Categories: entertainment

നാളിത് വരെ വര്‍ഗീയ ചുവയുള്ള ഒരു എഴുത്തോ, വാക്കുകളോ ഞാന്‍ പറഞ്ഞിട്ടില്ല, വിമര്‍ശകന്റെ വായടപ്പിച്ച് അഖിൽ മാരാർ

തന്റെ പോസ്റ്റിന് താഴെ കമന്റുമായി വന്നയാള്‍ക്ക് കിടിലൻ മറുപടിയുമായി ബി​ഗ് ബോസ് താരം അഖിൽ മാരാർ‌. ബിഗ് ബോസില്‍ ഏറ്റവും വെറുപ്പിച്ച ആള്‍ അഖിലാണെന്ന തരത്തിലാണ് ഒരാള്‍ താരത്തിനെതിരെ കമന്റിട്ടത്. അതിന് അഖില്‍ നല്‍കിയ മറുപടി ട്രോളായി മാറുകയും ചെയ്തു. ഇതിനെതിരെ സംസാരിച്ചാണ് താരം എത്തിയിരിക്കുന്നത്.

‘ഒരു സുടാപ്പിയുടെയും ഉമ്മാക്കി കണ്ട് ഇന്നലെ വരെ പേടിച്ചിട്ടില്ല ഇനിയൊട്ട് പേടിക്കാന്‍ ഉദ്ദേശവും ഇല്ല. മനുഷ്യരോടുള്ള സമീപനത്തില്‍ എന്റെ കാഴ്ചപ്പാട് വളരെ വ്യക്തമായി മുന്‍പേ ഞാന്‍ പറഞ്ഞിട്ടുണ്ട്. ഒരാളെയും എതിര്‍ക്കുന്നത് അയാളുടെ ജാതിയോ, മതമോ, രാഷ്ട്രീയമോ, ജെന്‍ഡറോ നോക്കി അല്ല കൈയിലിരുപ്പിനാണ് ബഹുമാനം നല്‍കുന്നത്.

ബിഗ് ബോസില്‍ ജയിച്ച ശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ യാതൊരു കാരണവും ഇല്ലാതെ എനിക്കെതിരെ മീഡിയ ഫണിലെ 3 കഴുതകള്‍ നടത്തിയ ചര്‍ച്ച മുതല്‍ ദാ ഈ പോസ്റ്റ് വരെ നോക്കിയാല്‍ മനസിലാക്കാന്‍ കഴിയും ആരാണ് എനിക്ക് ലഭിച്ച സ്വീകര്യതയില്‍ ആസ്വസ്ഥര്‍ ആകുന്നതെന്ന്. എന്ത് കൊണ്ടാണ് ഇവര്‍ വിറളി പിടിക്കുന്നതെന്ന് പറയാം.

എന്നെ സ്‌നേഹിക്കുന്ന തിരിച്ചറിഞ്ഞ ലക്ഷകണക്കിന് മുസ്ലിം കുടുംബങ്ങള്‍ കേരളത്തില്‍ ഉണ്ട്. സ്ത്രീ ജനങ്ങള്‍ ഉണ്ട്. അവര്‍ക്ക് അറിയാം ഞാന്‍ പറയുന്ന കാര്യങ്ങളില്‍ വസ്തുത ഉണ്ടാവും. അവര്‍ക്ക് എന്നെ വിശ്വാസവുമാണ്. അത് കൊണ്ട് തന്നെ കേരളത്തില്‍ മനുഷ്യരെ മതത്തിന്റെ പേരില്‍ തമ്മില്‍ അടിപ്പിക്കാന്‍ നോക്കി നടക്കുന്ന ഇക്കൂട്ടര്‍ക്ക് ഞാന്‍ ഒരു ഭീഷണിയാണ്. അത്തരം ഒരു വിഷയത്തില്‍ എന്താണ് സത്യം എന്ന് അവരെ പറഞ്ഞു മനസിലാക്കാന്‍ എനിക്ക് ശേഷി ഉണ്ടെന്നും അത് കൊണ്ട് എന്നെ ഒരു സംഘി ആക്കി തീര്‍ക്കണം എന്നും അന്ന് മുതല്‍ ഇവര്‍ ആഞ്ഞു പരിശ്രമിക്കുക ആണ്. ബിഗ് ബോസിനുള്ളില്‍ എന്റെ പ്രിയ സുഹൃത്തിന്റെ പേര് ഷിജു അബ്ദുല്‍ റഷീദ് എന്നായിരുന്നു… ഞാന്‍ ഏറ്റവും എതിര്‍ത്തത് ജുനൈസ് ആയിട്ടായിരുന്നു. ഒരാളെ ഇഷ്ടപ്പെടാനും മറ്റൊരാളെ എതിര്‍ക്കാനും കാരണം അവരുടെ പ്രവര്‍ത്തി ആണ്.

