entertainment

മായാനദി കമ്മിറ്റ് ചെയ്തത് വീട്ടില്‍ അറിയിക്കാതെ, ഐശ്വര്യ ലക്ഷ്മി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി.ശ്രദ്ധേയരായ മലയാളത്തിലെ യുവതാരങ്ങളുടെ നായികയായി നടി പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.എംബിബിഎസ് പൂര്‍ത്തിയാക്കിയ ശേഷമാണ് നടി സിനിമയില്‍ എത്തുന്നത്.നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയില്‍ എത്തുന്നത്.തമിഴിലും ഇപ്പോള്‍ തിളങ്ങുകയാണ് നടി.ഐശ്വര്യയുടെ കരിയറില്‍ വലിയ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു മായാനദി.ആദ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഇനി സിനിമയില്‍ അഭിനയിക്കില്ലെന്ന് അച്ഛനും അമ്മയ്ക്കും താന്‍ വാക്ക് കൊടുത്തിരുന്നുവെന്ന് പറയുകയാണ് നടി.വീട്ടില്‍ സ്ട്രിക്ട് ആയിട്ടാണ് മാതാപിതാക്കള്‍ തന്നെ വളര്‍ത്തിയത്.അതിനാല്‍ സിനിമയില്‍ അഭിനയിക്കുന്നത് അവര്‍ക്ക് താത്പര്യമില്ലാത്തതിനാല്‍ ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞു.മായാനദി കമ്മിറ്റ് ചെയ്തത് വീട്ടുകാരെ അറിയിക്കാതെയാണ്.ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങള്‍ മാതാപിതാക്കള്‍ക്ക് ഇഷ്ടമായോ എന്ന് അറിയില്ലെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞു.‘വീട്ടില്‍ വന്‍ സീനായിരുന്നു.എംബിബിഎസ്സിന് ശേഷം സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ ഒരേയൊരു സിനിമ എന്നായിരുന്നല്ലോ ഞാനവരോട് പറഞ്ഞിരുന്നത്.മായനദി കമ്മിറ്റ് ചെയ്ത കാര്യം ആദ്യം ഞാന്‍ പറഞ്ഞില്ല.ചെറുപ്പം മുതല്‍ വളരെ സ്ട്രിക്റ്റായി വളര്‍ത്തിയതാണ്.അപ്പോള്‍ കരിയറില്‍ ഞാനെന്റെ ഇഷ്ടത്തിന് ഒരു കാര്യം ചെയ്യുമ്പോള്‍ അത് അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരിക്കുമല്ലോ.പക്ഷേ അച്ഛനും അമ്മയും എന്നെ അതിശയിപ്പിക്കുന്ന രീതിയില്‍ മാറി.ഇപ്പോള്‍ എന്റെ സിനിമാ കാര്യങ്ങളിലോ പണം കൈകാര്യം ചെയ്യുന്നതിലോ ഒന്നും അവര്‍ കൈകടത്തില്ല.ഒരു പക്ഷേ എന്നെങ്കിലും ഞാന്‍ ഡോക്ടര്‍ ലൈഫിലേക്ക് തിരികെ പോകും എന്ന! അവര്‍ക്ക് വിശ്വാസമുണ്ടായിരിക്കും’.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 min ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

7 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

33 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago