entertainment

ഇതിലും വലിയ ഭാഗ്യം കിട്ടാനില്ല, തുറന്നു പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. അന്യഭാഷാ ചിത്രങ്ങളിലും നടി സജീവമാണ്. ഗ്ലാമറസ് വേഷങ്ങളിലും താരം അഭിനയിക്കുന്നതിൽ മടി കാണിക്കാറില്ല. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. പലപ്പോഴും തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോളിതാ ജീവിതത്തെക്കുറിച്ചുള്ള സന്തോഷം പറയുകയാണ് താരം, വാക്കുകൾ, വളരെ മാജിക്കൽ ആയൊരു അനുഭവമാണിത്. ഒന്നരമാസത്തോളം ഞാൻ പൊന്നിയിൽ സെൽവന്റെ സെറ്റിൽ ചെലവഴിച്ചു. ആദ്യ മീറ്റിംഗിന് വേണ്ടി മണി സാർ എന്നെ വിളിച്ചപ്പോൾ മുതൽ തന്നെ ഞാൻ മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. ഞാനിപ്പോൾ ചിത്രത്തിന്റെ അഞ്ചാമത്തെ, അവസാനത്തെ പാർട്ടിലാണ് നിൽക്കുന്നതെന്നത് അഭിമാനത്തോടെ തന്നെ പറയാനാവും. ‘ജഗമേ തന്തിര’ത്തിന് വേണ്ടി കൂട്ടിയ ശരീരഭാരം അൽപ്പമൊന്നു കുറയ്ക്കുകയല്ലാതെ ഈ സിനിമയ്ക്ക് വേണ്ടി അധികമൊന്നും ചെയ്യേണ്ടി വന്നില്ല. നീന്തലും ഭരതനാട്യവുമൊക്കെയായി തിരക്കേറിയ രണ്ടു മാസങ്ങളായിരുന്നു അത്, പക്ഷേ ഞാനത് ആസ്വദിച്ചു

ഷൂട്ടിംഗിനിടെ പലപ്പോഴും സംവിധായകൻ ഉദ്ദേശിച്ചത് പോലെ ചെയ്യാൻ പറ്റിയില്ലെങ്കിലും അധികം സമ്മർദ്ദം തരാതെയാണ് മണിരത്നം തന്റെ സീനുകൾ ചിത്രീകരിച്ചതെന്ന് ഐശ്വര്യ പറയുന്നു. ‘ഒരു സീൻ ഒരുപാട് തവണ ആവർത്തിച്ച്‌ ചെയ്യേണ്ടി വരുമ്പോൾ ഞാൻ റോബോർട്ടിനെ പോലെയാവും, എനിക്ക് ശരിയായി പ്രവർത്തിക്കാൻ കഴിയില്ല. അദ്ദേഹത്തിന് അതു മനസ്സിലാവുകയും കുറച്ച്‌ മാറ്റങ്ങളിലൂടെ എങ്ങനെ മികച്ച രീതിയിൽ എന്നെ കൊണ്ട് അഭിനയിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. കോവിഡ് രണ്ടാം തരംഗമെത്തിയതോടെ ഷൂട്ട് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. മണി സാറിനൊപ്പം ജോലി ചെയ്യുക എന്നത് എന്നെ സംബന്ധിച്ച്‌ ഏറ്റവും വലിയ കാര്യമാണ്. ഇതിനുശേഷം അഭിനയം നിർത്തേണ്ടി വന്നാലും എന്നെന്നും ഞാൻ സന്തോഷവതിയായിരിക്കും. എന്റെ ഏറ്റവും വന്യമായ സ്വപ്നങ്ങളിൽ പോലും ഇതു സംഭവിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല,

Karma News Network

Recent Posts

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

25 mins ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

30 mins ago

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

50 mins ago

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്, നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

1 hour ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

2 hours ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

2 hours ago