ബിഗ് ബോസില്‍ ഏറ്റവും വെറുപ്പിച്ച മലരന്‍ ഞാന്‍ ആയിരുന്നു എന്ന് കമന്റ് ഇട്ട ഇവന്‍ എന്റെ പല പോസ്റ്റിലും വന്നു ചാണകം, ചാണക സംഘി എന്ന ആവര്‍ത്തിച്ചു കമന്റ് ഇടുന്ന ഒരുവന്‍ ആണ്. എന്ത് കൊണ്ടാണ് അവനു ഞാന്‍ ചാണക സംഘി ആവുന്നത് എന്ന ചിന്ത ആണ് എന്നില്‍ ആദ്യം ഉണ്ടായത്. നാളിത് വരെ ഒരു വര്‍ഗീയ ചുവയുള്ള ഒരു എഴുത്തോ, വാക്കുകളോ ഞാന്‍ പറഞ്ഞിട്ടില്ല. രാഷ്ട്രീയം ഉപേക്ഷിച്ച ശേഷം അല്ലെങ്കില്‍ ബിഗ് ബോസ് ജയിച്ച ശേഷം ബിജെപി യ്ക്ക് അനുകൂലമായി ഒന്നും പറഞ്ഞിട്ടില്ല. എന്ന് മാത്രമല്ല കോണ്‍ഗ്രസ് സംഘടിപ്പിച്ച നിരവധി രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കയും ചെയ്തു.

പ്രതിപക്ഷ സ്വരം എന്ന രീതിയില്‍ എത്രായോ തവണ പൗരത്വ വിഷയം ഉള്‍പ്പെടെ ഒരാഴ്ച മുന്‍പ് ബിജെപി സംസ്ഥാന പ്രസിഡന്റനെ ശക്തമായി വിമര്‍ശിച്ചു എഴുതുകയും ചെയ്തു. സാമ്പത്തിക ഓഫറുകള്‍ നല്‍കിയിട്ട് കൂടിയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും പൂര്‍ണമായും വിട്ട് നിന്നു. അപ്പോള്‍ എന്താണ് എന്നെ വര്‍ഗീയ വാദി ആക്കാന്‍ മെനക്കെടുന്നവരുടെ ചിന്ത. ഒറ്റ ചിന്തയെ അവര്‍ക്കുള്ളു. എന്റെ നാമം, എന്റെ മതം, എന്റെ ദേശീയ ബോധം, ഞാന്‍ പുലര്‍ത്തുന്ന എന്റെ സംസ്‌കാരം, എന്റെ വാക്കുകളില്‍ ഉള്ള ഭയം.

വര്‍ഗീയത ഉള്ളില്‍ പേറുന്ന ഒരുവന്‍ എന്നെ കാരണം ഇല്ലാതെ ആക്രമിച്ചാല്‍ അവന്റെ മുഖത്ത് നോക്കി തീവ്രവാദി എന്ന് തന്നെ വിളിക്കും. അതാണ് ഈ കമന്റ് ഇട്ടവനോടും അവന്‍ വിട്ട വളി ഏറ്റെടുത്തു നടക്കുന്നവരോടും എനിക്ക് പറയാന്‍ ഉള്ളത്. ഈ തീവ്രവാദി സുഡാപ്പികള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ഈ രാജ്യത്തെ മഹാ ഭൂരിപക്ഷം വരുന്ന മുസ്ലിം സമുദായത്തെ കൂടിയാണ്. ഇവറ്റകളെ ആട്ടി ഓടിച്ചു സത്യം തിരിച്ചറിഞ്ഞു ജീവിക്കുന്ന വലിയൊരു വിഭാഗം ഉണ്ടായത് കൊണ്ട് തന്നെയാണ് ഇവന്റെ ഒന്നും വേല അധികം ഓടാത്തത്. കമ്മ്യൂണിസ്റ്റുകാരോടും കോണ്‍ഗ്രെസ്സുകാരോടും എനിക്ക് പറയാന്‍ ഉള്ളത് ഈ സുഡാപ്പികള്‍ ആണ് നിങ്ങളുടെ ശാപം. ബിജെപിയുടെ ഏറ്റവും വലിയ ആയുധവും ഈ സുഡാപ്പികള്‍ ആണ്. സ്വന്തം മതത്തിന്റെ വിശ്വാസം സൂക്ഷിക്കാന്‍ ഒരു ഹിന്ദുവിനും ക്രിസ്ത്യനും കഴിയാത്ത രീതിയില്‍ ഇവര്‍ സമ്മര്‍ദ്ദം ചെലുത്തും.

Karma News Network

Recent Posts

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…

4 hours ago

മായ മിടുക്കിയാണ്,അവന്റെ ലക്ഷ്യം ബാങ്ക് അക്കൗണ്ട്

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…

5 hours ago

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക്

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…

6 hours ago

കേരളത്തിൽ BJPക്ക് എത്ര സീറ്റ്? ദക്ഷിണേന്ത്യാ ഫലം പ്രവചിച്ച് അമിത്ഷാ

ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ നാല്…

6 hours ago

ചന്ദ്രയാൻ-4 ശിവ്ശക്തി പോയിൻ്റിനരികിൽ ലാൻഡ് ചെയ്തേക്കും, നിർണ്ണായക വിവരം പുറത്ത്

ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ - 4. കഴിഞ്ഞ വർഷം നടത്തിയ ചന്ദ്രയാൻ-3…

7 hours ago

മകന്റെ മരണ കാരണം വ്യക്തമല്ല, പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി​ദ്ധാർത്ഥന്റെ അമ്മ ഹൈക്കോടതിയില്‍

കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ…

7 hours ago