട് സ്വദേശി ഷറഫുദ്ദീനാണ് പരിക്കേറ്റത്.…

2 hours ago

പോലീസ് കസ്റ്റഡിയിൽ നിന്ന് പിടിച്ചുപറിക്കേസിലെ പ്രതി ചാടി പോയി

ആലപ്പുഴ : പിടിച്ചുപറിക്കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി പോയി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം എത്തിച്ച…

2 hours ago