entertainment

തന്നെ ഏറ്റവും വിഷമപ്പെടപുത്തിയ കാര്യം, ഐശ്വര്യ ലക്ഷ്മി പറുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. നിവിന്‍ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. ഇപ്പോള്‍ അന്യ ഭാഷകളിലും നടി തിളങ്ങി നില്‍ക്കുകയാണ്. ഇപ്പോള്‍ തന്നെ ഏറ്റവും വിഷമപ്പെടപുത്തിയ കാര്യത്തെ കുറിച്ച് പങ്കുവെയ്ക്കുകയാണ് താരം.

മലയാള സിനിമകള്‍ കൂടുതല്‍ ചെയ്യുന്ന തന്നെ മലയാളിയായി അംഗീകരിക്കാന്‍ പലര്‍ക്കും മടിയുണ്ട്. തനിക്കൊരു മലയാളി ലുക്ക് ഇല്ലെന്നു മുഖത്ത് നോക്കി പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ അങ്ങനെ ഇതുവരെ ആരും പറയാത്തതാണ് തന്റെ ആശ്വസമെന്ന് നടി പറയുന്നു.

ഐശ്വര്യയുടെ വാക്കുകളിങ്ങനെ, ‘എനിക്കൊരു മലയാളി ലുക്ക് ഇല്ലെന്ന് ഒരുപാട് പേര്‍ പറഞ്ഞിട്ടുണ്ട്. മലയാള സിനിമയില്‍ നിന്നിട്ടും അങ്ങനെ കേള്‍ക്കേണ്ടി വരുന്നത് വല്ലാത്ത കഷ്ടമാണ്. പക്ഷേ സിനിമയിലുള്ള ആരും അങ്ങനെ മുഖത്ത് നോക്കി പറഞ്ഞിട്ടില്ല. പേര് ഐശ്വര്യ ലക്ഷ്മി എന്നാണെങ്കിലും തനിക്കൊരു മലയാളി ലുക്ക് ഇല്ലല്ലോ എന്ന് പറയുമ്പോള്‍ വല്ലാത്ത ഒരു ചമ്മലും വിഷമവുമൊക്കെ തോന്നും. എന്തായാലും സിനിമയില്‍ അങ്ങനെ പറയാന്‍ ആര്‍ക്കും അവസരം കൊടുക്കരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന’.

ആഷിഖ് അബു 2017ല്‍ ഒരുക്കിയ മായാനദിയിലെ അപര്‍ണ എന്ന കഥാപാത്രം ഐശ്വര്യയ്ക്ക് കരിയറില്‍ വലിയ വഴിത്തിരിവായി. നേരത്തെ ഈ ചിത്രത്തെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും മനസ് തുറന്ന് ഐശ്വര്യ രംഗത്ത് എത്തിയിരുന്നു. ഐശ്വര്യ ലക്ഷ്മി പറഞ്ഞതിങ്ങനെ, മായാനദിയുടെ ട്രെയിലര്‍ ഇറങ്ങിയ സമയത്ത് തന്നെ സുഹൃത്തുക്കളെല്ലാം ഗംഭീരമായെന്ന് പറഞ്ഞു. ഇപ്പോഴും തന്നെ പലരും ഇഷ്ടപ്പെടുന്നതിനുള്ള ഒരു കാരണവും അപ്പുവാണ്. അപ്പുവിന്റെ പോലെ ഒരുപാട് ഇന്‍സെക്യൂരിറ്റീസ് ഉള്ള എന്നാല്‍ പുറമേ ബോള്‍ഡായി തോന്നുന്ന പോലെയുള്ള ഒരാളാണ് ഞാന്‍. ചില സമയങ്ങളില്‍ ആത്മവിശ്വാസം വളരെയധികം കുറയുന്നൊരാളാണ്. ഇപ്പോഴും എന്റെ തെരഞ്ഞെടുപ്പുകള്‍ ശരിയല്ലേയെന്നൊക്കെ കണ്‍ഫ്യൂഷന്‍ വരാറുണ്ട്. തമിഴ് സിനിമകളിലേക്ക് വിളിവരുന്നതും മായാനദി കണ്ടിട്ടാണ്. എനിക്കിപ്പോഴും ഒരുപാട് സംവിധായകരെയൊന്നും അറിയില്ല. ഞാനൊരു തുടക്കക്കാരിയാണ്. എനിക്ക് വേണ്ടി ആരും കഥകള്‍ എഴുതുന്നില്ല. അവര്‍ എഴുതുന്ന കഥകളിലെ കഥാപാത്രങ്ങളിലേക്ക് ഞാന്‍ ക്ഷണിക്കപ്പെടുകയാണ്.

എന്റെ അടുത്ത് വരുന്ന കഥകളില്‍ എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്ന കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്യുന്നു. ഗ്രാമ പ്രദേശങ്ങളില്‍ നിന്നുള്ള കഥാപാത്രങ്ങള്‍ അധികം വന്നിട്ടില്ല. സിനിമ എന്നത് എന്നെ സംബന്ധിച്ച് പാഷനും പ്രൊഫഷനുമാണ്. സിനിമയെ അത്രയേറെ സീരിയസായാണ് കാണുന്നത്. സിനിമ തുടങ്ങി അവസാനിക്കുന്നതുവരെ ആ ടീമിന്റെ കൂടെ ആത്മാര്‍ത്ഥമായി നില്‍ക്കാറുണ്ട്. പൂര്‍ണമായും സിനിമയോടൊപ്പം നിലകൊള്ളുന്ന വ്യക്തി തന്നെയാണ് ഞാന്‍.

മുന്‍പ് താന്‍ അങ്ങനെ സിനിമ കാണുന്ന ഒരാളോ സിനിമയെ കുറിച്ച് സംസാരിക്കുന്ന ഒരാളോ അല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമയെ കുറിച്ച് പലതും പഠിക്കാന്‍ സാധിച്ചു. പണ്ടൊരു ഒരു സിനിമ കണ്ടാല്‍ അത് കൊള്ളാമെന്നു പറയുകയല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു. ഇപ്പോള്‍ ഓരോ സീനിന്റെയും ബ്യൂട്ടി മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. ഓരോ ഫ്രെയിം ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. സംവിധായകരായാലും ടെക്‌നീഷ്യന്മാരായാലും സഹപ്രവര്‍ത്തകരായാലും അവര്‍ ചെയ്യുന്ന ശൈലിയെല്ലാം നോക്കി പഠിക്കാന്‍ ശ്രമിക്കാറുണ്ട്. ഇപ്പോള്‍ ഒരുപാട് ആസ്വദിച്ചു ചെയ്യുന്ന ഒന്നാണ് അഭിനയം. സിനിമയും അഭിനയവും ഒരുപാട് സന്തോഷം തരുന്നതാണ്,’

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

4 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

4 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

5 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

5 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

6 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

6 hours ago