entertainment

സൂപ്പര്‍ താരങ്ങളുടെ നായിക എന്തുകൊണ്ട് സോപ്പ് കച്ചവടക്കാരിയായി, പബ്ലിസിറ്റി സ്റ്റണ്ടെന്നുള്ളതിന് മറുപടിയുമായി ഐശ്വര്യ

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിത കഥയാണ്. സൂപ്പര്‍ താരങ്ങളുടെ നായികയായ താരം ഇപ്പോള്‍ സോപ്പ് വിറ്റ് ജീവിക്കുകയാണെന്ന് നടി തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ പെട്ടെന്ന് ഒരു സോപ്പ് കച്ചവടക്കാരിയാവാന്‍ മാത്രം ഐശ്വര്യയുടെ ജീവിതത്തില്‍ സംഭവിച്ചത് എന്താണെന്ന് പലരും ചോദിക്കുന്നുണ്ട്. താരത്തിന്റെ പബ്ലിസിറ്റ് സ്റ്റണ്ട് ആണോ ഇതെന്നും ചോദിക്കുന്നവരുണ്ട്. എന്നാല്‍ മറ്റൊരു അഭിമുഖത്തില്‍ ഇപ്പോള്‍ ഇതിനെല്ലാം നടി മറുപടി നല്‍കിയിരിക്കുകയാണ്.

ഐശ്വര്യയുടെ വാക്കുകള്‍, എല്ലാവരും ചോദിയ്ക്കുന്നത് എന്റെ സമ്പാദ്യം എല്ലാം എവിടെ പോയി എന്നാണ്. ഞാന്‍ ഒന്നും ചേര്‍ത്ത് വച്ചിട്ടില്ല. അതെല്ലാം അപ്പോള്‍ തന്നെ തീര്‍ന്ന് പോയതാണ്. അത്രയൊന്നും ഞാന്‍ സമ്പാദിച്ചിട്ടും ഇല്ല. സിനിമയില്‍ വന്ന് ഒന്ന് ക്ലിക്ക് ആയി തുടങ്ങുമ്പോള്‍ തന്നെ വിവാഹം കഴിഞ്ഞു. മൂന്ന് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം തിരിച്ച് വന്നപ്പോള്‍ കിട്ടിയത് എല്ലാം അമ്മ റോളുകളാണ്. നയന്‍താരയെ പോലെ ഗംഭീര റോളുകളൊന്നും നമുക്ക് വന്നില്ല. അങ്ങനെ തിരിച്ച് വന്ന ശേഷം മൂന്ന് വര്‍ഷത്തില്‍ ഒരിക്കലാണ് ഒരു സിനിമ വരുന്നത്. അവിടെ ഞാന്‍ എങ്ങിനെ സമ്പാദിച്ച് വയ്ക്കാനാണ്. സത്യത്തില്‍ മൂന്ന് വര്‍ഷമാണ് എന്റെ കരിയര്‍ ഗ്രാഫ്

ഇപ്പോള്‍ തെരുവുകള്‍ തോറും നടന്ന് സോപ്പുകള്‍ വില്‍ക്കുമ്പോള്‍, ആളുകള്‍ ആദ്യം കരുതുന്നത് ഞാന്‍ പ്രാങ്ക് ചെയ്യുകയാണ് എന്നാണ്. എന്റെ പിന്നില്‍ ക്യാമറ എന്തെങ്കിലും ഒളിപ്പിച്ച് വച്ചിട്ടുണ്ടോ എന്നാണ് അവര്‍ ആദ്യം നോക്കുന്നത്. പക്ഷെ ഇപ്പോള്‍ എന്റെ തൊഴില്‍ അതാണ്. അതില്‍ എന്താണ് പ്രശ്നം. എന്ന് കരുതി ആരും എന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ഇടേണ്ടതില്ല. കഴിഞ്ഞ ദിവസം എന്റെ അഭിമുഖം കണ്ട് സിംഗപ്പൂരില്‍ നിന്ന് ഒരു പയ്യന്‍ വിളിച്ച് ഗൂഗിള്‍ പേ നമ്പര്‍ എല്ലാം ചോദിച്ചിരുന്നു. എനിക്ക് സത്യത്തില്‍ കരച്ചില്‍ വന്നു. അടുത്തുള്ള മുരുകന്‍ കോവിലില്‍ പോയി എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചാല്‍ അത്രയും മതി എന്നാണ് ഞാന്‍ അയാളോട് പറഞ്ഞത്. എനിക്ക് കടം വേണ്ട, ആര്‍ക്കും കടം ബാക്കിവച്ച് പോകാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല. അതേ എന്റെ ക്രിയേഷനില്‍ നിന്ന് വന്ന സോപ്പ് വാങ്ങി സഹായിക്കുകയാണെങ്കില്‍ നല്ലത്

മദ്യപാന ശീലം എല്ലാം എനിക്കുണ്ടായിരുന്നു. പക്ഷെ സമ്പാദിച്ച കാശ് പോയത് എന്റെ മദ്യപാന ശീലം കൊണ്ട് ഒന്നും അല്ല. ഞാന്‍ എന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് പണം ചെലവഴിച്ചത്. എന്റെ മകള്‍ക്ക് ഏറ്റവും നല്ലത് നല്‍കണം എന്നായിരുന്നു അപ്പോള്‍ എന്റെ ചിന്ത. എന്റെ അമ്മൂമ്മ കാന്‍സര്‍ രോഗിയായിരുന്നു. അവരെയും ഞാന്‍ നോക്കിയിട്ടുണ്. ആ നല്ല കാലത്ത് ഞാന്‍ വളരെ അധികം ഷോപ്പ് ഹോളിക് ആയിരുന്നു. മാച്ചിങ് ബാഗും മാച്ചിങ് ഷൂസും മാത്രമേ ധരിക്കാറുള്ളൂ. ഒരിക്കല്‍ ഇട്ട ഡ്രസ്സ് പിന്നീട് ഇടാനും സാധിയ്ക്കില്ലായിരുന്നു, കാരണം അപ്പോള്‍ തന്നെ ഫോട്ടോകള്‍ എല്ലാം എടുത്ത് എല്ലായിടത്തും വന്ന് കഴിഞ്ഞു കാണും.

സോപ്പ് വില്‍പനയ്ക്ക് പുറമെ യൂട്യൂബിലൂടെയും ഇപ്പോള്‍ ഞാന്‍ വരുമാനം ഉണ്ടാക്കാന്‍ ശ്രമിയ്ക്കുന്നുണ്ട്. പക്ഷെ അത് കറക്ട് ആയി വരാറില്ല. ഇപ്പോള്‍ അറിയാവുന്ന കടയില്‍ നിന്ന് എല്ലാം കടം വാങ്ങുന്നതിനും കുഴപ്പമില്ല. പല ചരക്ക് കടയില്‍ നിന്നും, എന്റെ പെറ്റ്സിന് വേണ്ട സാധനങ്ങള്‍ വാങ്ങുന്നതും എല്ലാം കടമായിട്ടാണ്. ഇടയ്ക്ക് ഷോ കിട്ടുമ്പോള്‍ ആ കടം എല്ലാം വീട്ടും. മകള്‍ക്കും അമ്മയ്ക്കും ഞാന്‍ ഭാരമാകരുത് എന്ന കാരണത്താല്‍ അവരോട് കഷ്ടപ്പാടുകള്‍ പറയാറില്ല, ഞാന്‍ പൊരു ജീവിയ്ക്കുന്നതിനാല്‍ മകള്‍ക്ക് എന്നെ കുറിച്ച് വലിയ അഭിമാനമാണ്. എന്റെ അമ്മയുമായി എനിക്ക് യാതൊരു പ്രശ്നവും ഇല്ല എന്നതാണ് ഏറ്റവും വലിയ കോമഡി. ഞാന്‍ ചെറുപ്പം മുതലേ ഇന്റിപെന്റന്റ് ആയി വളര്‍ന്നതാണ്. എന്റെ അമ്മ സമ്പാദിച്ചത് എല്ലാം കഷ്ടപ്പെട്ട് നേഠിയതാണ്. പൂര്‍വ്വികരുടെ സ്വത്ത് അനുഭവിയ്ക്കുന്നത് ഒന്നുമല്ല. എന്റെ അമ്മ എന്നെ പഠിപ്പിച്ചു, കരിയര്‍ ഉണ്ടാക്കി തന്നു. അതിനപ്പുറം ഞാന്‍ അവരുടെ ബാധ്യതയല്ല. എന്റെ ജീവിതം എന്റെ ഉതത്രവാദിത്വമാണ്. അമ്മയെ കുറിച്ചും മകളെ കുറിച്ചും കൂടുതല്‍ ഒന്നും പറയാന്‍ ഇതില്‍ കൂടുതല്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല.

