crime

അക്ഷയക്ക് പേടിയാണ്… അവർ ഇനിയും ആക്രമിക്കാനെത്തും? പോലീസ് എന്ത് ചെയ്യുന്നു ?

കൊച്ചി/ പണം ഉള്ളവനാണ് നീതിയും നിയമവുമൊക്കെ. പണമില്ലാത്തവനോട് അനീതിയാണ് എവിടെയും ഇപ്പോഴും..പണമില്ലെങ്കിൽ പിണമെന്ന വസ്തുത ശരിവെക്കുന്ന എത്ര എത്ര ഉദാഹരങ്ങൾ പറയാനുണ്ട് കേരളത്തിൽ.. വീടിനു സമീപം മണ്ണെടുക്കുന്നതിന്റെ ചിത്രം മൊബൈലിൽ പകർത്തിയ പെൺകുട്ടിയെ മണൽ മാഫിയ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഇനികുറ്റവാളികൾക്കെതിരെ നടപടിയെക്കാതെ “അവർ ഒളിവിലാണെന്ന്” പതിവ് തിരുവാതിരക്കളി നടത്തുകയാണ് പോലീസ്.

വീടിനു സമീപം മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കെ മണ്ണെടുക്കുന്നതിന്റെ ചിത്രം മൊബൈലിൽ പകർത്തിയ പെൺകുട്ടിയെ സ്ഥലം ഉടമ മർദ്ദിച്ച സംഭവം കേരളക്കരയെ തന്നെ ഞെട്ടിപ്പിച്ച വാർത്തയായിരുന്നു. മാറാടി കാക്കൂച്ചിറ വേങ്ങപ്ലാക്കൽ ലാലുവിന്റെ മകൾ അക്ഷയയെയാണ് മണൽ മാഫിയയുടെ ക്രൂരതക്ക് ഇരയായത്. പെൺകുട്ടിയെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു.

അക്ഷയയെ മുടികുത്തിപിടിച്ച് മണ്ണിലേക്ക് വലിച്ചെറിയുകയായിരുന്നു. മുഖത്തടിക്കകയും ചവിട്ടുകയും ചെയ്തു. അന്‍സാര്‍ എന്നയാളാണ് ആക്രമിച്ചതെന്നാണ് പെൺകുട്ടിയുടെ പരാതി. ഇത് പോലീസ് സമ്മതിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെൺകുട്ടി ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ ആക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് അക്ഷയ ഇപ്പോഴും മോചിതയായിട്ടില്ല. അക്ഷയക്ക് പേടിയാണ്… അവർ ഇനിയും ആക്രമിക്കാനെത്തുമെന്നാണ് അവൾ സംശയിക്കുന്നത്…. ‘ഞങ്ങളെ സഹായിക്കാൻ ആരുമില്ല… രാത്രി ഭയം മൂലം ഉറങ്ങാൻ പോലും കഴിയുന്നില്ല’ ഒരു ഓൺലൈൻ പത്രത്തോട് അക്ഷയ പറഞ്ഞിരിക്കുന്നു.

ജോലിക്ക് പോലും പോകാതെ പിതാവ് ലാലു എപ്പോഴും വീട്ടിൽ അക്ഷയക്ക് കൂട്ടിരിക്കുകയാണ്. ഒരു കുടുബം മുഴുവൻ ആശങ്കയിൽ കഴിയുന്നു. പോലീസിന് പ്രതികളെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതികൾ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. നടപടിയെക്കാതെ “അവർ ഒളിവിലാണെന്ന്” പതിവ് തിരുവാതിരക്കളി നടത്തുകയാണ് പോലീസ്.

