തിരുവനന്തപുരം. എകെജി സെന്റര്‍ ആക്രമിക്കുവാന്‍ കേസിലെ പ്രതിയായ ജിതിന് എത്തിയ ഡിയോ സ്കൂട്ടര്‍ പോലീസ് കണ്ടെത്തി. തിരുവനന്തപുരം കഠിനംകുളത്ത് നിന്നുമാണ് സ്കൂട്ടര്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ജിതിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. പ്രതിക്കെതിരെ നിര്‍ണായക തെളിവാണ് പോലീസിന് ലഭിച്ചത്. ഇതിന് മുമ്പ് ജിതിന് ധരിച്ച ഷീ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ആക്രമണ സമയത്ത് ധരിച്ച ടീ ഷര്‍ട്ട് കായലില്‍ കളഞ്ഞുവെന്നാണ് ജിതിന് മൊഴി നല്‍കിയത്. രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയെ ക്രൈംബ്രാഞ്ച് പിടിക്കുന്നത്. ഇതിനിടയില്‍ കോണ്‍ഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം പറഞ്ഞിരുന്നു. എന്നാല്‍ സിപിഎം തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പ്രതിയെ പിടിക്കുവാന്‍ കാലാമസം ഉണ്ടായത് വലിയ വിവാദമായിരുന്നു. സംഭവത്തിന് പിന്നില്‍ സിപിഎം അയത്കൊണ്ടാണ് പ്രതിയെ പിടിക്കാത്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്ന് വഴിതിരിച്ച് വിടുവാണ് ആക്രമണം നടത്തിയതെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.
പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…
ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…
മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…
കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…
സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…
തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…