entertainment

ആ ബന്ധം സ്ത്രീക്ക് എന്‍ജോയ് ചെയ്യാന്‍ മാത്രമാണ്, ആ ഡയലോഗ് പറയാന്‍ സാധിച്ചതില്‍ അഭിമാനമെന്ന് ഐശ്വര്യ ലക്ഷ്മി

ഒരു പക്ഷെ മറ്റ് മലയാള നടിമാര്‍ക്ക് ലഭിക്കാത്ത അല്ലെങ്കില്‍ കാണിക്കാത്ത ഒരു ധൈര്യമാണ് മായാനദി എന്ന ചിത്രത്തിലൂടെ ഐശ്വര്യ ലക്ഷ്മി കാണിച്ചത്. സിനിമയിലെ ‘sex is not a promise’ എന്ന ഡയലോഗും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആ ഡയലോഗ് പറയുവാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നതായി ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞു. നടി ഐശ്വര്യ ലക്ഷ്മിയുടെ കരിയര്‍ ബെസ്റ്റായിരുന്നു ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി എന്ന സിനിമയിലെ അപ്പു എന്ന കഥാപാത്രം.

ആ ഡയലോഗ് പറയുവാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നതായി ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞു.

ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകള്‍:

‘ശ്യാം പുഷ്‌കരനാണ് സീനിനെക്കുറിച്ച് പറഞ്ഞത്. നിങ്ങളുടെ ഇടയില്‍ നടന്നത് ഒരു പ്രോമിസ് അല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്ത് സംഭവിച്ചോ അതില്‍ ആ കഥാപാത്രത്തിന് സന്തോഷമുണ്ട്. പക്ഷെ അതിനര്‍ത്ഥം ഇത് തന്നെയാണ് ആ കഥാപാത്രത്തിന് വേണ്ടത് എന്നല്ല. എന്റെ വായില്‍ നിന്ന് വീണ ആ ഡയലോഗ് ഇത്രയും ആഘോഷിക്കപ്പെടുമെന്നും മലയാള സിനിമയുടെ ഐക്കോണിക്ക് ഡയലോഗായി മാറുമെന്നും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ പിന്നീട് ആളുകള്‍ ആ ഡയലോഗിനെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് എനിക്ക് അതിന്റെ പ്രാധാന്യം മനസിലായത്.

സ്ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നത് അനുവദിക്കാത്ത സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അപ്പോള്‍ ഒരു സ്ത്രീ ‘സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന് ഉറക്കെ പറയുന്നത് വല്യ കാര്യമാണെന്ന് എന്നോട് ഒരു സ്ത്രീ പറഞ്ഞിരുന്നു . തീര്‍ച്ചയായും സെക്‌സ് എന്‍ജോയ് ചെയ്യാന്‍ വേണ്ടി ചെയ്യാം. എന്നുവെച്ച് നിങ്ങള്‍ ആ വ്യക്തിയെ വിവാഹം കഴിക്കണമെന്നല്ല. ആ ഡയലോഗ് പറയാന്‍ കഴിഞ്ഞത് എന്റെ വലിയ ഭാഗ്യമായി കാണുന്നു.’

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

8 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

8 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

9 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

9 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

10 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

10 hours ago