entertainment

സിനിമയ്ക്കുള്ളില്‍ നില്‍ക്കണമെങ്കില്‍ ഗോഡ്ഫാദര്‍ വേണം, നീരജിനെ പിന്തുണച്ച് അക്ഷയ്

മലയാള സിനിമയ്ക്കുള്ളില്‍ ഗൂഡസംഘങ്ങള്‍ ഉണ്ടെന്ന് വെളിപ്പെടുത്തി നീരജ് മാധവ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വലിയ ചര്‍ച്ചയായിരുന്നു. നീരജിന്റെ ഈ അഭിപ്രായം ശരിവെച്ചിരിക്കുകയാണ് നടന്‍ അക്ഷയ് രാധാകൃഷ്ണന്‍. സിനിമയ്ക്കുള്ളില്‍ പിടിച്ചു നില്‍ക്കണം എങ്കില്‍ ഒന്നുകില്‍ സ്വന്തമായി ഒരു സര്‍ക്കിള്‍ വേണം അല്ലെങ്കില്‍ ഗോഡ് ഫാദര്‍ വേണമെന്നാണ് അക്ഷയ് പറയുന്നത്. താരം തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. താരത്തിന്റെ ഫേസ്ബുക്ക് കുറിപ്പിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്ത് എത്തുന്നുണ്ട്. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിലൂടെയാണ് അക്ഷയ് അഭിനയ രംഗത്ത് എത്തുന്നത്.

സിനിമയ്ക്കുള്ളില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ഒന്നുകില്‍ സ്വന്തമായി ഒരു സര്‍ക്കിള്‍ വേണം അല്ലെങ്കില്‍ ഗോഡ് ഫാദര്‍ വേണം. ഇതു രണ്ടും ഇല്ലാത്ത പക്ഷം മലയാള സിനിമയില്‍ വളരാല്‍ ബുദ്ധിമുട്ടാണെന്ന് അക്ഷയ് ഫേസ്ബുക്കില്‍ കുറിച്ചു. വളര്‍ന്നു വരുന്ന നടന്മാരെ തളര്‍ത്താന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ബോളിവുഡിലെന്നപോലെ മലയാളത്തിലുമുണ്ടെന്ന വാദത്തെ പിന്തുണക്കുന്നതാണ് അക്ഷയുടെ ഈ വെളിപ്പെടുത്തല്‍. പലരും ഫില്‍ഡ് ഔട്ട് ആക്കാന്‍ നോക്കുമെന്നും നിലനില്‍പ്പിനായി താന്‍ കുറച്ച് ബുദ്ധിമുട്ടേണ്ടി വരുമെന്നുമാണ് അക്ഷയ് രാധാകൃഷ്ണന്‍ കുറിക്കുന്നു.

നേരത്തെ നീരജ് മാധവിന്റെ ആരോപണത്തെ പിന്തുണച്ച് നടന്‍ വിഷ്ണുപ്രസാദും രംഗത്ത് എത്തിയിരുന്നു. നീരജിന്റെ പരാമര്‍ശത്തില്‍ താരസംഘടന അമ്മയും ഫെഫ്കയും ഇടപെട്ടിരുന്നു. താരസംഘടന നീരജിനോട് വിശദീകരണം തേടിയിരുന്നു. ഫെഫ്ക അംഗസംഘടനകള്‍ക്ക് നീരജിന്റെ ആരോപണം ഗൗരവത്തോടെ പരിഗണിക്കണമെന്നും അനഭിലഷണീയ പ്രവണതകള്‍ പാടില്ലെന്നും നിര്‍ദേശവും നല്‍കി.

Karma News Network

Recent Posts

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

38 mins ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

1 hour ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

1 hour ago

യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം, സംഭവം കായംകുളത്ത്

ആലപ്പുഴ : യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് ​ഗുണ്ടകൾ…

2 hours ago

അമീറുല്‍ ഇസ്ളാം രക്ഷപ്പെടും, യഥാർഥ പ്രതി അമീറുല്‍ അല്ല, അഡ്വ. ബി.എ ആളൂർ പറയുന്നു

കേരളത്തേ പിടിച്ചുകുലുക്കിയ ജിഷ വധകേസിലേ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ അംഗീകരിക്കണോ ലഘൂകരിക്കണോ എന്ന് നാളെ തിങ്കളാഴ്ച്ച ഹൈക്കോടതി വിധി…

2 hours ago

സ്വന്തം പാർട്ടിക്കാരേ കൊന്നോ ? സി.പി.എം കരിയും സഹാറാ മരുഭൂമിപോലെ പാണ്ഢ്യാല ഷാജി

കണ്ണൂർ പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സി പി എം രക്തസാക്ഷി മന്ദിരം പണിതതിനെതിരേ…

3 hours ago