entertainment

ദിലീപിനൊപ്പം വേദി പങ്കിട്ടു; രഞ്ജിത്ത് നൽകിയത് തെറ്റായ സന്ദേശമെന്ന് എഐവൈഎഫ് Aiyf ranjith dileep

നടൻ ദിലീപിനൊപ്പം dileep ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത് ranjith വേദി പങ്കിട്ടതിനെതിരെ വിമർശനവുമായി എഐവൈഎഫ് aiyf. അതിജീവിതയെ ഐഎഫ്എഫ്കെ വേദിയിൽ കൊണ്ടുവന്നതിലൂടെ സ്ത്രീസുരക്ഷയിൽ ഇടത് സർക്കാർ നയം എന്താണെന്ന സന്ദേശമാണ് ജനങ്ങൾക്ക് നൽകിയത്. ഫിയോകിന്റെ feok ആജീവനാന്ത കാല ചെയർമാനാണ് ദിലീപ്. എന്തിനും കെൽപ്പുള്ളയാളാണ് രഞ്ജിത്തെന്ന് യോഗത്തിൽ ദിലീപ് പ്രശംസിച്ചു. തിയേറ്റർ ഉടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുമെന്നും രഞ്ജിത്ത് മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.

26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ അപ്രതീക്ഷിത ആക്രമണത്തിന് ഇരയായ നടി എത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഉദ്ഘാടന ചടങ്ങിന്‍റെ നേരത്തെ പുറത്തിറക്കിയ അതിഥികളുടെ ലിസ്റ്റില്‍ താരത്തിന്റെ പേരുണ്ടായിരുന്നില്ല. മേഖലയിലെ വിശിഷ്ടാതിഥികളെ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിക്കുന്ന കൂട്ടത്തിലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഭാവനയെയും വേദിയിലേക്ക് ക്ഷണിച്ചത്.

എന്നാൽ നേരത്തേ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ജയിലിൽ കഴിഞ്ഞ ഘട്ടത്തിൽ സംവിധായകൻ ദിലീപ് ഇദ്ദേഹത്തെ ജയിലിലെത്തി കണ്ടിരുന്നു. ഈ വിഷയം ഉയർന്നതോടെ സമൂഹമാധ്യമങ്ങളിൽ രഞ്ജിത്തിനെതിരെ വിമർശനമുണ്ടായി. നടന്‍ ദിലീപിനെ ന്യായീകരിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ലെന്ന് ഇതിന് മറുപടിയായി രഞ്ജിത് പറഞ്ഞു.

‘ഒരു യാത്രയ്ക്കിടെ യാദൃശ്ചികമായിട്ടാണ് ജയിലിൽ പോയി ദിലീപിനെ കണ്ടത്. ദിലീപുമായി അടുത്ത ബന്ധം ഇല്ലെന്നും രഞ്ജിത് വിശദീകരിച്ചു. താനാണ് വ്യക്തിപരമായി നടിയെ ക്ഷണിച്ചതെന്നും ഐഎഫ്എഫ്കെ (IFFK 2022) ഉദ്ഘാടന ചടങ്ങില്‍ നടിയെ കൊണ്ടുവന്നത് നാടകീയമായ മുഹൂർത്തം ഉണ്ടാക്കാൻ വേണ്ടിയല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിലും വലിയ കാറ്റ് വന്നിട്ട് താൻ ആടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ അതേ കേസിലെ മുഖ്യസൂത്രധാരനായ ദിലീപിനൊപ്പം വേദി പങ്കിട്ടതിലൂടെ രഞ്ജിത്ത് നൽകിയത് തെറ്റായ സന്ദേശമാണെന്ന് എഐവൈഎഫ് പ്രസ്താവനയിൽ വിമർശിച്ചു. ദിലീപുമായി വേദി പങ്കിടുന്ന സാഹചര്യം അക്കാദമി ചെയര്‍മാന്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ച് നടന്ന ഫിയോക്കിന്റെ ജനറൽ ബോഡി മീറ്റിംഗിലായിരുന്നു ദിലീപും രഞ്ജിത്തും ഒരു വേദി പങ്കിട്ടത്. ചലച്ചിത്ര അക്കാദമി ചെയര്‍മാനാകാന്‍ യോഗ്യതയും സ്ഥാനത്തിരിക്കാന്‍ കെല്‍പ്പുള്ളയാളാണ് രഞ്ജിത്തെന്ന് ദിലീപ് ചടങ്ങിൽ പറഞ്ഞു.

Karma News Network

Recent Posts

കളിയിക്കവിള കൊലപാതം, പ്രതി അറസ്റ്റിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

6 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

16 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

47 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

1 hour ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

2 hours ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago