entertainment

സ്ത്രീകൾക്ക് അവരുടേതായ ഇടം സൃഷ്ടിക്കാൻ സിനിമ മേഖലയിൽ ഇപ്പോഴും ബുദ്ധിമുട്ടാണ്; നടി ഐശ്വര്യ രാജേഷ്

മലയാളികളുടെ പ്രിയതാരമാണ് ഐശ്വര്യ രാജേഷ്. ദേശീയ പുരസ്‌കാരം നേടിയ തമിഴ് ചിത്രം ‘കാക്ക മുട്ടൈ’യിലെ അഭിനയത്തിലൂടെയാണ് ഐശ്വര്യ ശ്രദ്ധിക്കപ്പെടുന്നത്. സൺ ടിവിയിലെ അസത്തപ്പോവത് യാര് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു ഐശ്വര്യ. മാനാട മയിലാട എന്ന റിയാലറ്റി ഷോയിലെ വിജയിയായിരുന്നു. 2011ൽ പുറത്തിറങ്ങിയ അവർകളും ഇവർകളും എന്ന തമിഴ് ചലച്ചിത്രമായിരുന്നു ആദ്യത്തെ ചലച്ചിത്രം. 2017ൽ പുറത്തിറങ്ങിയ ദുൽഖർ ചിത്രം ജോമോന്റെ സുവിശേഷങ്ങൾ ആണ് ആദ്യ മലയാള ചലച്ചിത്രം. തുടർന്ന് സഖാവ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചു.

പത്ത് വർഷം മുമ്പ് സ്ത്രീ കേന്ദ്രീകൃത സിനിമ എന്ന വാക്ക് നിലവിലില്ലായിരുന്നുവെന്നും ഇപ്പോൾ കാര്യങ്ങൾ മെച്ചപ്പെട്ട് വരുന്നുണ്ടെന്നും നടി പറഞ്ഞു. വിഷ്ണു ശശി ശങ്കർ, എഎൽ വിജയ് എന്നിവർ അടങ്ങുന്ന ഭരദ്വാജ് രംഗനുമായുള്ള പാനൽ ചർച്ചയിലാണ് ഇക്കാര്യം പറഞ്ഞത്. സ്ത്രീ പിന്നണി പ്രവർത്തകർക്കും അഭിനേതാക്കൾക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു ഇടം ഇപ്പോൾ ഇന്ത്യൻ സിനിമയിൽ ഉണ്ടോയെന്ന ചോദ്യത്തിന് ഐശ്വര്യയുടെ മറുപടി ഇങ്ങനെ ആയിരുന്നു. ‘സ്ത്രീകൾക്ക് അവരുടേതായ ഇടം സൃഷ്ടിക്കാൻ സിനിമ മേഖലയിൽ ഇപ്പോഴും ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, പത്ത് വർഷം മുമ്ബ് സ്ത്രീ കേന്ദ്രീകൃത സിനിമ എന്ന വാക്ക് നിലവിലില്ലായിരുന്നുവെന്ന് ഐശ്വര്യ രാജേഷ്.

എന്നാൽ ഇപ്പോൾ കാര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്. സാധാരണ വേഷങ്ങൾ മാത്രം അഭിനയിക്കാൻ സംവിധായകർ സ്ത്രീ നടിമാരെ സമീപിച്ചതിനാൽ നല്ല വേഷങ്ങളിൽ എത്താൻ ഞാനും ആദ്യം പാടുപെട്ടിരുന്നു’. ഐശ്വര്യ പറഞ്ഞു.’ഏത് സിനിമ വിജയിക്കും ഏത് വിജയിക്കില്ല എന്ന് പ്രവചിക്കാൻ വളരെ പ്രയാസമാണ്. ഉദാഹരണത്തിന്, ‘ഡ്രൈവർ ജമുന’ എന്ന ചിത്രം തിയേറ്ററുകളിൽ വിജയിക്കും എന്ന് ഞാൻ ഓർത്തു, പക്ഷെ വിജയിച്ചില്ല. പക്ഷെ ഓ ടി ടി യിൽ ചിത്രം റിലീസ് ചെയ്തപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്’.

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘അജയന്റെ രണ്ടാം മോഷണ’ത്തിൽ ഐശ്വര്യ രാജേഷാണ് നായകൻ. ചിത്രത്തിൽ മറ്റൊരു നായിക കഥാപാത്രത്തെ ഐശ്വര്യ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. തെന്നിന്ത്യൻ നടി കൃതി ഷെട്ടി ചിത്രത്തിൽ നായികയാകുമെന്നുള്ള വിവരങ്ങൾ നേരത്തെ വന്നിരുന്നു.

ഐശ്വര്യയുടെ മൂന്നാമത്തെ മലയാള ചിത്രമായിരിക്കും അജയന്റെ രണ്ടാം മോഷണം. ദുൽഖർ സൽമാനൊപ്പം ‘ജോമോന്റെ സുവിശേഷങ്ങൾ’ ആണ് ഐശ്വര്യയുടെ ആദ്യ മലയാള ചിത്രം. പിന്നീട് നിവൻ പോളിയുടെ നായികയായി ‘സഖാവ്’ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നു കൊണ്ടിരിക്കുന്ന ചിത്രത്തിനായി ടൊവിനോ കളരിപ്പയറ്റ് പരിശീലനം നടത്തുകയാണ്. സംഘട്ടന രംഗങ്ങൾക്ക് വേണ്ടി മാത്രം 45 ദിവസങ്ങളാണ് സിനിമ മാറ്റിവെക്കുന്നത്. കളരി പശ്ചാത്തലമാക്കിയുള്ള എട്ടോളം സംഘട്ടന രംഗങ്ങളാണുള്ളത്.

Karma News Network

Recent Posts

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

25 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

32 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

1 hour ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

1 hour ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

2 hours ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

2 hours ago