മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അജു വര്‍ഗീസ്. കോമഡി വേഷങ്ങളില്‍ തിളങ്ങിയ താരം പിന്നീട് തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാനാവുമെന്ന് തെളിയിച്ച് കഴിഞ്ഞു. മിന്നല്‍ മുരളിയിലെയും മേപ്പടിയാനിലെയും ഒക്കെ വ്യത്യസ്ത വേഷങ്ങള്‍ ആരാധകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോള്‍
കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ താന്‍ കൂടുതല്‍ സെലക്ടീവായെന്ന് പറയുകയാണ് അജു. വ്യത്യസ്ത വേഷങ്ങള്‍ ചെയ്യുക എന്നതാണ് തന്നെ സിനിമയോട് കൂടുതല്‍ അടുപ്പിച്ച് നിര്‍ത്തുന്നതെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
കമലയിലെ കഥാപാത്രവും പിന്നീട് ഹെലനിലെ രതീഷെന്ന കഥാപാത്രവും മിന്നല്‍ മുരളിയിലെ പോത്തനും വഴി മേപ്പടിയാനിലെ തടത്തില്‍ സേവ്യറിലെത്തിയപ്പോള്‍ അതു കൂടുതല്‍ തെളിമയുള്ളതായി. ഞാന്‍ ഭാഗമാകുന്ന കഥാപാത്രത്തിന് സിനിമയില്‍ കാര്യമായെന്തെങ്കിലും ചെയ്യാനുണ്ടാകണമെന്ന് നിര്‍ബന്ധമാണ്. ക്ലീഷേ വേഷങ്ങള്‍ക്ക് കാഴ്ചക്കാരില്ലെന്നു ബോധ്യപ്പെട്ടു. അജു വ്യക്തമാക്കി.
സിനിമ തെരഞ്ഞെടുക്കാനുള്ള പുതിയ നിബന്ധനകളും അദ്ദേഹം പങ്കുവെച്ചു. പുതിയ കുറച്ചു നിബന്ധനകള്‍ സ്വയം നടപ്പിലാക്കുന്നെന്ന് ശരിയാണ്. മുഴുനീള കഥാപാത്രമാകുന്ന സിനിമകളുടെ തിരക്കഥകള്‍ പൂര്‍ണമായും വായിക്കുമെന്ന് ഉറപ്പാക്കി. എനിക്കു പ്രത്യേകിച്ച് ഒന്നും ചെയ്യാനോ നല്‍കാനോ ഇല്ലാത്ത സിനിമകള്‍ വേണ്ടെന്നു വയ്ക്കും. കഥാപാത്രം സിനിമയില്‍ മുഴുനീളം വേണമെന്നു നിര്‍ബന്ധമല്ല; പക്ഷേ, ചെറുതെങ്കിലും ഉള്ളു തൊടുന്ന കഥാപാത്രമാകണം.
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…