entertainment

‌അമ്മയുടെ ചിലവിൽ കഴിയാൻ സൗകര്യമില്ല,വിമർശകർക്ക് നേരെ തെറി വിളിയുമായി നടി ഐശ്വര്യ

നരസിംഹം, പ്രജ, നോട്ട് ബുക്ക് തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഐശ്വര്യ ഭാസ്‌കരൻ. സിനിമയ്ക്ക് പുറമെ മലയാളത്തിലും തെലുങ്കിലുമായി സീരിലുകളിലും ശ്രദ്ധേയയായ ഐശ്വര്യ മുൻകാല നടി ലക്ഷ്മിയുടെ മകൾ കൂടിയാണ്. ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും നിറഞ്ഞാടിയ ഐശ്വര്യയുടെ ഇപ്പോഴത്തെ ജീവിതം അൽപ്പം കയ്‌പ്പേറിയതാണ്. കുടുംബം നോക്കാനായി താരം ഇപ്പോൾ തെരുവിൽ സോപ്പ് വരെ വിറ്റിരുന്നു. അതിൽ അഭിമാന കുറവില്ല എന്നൊക്കെയായിരുന്നു ഐശ്വര്യയുടെ വെളിപ്പെടുത്തൽ.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വന്ന മോശം കമന്റുകൾക്ക് അതേഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് ഐശ്വര്യ. അശ്ലീലച്ചുവയുള്ള കമന്റുകൾക്ക് തെറിവിളിച്ചാണ് ഐശ്വര്യ മറുപടി നൽകിയത്. ഒരു കഥാപാത്രമായി ചമഞ്ഞാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 11 മിനിട്ടുള്ള വീഡിയോയിൽ തെറിവിളി കാരണം ഇടയ്ക്കിടെ ബീപ് സൗണ്ട് വെച്ചിട്ടുണ്ട്. ഇഷ്ടമില്ലാത്തവർ ചാനൽ അൺസബ്സ്ക്രെെബ് പോവണമെന്ന് ഐശ്വര്യ വ്യക്തമാക്കി.

മോശം കമന്റുകൾ ഓരോന്നായി വായിച്ച്‌ കമന്റിട്ടയാളുടെ പേരും ഐശ്വര്യ സ്ക്രീനിൽ കാണിച്ചുകൊണ്ടാണ് താരത്തിന്റെ മറുപടി. അമ്മ പണക്കാരിയായിട്ടും സോപ്പ് കച്ചവടം നടത്തി ജീവിക്കുകയാണല്ലോ എന്ന പരിഹാസത്തിനും നടി മറുപടി കൊടുക്കുന്നുണ്ട്. ‘ഞാൻ കഷ്ടപ്പാടിലാണെന്ന് വന്ന് പറഞ്ഞോ. അമ്മയുടെ പണവും ഇതും തമ്മിൽ എന്താണ് ബന്ധം. 50 വയസ്സായാലും അച്ഛനും അമ്മയുമായിരിക്കും നിന്നെ നോക്കുന്നത്. എന്റെ കുടുംബത്തിൽ അങ്ങനെ അല്ല. പ്രായമായ അച്ഛനെയും അമ്മയെയും ഞങ്ങൾ കഷ്ടപ്പെടുത്താറില്ല. അമ്മയുടെ ചെലവിൽ കഴിയാൻ സൗകര്യം ഇല്ല’ എന്ന് ദേഷ്യത്തോടെ ഐശ്വര്യ പറഞ്ഞു.

സോപ്പിൽ ഒറിജിനൽ കസ്തൂരി മഞ്ഞൾ അല്ലല്ലോയെന്നായിരുന്നു ഒരാളുടെ കമന്റ്. ആദ്യം തെറി വിളിച്ച ഐശ്വര്യ കസ്തൂരി മഞ്ഞൾ സൂക്ഷിച്ച കുപ്പി സ്ക്രീനിൽ കാണിച്ചു. ചാനലിൽ വരുന്ന 80 ശതമാനവും നല്ല കമന്റാണെങ്കിലും 20 ശതമാനം ‘മൂധേവികൾ’ വന്ന് കുറ്റപ്പെടുത്തുന്നുവെന്നും ഇവർ ആരോപിച്ചു. വീഡിയോയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്.

Karma News Network

Recent Posts

ഹമാസിന്റെ ലൈംഗീക ആസ്കതി, കാഫിർ സ്ത്രീകളോട് ചെയ്യുന്നത്, രക്ഷപെട്ട സൂസാന

ഹമാസ് ഭീകരർ നടത്തുന്ന ലൈംഗീക വൈകൃതങ്ങൾ പുറത്ത് വിട്ട് രക്ഷപെട്ട് വന്ന സൂസാന എന്ന് ജൂത പെൺകുട്ടി..എന്റെ ഹൃദയ വികാരത്തിലേക്ക്…

9 mins ago

കോഴിക്കോട് ചികിത്സയിലായിരുന്ന 12 കാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു, നില ഗുരുതരം

കോഴിക്കോട് : കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. ചര്‍ദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന…

34 mins ago

സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചപകടം, എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഇടുക്കി ഏലപ്പാറ - വാഗമണ്‍ റോഡില്‍ സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു. എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക്…

37 mins ago

കോഴിക്കോട് ഉഗ്ര സ്ഫോടന ശബ്ദം, പ്രദേശവാസികൾ ആശങ്കയിൽ, ആളുകളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട് : കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട്…

56 mins ago

എല്ലാവരോടും എന്തൊരു സ്‌നേഹമായിരുന്നു കുഞ്ഞേ നിനക്ക്, മനസ് പിടയുന്നു- ബീന ആന്റണി

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖിന്റെ മരണം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.…

1 hour ago

മലയാളി നേഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു

മലയാളി നേഴ്സ് ഓസ്ട്രേലിയ പെർത്തിൽ അന്തരിച്ചു.അങ്കമാലി സ്വദേശിനിയായ മേരികുഞ്ഞ് (49) ആണ്‌ മരിച്ചത്.അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യയാണ്‌ മേരി…

1 hour ago