മുംബൈ. ഇന്ത്യൻ പാസ്പോർട്ടുമായി വിദേശത്തേക്ക് പോകുമ്പോൾ ലഭിക്കുന്ന ബഹുമാനത്തെ കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ഓ, നിങ്ങൾ മോദിയുടെ രാജ്യത്ത് നിന്നാണോ വരുന്നത് എന്നാണ് അവർ ചോദിക്കുന്നതെന്ന് അക്ഷയ് കുമാർ പറഞ്ഞു. കനേഡിയൻ പൗരനായിരുന്ന അക്ഷയ് കുമാറിന് അടുത്തിടെയാണ് ഇന്ത്യന്‍ പാസ്പോര്‍ട്ട് ലഭിച്ചത്.
ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി വിദേശങ്ങളില്‍ പോകുമ്പോള്‍ ഇപ്പോള്‍ ആദരവ് കിട്ടുന്നുവെന്ന് പറയുകയാണ് താരം. ഒരു അഭിമുഖത്തിലാണ് അക്ഷയ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം രാജ്യം കൈവരിച്ച നേട്ടങ്ങളില്‍ അഭിമാനമുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.
‘ഭാരതം വളരെ മുന്നേറി എന്ന ഒരു ഫീലാണ് വിദേശത്തെ ഏയര്‍പോര്‍ട്ടുകളില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് കാണിക്കുമ്പോള്‍ ലഭിക്കുന്നത്. നമ്മള് വിദേശത്താണെങ്കില് ഇപ്പോള്‍ ഏറെ ആദരവ് കിട്ടുന്നു. അവര്‍ ഓ, നിങ്ങള്‍ മോദിയുടെ രാജ്യത്ത് നിന്നാണോ വരുന്നത് എന്ന് ചോദിക്കുന്നു. അക്ഷയ് കുമാര്‍ പറയുന്നു.
ഇന്ത്യയാണ് തനിക്ക് എല്ലാം, തനിക്ക് സ്വന്തമായി ഉള്ളതെല്ലാം ഞാന്‍ ഇവിടെ നിന്ന് സമ്പാദിച്ചതാണ്, അതിനാല്‍ കനേഡിയന്‍ പൗരത്വം ഉപേക്ഷിക്കുമെന്ന് അക്ഷയ് കുമാര്‍ മുൻപ് പറഞ്ഞിരുന്നു. കനേഡിയന്‍ പൗരത്വത്തിന്റെ പേരില്‍ ആളുകള്‍ തന്നെ പരിഹസിക്കുകയും പരുഷമായി സംസാരിക്കുകയും ചെയ്യുമ്പോള്‍ തനിക്ക് വളരെ വിഷമം തോന്നാറുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.
റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…
തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…
അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…
കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…