സംഭവ ദിവസം സുഖമില്ലാത്തതിനാൽ അക്ഷയ സ്കൂളിൽ പോയിരുന്നില്ല. അപ്പോഴാണ് വീടിന്റെ പുറകുവശത്തുനിന്ന് മണ്ണെടുക്കുന്നത് കാണുന്നത്. ആരുമില്ലാത്ത സമയത്ത് മണ്ണെടുക്കുന്നത് പോലീസിനോട് പറഞ്ഞുകൊടുക്കുമെന്ന് പറഞ്ഞ് അതിന്റെ വീഡിയോ എടുത്തെന്ന് പെൺകുട്ടി പറയുകയായിരുന്നു. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് വീഡിയോ എടുക്കാനായി താഴേക്ക് ഇറങ്ങി. അപ്പോഴാണ് വീഡിയോ എടുത്താല്‍ വീട്ടില്‍ കയറി വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത്.

വയറ്റിൽ ചവിട്ടേറ്റ അക്ഷയ ആരോഗ്യനില പൂർണമായും ഇനിയും വീണ്ടെടുത്തിട്ടില്ല. ഭയത്തിൽ നിന്നു മോചിപ്പിക്കാൻ കൗൺസിലിങ് ആരംഭിച്ചിരിക്കുകയാണ്. വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം നടത്തിയ മണൽ മാഫിയ സംഘത്തെ പോലീസ് സംരക്ഷിക്കുകയാണെന്നാണ് ആരോപണം ഉയരുന്നത്. പോലീസിന്റെ അനുവാദമില്ലാതെ മണ്ണെടുക്കുന്നത് ശരിയല്ലെന്നും പൊലീസിനെ വിവരം അറിയിക്കുമെന്നും പറഞ്ഞപ്പോൾ അസഭ്യവർഷമായിരുന്നു സംഘം നടത്തിയത്. തുടർന്നാണ് അക്ഷയ സംഭവം മൊബൈലിൽ പകർത്താൻ ശ്രമിച്ചത്. പിന്നാലെ സംഘത്തിലെ ഒരാൾ ഫോൺ പിടിച്ച് വലിച്ചെറിഞ്ഞ് ആക്രമിക്കാൻ തുടങ്ങുകയായിരുന്നു. അക്ഷയ പറഞ്ഞിരിക്കുന്നു.

സമീപത്തെ വീടുകളിൽ ഉള്ളവരെല്ലാം ജോലിക്കു പോയിരിക്കുന്ന അവസരം മുതലെടുത്താണ് മണൽ മാഫിയ മണ്ണെടുപ്പ് നടത്തിയതെന്നാണ് അക്ഷയയും കുടുംബവും ആരോപിക്കുന്നത്. വയറിനേറ്റ ചവിട്ടിനെ തുടർന്ന് രണ്ടു വട്ടം സ്കാൻ ചെയ്തിരുന്നു. ചികിത്സ തുടരുകയാണ്. പുറത്തിറങ്ങാൻ ഇപ്പോഴും അക്ഷയക്കിന്നു ഭയമാണ്. എട്ടാം ക്ലാസിൽ പഠിക്കുന്ന അനുജത്തി മാത്രമാണ് ഇപ്പോൾ സ്കൂളിൽ പോകാൻ വേണ്ടി പുറത്തിറങ്ങുന്നതെന്ന് അക്ഷയ പറഞ്ഞിരിക്കുന്നു.

മൂവാറ്റുപുഴ കോടതിയിൽ ക്രിമിനൽ ചട്ടത്തിലെ 164‌ വകുപ്പു പ്രകാരം അക്ഷയയുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. മണ്ണ് മാഫിയക്ക് രാഷ്ട്രീയ പിന്തുണയുണ്ടെന്നും പോലീസ് ഇതുവരെ നടപടി എടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞിരുന്നു. മണ്ണ് മാഫിയയില്‍നിന്ന് പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്നത് അതിക്രൂരമായ മര്‍ദനമാണെന്നും, പരാതി നൽകിയിട്ടും പ്രതിയെ ഇതുവരെ പിടിക്കാൻ പോലീസ് തയ്യാറാവുന്നില്ലെന്നാണ് ആരോപണം.

Karma News Network

Recent Posts

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

1 min ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

31 mins ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

9 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

10 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

10 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

11 hours ago