topnews

എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപി നേതാക്കളുമായി ചേർന്ന് പ്രവർത്തിക്കുന്നു, തെളിവുകൾ പുറത്ത്

എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ പുറത്തുവരുന്നു . എ.കെ ആന്റണിയുടെ രാഷ്ട്രീയ ബന്ധങ്ങൾ ദുരുപയോഗം ചെയ്ത് മകൻ അനിൽ ആന്റണി വിവിധ കോർപ്പറേറ്റ് കമ്പിനികളിലും വിദേശ ഇടപാടുകൾ നടത്തുന്ന കമ്പിനിയിലും ഭാഗവാക്കായി. കേരളം വിട്ടാൽ ദില്ലിയിൽ ബിജെപി, സമാജ്വാദി പാർട്ടി നേതാക്കളും ആയി ചേർന്നാണ്‌ അനിൽ ആന്റണിയുടെ പ്രവർത്തനം. ബിജെപി, സമാജ് വാദി പാർട്ടി നേതാക്കളുമായി ചേർന്ന് സംഘടന ഉണ്ടാക്കിയയ്തിന്റെയും അവരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിന്റെയും തെളിവുകളാണ് കർമ ന്യൂസ് പുറത്തുവിടുന്നത്.

അനിൽ ആന്റണി കോവിഡ് കാലത്ത് വിവിധ കമ്പിനികളിൽ നിന്നും കോവിഡ് ദുരിതാശ്വാസത്തിന്റെ പേരിൽ പണം കൈപറ്റി എന്നും ആരോപണം ഉയരുന്നു. ബിജെപി അടക്കം വിവിധ കോൺഗ്രസിന്റെ ശത്രു രാഷ്ട്രീയ നേതാക്കൾ രൂപീകരിച്ച പി ഐ ഇന്ത്യ ടീമിന്റെ കോഡിനേറ്ററായി എന്നതാണ് ഞെ‌ട്ടിക്കുന്ന കാര്യം.

ബിജെപ് നേതാവ് വരുൺ ഗാന്ധി അടക്കം ഉള്ളവർ നേതൃത്വം കൊടുക്കുന്ന സംഘടനയുടെ കൺ വീനർ ആണ്‌ അനിൽ ആന്റണി. ഉന്നത കേന്ദ്ര ഭരണകക്ഷി നേതാക്കൾ മാത്രം ഉള്ള ഇത്തരം സംഘടനയെ നയിക്കാൻ അനിൽ ആന്റണി അതിന്റെ തലപത്ത് എത്തി എങ്കിൽ അത് എ.കെ ആന്റണി തെളിച്ച വഴി എന്ന് വിമർശനം ഉയരുന്നു. ദില്ലിയിൽ ബിജെപി നേതാക്കളും ആയി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുക..എന്നിട്ട് കേരളത്തിൽ വരുമ്പോൾ കെ.പി.സി.സി മീഡിയാ കൺ വീനർ പദവിയിൽ..രണ്ട് വള്ളത്തിൽ കാലു വയ്ക്കുന്ന അനിൽ ആന്റണിയെ തന്നെയാണ്‌ തുറന്ന് കാട്ടുന്നത്

Karma News Network

Recent Posts

തീവണ്ടിയുടെ ശുചിമുറിയിൽ രഹസ്യ അറ, 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

പാറശ്ശാല: കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി.…

50 mins ago

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

2 hours ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

2 hours ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

3 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

3 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

4 hours ago