മുംബൈ . ആരാധകർക്കൊപ്പം സെല്‍ഫിയെടുത്ത് ഗിന്നസ് റെക്കോർഡിൽ ഇടം നേടി ബോളിവുഡ് താരം അക്ഷയ് കുമാർ. മൂന്ന് മിനിറ്റിൽ 184 സെൽഫിയെടുത്താണ് ബോളിവുഡ് താരം അക്ഷയ് കുമാർ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചത്. വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ‘സെൽഫി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു അതിവേഗ സെൽഫിയെടുത്ത് ഗിന്നസ് റെക്കോർഡിട്ടത്. ഗിന്നസ് സെൽഫിഎടുക്കുന്ന ചിത്രങ്ങൾ അക്ഷയ് തന്റെ സാമൂഹ്യ മാധ്യമ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. സ്റ്റേജിൽ ഫോണുമായി നിൽക്കുന്ന താരത്തിന്റെയടുക്കൽ ഓരോരുത്തരായി എത്തുകയും സെൽഫിയെടുക്കുകയും ചെയ്യുകയായിരുന്നു.
2015ൽ ലണ്ടനിൽ വച്ച് മൂന്ന് മിനിറ്റിൽ 105 സെൽഫിയെടുത്ത ഡ്വെയ്ൻ ജോൺസൺ കുറിച്ച റെക്കോർഡാണ് അക്ഷയ് കുമാർ മറികടന്നിരിക്കുന്നത്. ‘എന്റെ ഇതുവരെയുള്ള നേട്ടങ്ങളും ജീവിതത്തിൽ ഇവിടെയെത്തിയതുമെല്ലാം എന്റെ ആരാധകരുടെ സ്നേഹം കൊണ്ടാണ്. എന്റെ കരിയറിലുടനീളം കൂടെ നിന്നവര്‍ക്കായി ഞാനിത് സമര്‍പ്പിക്കുന്നു. ആരാധകരുടെ സഹായത്തോടെ മൂന്നു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ സെൽഫിയെടുത്തതിനുള്ള ഗിന്നസ് റെക്കോർഡ് ഞങ്ങൾ സ്വന്തമാക്കി. എല്ലാവർക്കും നന്ദി. ഇത് വളരെ സവിശേഷമാണ്. എക്കാലത്തും ഇത് ഞാൻ ഓര്‍മിക്കും. ഇപ്പോള്‍ എല്ലാം സെല്‍ഫിയെ കുറിച്ചാണ്. വെള്ളിയാഴ്ച തിയറ്ററില്‍ കാണാം’- അക്ഷയ് കുമാര്‍ കുറിച്ചിരിക്കുന്നു.
2019ൽ പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളായി പുറത്തിറങ്ങിയ ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയുടെ ഹിന്ദി റിമേക്കാണ് ‘സെല്‍ഫി’. അക്ഷയ് കുമാറിനൊപ്പം ഇമ്രാൻ ഹാഷ്മിയും ചിത്രത്തിൽ മുഖ്യ കഥാപാത്രമായി എത്തുകയാണ്.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…