ഇതെല്ലാം എന്റെ പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് കമന്റുകള്‍ വരുമ്പോള്‍, എനിക്ക് സന്തോഷമാണ് തോന്നുന്നത്. സത്യത്തില്‍ എനിക്ക് ആ ഒരു ഉദ്ദേശം ഇല്ലായിരുന്നു. അഭിമുഖം തരട്ടേ എന്ന് ചോദിച്ച് ഞാന്‍ വന്നത് അല്ല, നിങ്ങളാണ് എന്നെ സമീപിച്ചത്. അത് കൊണ്ട് എനിക്ക് പബ്ലിസിറ്റി കിട്ടുന്നുണ്ട് എങ്കില്‍ എന്റേ പ്രൊഡക്ടിന് അതില്‍ പരം എന്ത് പരസ്യമാണ് വേണ്ടത്. എനിക്ക് ബഹുമാനം തോന്നിയ ആണിന് ആണെങ്കിലും പെണ്ണിന് ആണെങ്കിലും വിട്ടുകൊടുക്കുന്നതിലോ അഡ്ജസ്റ്റ് ചെയ്യുന്നതിലോ എനിക്ക് പ്രശ്നമില്ല. പക്ഷെ ഞാന്‍ തന്നെ എല്ലാ കാര്യങ്ങളും നോക്കേണ്ടിടത്ത് വെറുതേ ഒരു പേരിന് വേണ്ടി പങ്കാളിയെ എനിക്ക് ആവശ്യമില്ല. നിനക്ക് സുഖമാണോ, നീ എന്താ ചെയ്യുന്നത് എന്നൊന്നും ചോദിക്കാന്‍ ആളില്ല, എന്തുകൊണ്ട്, എന്തിന്, എങ്ങിനെ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ മാത്രമായപ്പോള്‍ എനിക്ക് ഇറിട്ടേറ്റ് ആയി. മറ്റുള്ളവര്‍ എന്തിനാണ് എന്നെ വിട്ട് പോയത് എന്ന് എനിക്കറിയില്ല, ഞാന്‍ എന്തിനാണ് വിട്ട് നില്‍ക്കുന്നത് എന്ന് മാത്രമേ എനിക്ക് പറയാന്‍ സാധിയ്ക്കൂ.

Karma News Network

Recent Posts

പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു, ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം

പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…

24 mins ago

നമ്മുടെ മോൾക്ക് ആശങ്ക! എല്ലാവരും കെട്ടിപിടിക്കുന്നു,പിന്നെ അവർ കരയുന്നു,പ്രിയനേ 150കോടി ജനമാണ്‌ നിന്നെ കെട്ടിപിടിച്ചത്!

എന്റെ ഡാർലിങ്ങ്...നിന്നെ കെട്ടി പുണർന്നത് ഞാൻ മാത്രമല്ല 150കോടി ഇന്ത്യൻ ജനങ്ങളാണ്‌. ഇന്ത്യ ടി20 ലോകകപ്പ് കിരീടം ഉയർത്തിയതിനു പിന്നാലെ…

53 mins ago

മീര വാസുദേവനും ഭര്‍ത്താവും ഹാപ്പി, കളിയാക്കുന്നവര്‍ക്കും വിമര്‍ശിക്കുന്നവര്‍ക്കുമുള്ള മറുപടിയുമായി വിപിൻ

മോഹൻലാൽ നായകനായി ബ്ലസി ഒരുക്കിയ തന്മാത്രയിലെ ലേഖ രമേശൻ മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ്. മോഹൻലാലിന്റെ കഥാപാത്രമായ രമേശൻ നായരുടെ ഭാര്യയായ…

1 hour ago

മുഖ്യമന്ത്രി ശൈലി തിരുത്തണം, സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ വിമർശനം

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി ശൈലി തിരുത്തണം, പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ല,…

2 hours ago

മൻ കി ബാത്ത് ഇന്ന് പുനരാരംഭിക്കും, 111-ാം പതിപ്പിനെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടി ഇന്ന് പുനരാരംഭിക്കും. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻകിബാദ് പരിപാടിയാണ് ഇന്ന്.…

2 hours ago

മറ്റൊരാളുടെ ജീവിതത്തിൻ്റെ കീഴേ പായ വിരിച്ചു കിടന്ന് പൊളിറ്റിക്കൽ കറക്ട്നെസ്സ് നടത്തുന്ന ഒരൊറ്റ ജനവിഭാഗമേ ഈ ഭൂമുഖത്തുണ്ടാവൂ, അവരാണ് മല്ലൂസ്- അഞ്ജു പാർവതി പ്രഭീഷ്

നടി മീര നന്ദന്റെ വിവാഹ വാർത്ത പുറത്തു വന്നതിന് പിന്നാലെ ഭർത്താവിനെ കളിയാക്കിക്കൊണ്ടുള്ള ചർച്ചകൾ സോഷ്യൽ‌ മീഡിയയിൽ നടന്നിരുന്നു. ഇതിനെതിരെ…

2 hours ago