entertainment

13 വർഷം, താര തിളക്കത്തിന്റെ ദാമ്പത്യം

2007 ഏപ്രിൽ 20 ന് ആരാധകർ ആഗ്രഹിച്ചതുപോലെ ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും വിവാഹിതരായത്. ഇരുവരും അഭിനയരംഗത്തേക്ക് വന്നിട്ട് വർഷങ്ങൾ പിന്നിടുന്നു. ഇവർ സെലിബ്രിറ്റികൾ ആയിരിക്കുമ്പോൾ തന്നെ ഇരുവരും വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത ആരാധകർക്ക് വളരെ സന്തോഷം പകരുന്നതായിരുന്നു.

ഇരുവരും പ്രണയിക്കുന്നതിനു മുൻപ് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തിറങ്ങിട്ടുണ്ട്. എന്നാൽ അവർ അഭിനയിച്ച സിനിമയെക്കാൾ ആരാധകർ കൂടുതൽ ഇഷ്ടപ്പെട്ടത് അവരുടെ ജോഡിപ്പൊരുത്തമാണ്. അഭിഷേകും ഐശ്വര്യയും ആദ്യമായ് ഒന്നിച്ച ചിത്രമാണ് ധായ് അക്ഷർ പ്രേം കേ. രാജ് കൻവർ സംവിധാനം ചെയ്ത ഈ ചിത്രം പ്രണയത്തെ ആസ്പദമാക്കിയുളളതായിരുന്നു. ഈ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് അഭിഷേക് ബോളിവുഡിലേക്ക് എത്തിയിട്ട് അധിക സമയം ആയിട്ടില്ലായിരുന്നു.

ലോകസുന്ദരി ആയിരുന്നതിനാല്‍ ഒരുപാട് പ്രണയ ബന്ധങ്ങളും ഐശ്വര്യ റായിക്കുണ്ടായിരുന്നു. സല്‍മാന്‍ ഖാന്‍, വിവേക് ഒബ്രോയ് തുടങ്ങിയ നടന്മാരുമായിട്ടുള്ള ബന്ധത്തെ കുറിച്ച് നടി തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുമുണ്ട്. ലോകസുന്ദരി ആയിരുന്നതിനാല്‍ ഒരുപാട് പ്രണയ ബന്ധങ്ങളും നടിയ്ക്കുണ്ടായിരുന്നു. സല്‍മാന്‍ ഖാന്‍, വിവേക് ഒബ്രോയ് തുടങ്ങിയ നടന്മാരുമായിട്ടുള്ള ബന്ധത്തെ കുറിച്ച് നടി തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുമുണ്ട്.

പരസ്പര വിശ്വാസവും നിബന്ധനകളില്ലാത്ത സ്നേഹവുമാണ് കുടുംബ ബന്ധങ്ങളുടെ ദൃഢതയെന്ന് ജീവിതത്തിലൂടെ പറയുകയാണ് ഐശ്വര്യ– അഭിഷേക് ദമ്പതികൾ. 2007ലായിരുന്നു ഇരുവരുടെയും വിവാഹം. വെല്ലുവിളികളും ഉയർച്ച–താഴ്ചകളുമെല്ലാം ഇവരുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. ഒരാളുടെ വിജയത്തിൽ പങ്കാളി അഭിമാനിക്കുകയും പരസ്പരമുള്ള പ്രോത്സാഹനവുമാണ് ഒരുമിച്ചുള്ള ജീവിതത്തിന്റെ വിജയകാരണം.

മകളുടെ കാര്യങ്ങള്‍ മറ്റ് ആരെയും കൊണ്ട് ചെയ്യിപ്പിക്കുന്നത് പോലും ഐശ്വര്യയ്ക്ക് ഇഷ്ടമല്ലെന്ന് അമ്മായിയമ്മയും പ്രമുഖ നടിയുമായ ജയ ബച്ചന്‍ പറഞ്ഞിട്ടുണ്ട്. മകള്‍ വലുതായതിന് ശേഷമാണ് ഐശ്വര്യ സിനിമയിലേക്കും മറ്റ് മേഖലകളിലേക്കുമെല്ലാം തിരികെ വന്നത്. ഐശ്വര്യയ്ക്ക് എന്നും പ്രോത്സാഹനമായി പങ്കാളി കൂടെ ഉള്ളത് കൊണ്ടാണ് ഇവരുടെ ജീവിതത്തിന്റെ വിജയ രഹസ്യമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.

Karma News Network

Recent Posts

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം, ചികിത്സയിലായിരുന്ന 13 കാരി മരിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ച…

4 mins ago

ആകാശത്തെ മാസ്മരികക്കാഴ്ചയായി രാമസേതു, ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി

ടികോപ്പർനിക്കസ് സെന്റിനൽ ഉപഗ്രഹം പകർത്തിയ രാമസേതുവിന്റെ ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി. ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്തുള്ള രാമേശ്വരം ദ്വീപിനും…

21 mins ago

ഇവർ ഇനിയും ഭരണഘടന കുഴിച്ച് മൂടും, ഇന്ദിര രാജ്യം ജയിലാക്കി മാറ്റിയവൾ, ഇനിയും അനുവദിക്കരുത്

ഭരനഘടന ചവിട്ടി മെതിച്ച കോൺഗ്രസിന്റെ അടിയന്തിരാവസ്ഥക്ക് എതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ പാർലിമെറ്റിൽ കോൺഗ്രസ് എം പി മാർ…

39 mins ago

കാണാതായ വിദ്യാർത്ഥികളെ വയനാട് നിന്ന് കണ്ടെത്തി

പാലക്കാട് : കാണാതായ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി 10-ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ്…

1 hour ago

ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎമ്മിന് അവിശുദ്ധ ബന്ധം : മനു തോമസ്

കണ്ണൂർ : സിപിഎം പാർട്ടി നേതൃത്വത്തിന് ക്വട്ടേഷൻ സംഘങ്ങളുമായി അവിശുദ്ധ ബന്ധമാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റ് മനു…

1 hour ago

ജൂലിയൻ അസാഞ്ചിന് ജാമ്യം, ജയിൽ മോചിതനായി

ന്യൂയോർക്ക്: വിക്കിലീക്സ് സ്ഥാപകൻ ജൂലിയന്‍ അസാന്‍ജിന് യുഎസ് ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചതിനു പിന്നാലെ അസാന്‍ജ് ഓസ്ട്രേലിയയിലേക്കു മടങ്ങി. അഞ്ചു…

2 hours ago