നടി അമല പോളിന്റെ ആദ്യ ഭർത്താവും തമിഴിലെ പ്രശസ്ത സംവിധായകനുമായ എഎൽ വിജയ് ആദ്യമായി കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ടു. മകന്റെ കയ്യിൽ പിടിച്ചിരിക്കുന്ന ഒരു ക്യൂട്ട് ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് മകന്റെ ഫോട്ടോ താരം പുറത്ത് വിടുന്നത്. മേയ് മുപ്പതിനാണ് വിജയ്-ഐശ്വര്യ ദമ്പതിമാർക്ക് ഒരു ആൺകുഞ്ഞ് പിറക്കുന്നത്.
വിജയുടെ പിറന്നാൾ പ്രമാണിച്ചാണ് കുട്ടിയുടെ ചിത്രം പങ്കുവെച്ചത്. നിരവധി ആളുകളാണ് ചിത്രത്തിന് കമന്റുമായെത്തിയത്. ആശംസകൾ നേർന്നതൊടൊപ്പം ഭാര്യയെയും ചിത്രത്തിൽ ഉൾപ്പെടുത്തമായിരുന്നെന്ന് ചിലർ അഭിപ്രായപ്പെട്ടു. നടി അമലാ പോളുമായുള്ള ദാമ്പത്യം വേർപിരിഞ്ഞ വിജയ് ഡോക്റ്ററായ ഐശ്വര്യയെയാണ് വിവാഹം ചെയ്തത്. കഴിഞ്ഞ വർഷം ജൂലായ് 11നായിരുന്നു വിജയും ഐശ്വര്യയും വിവാഹിതരായത്. വിജയ് തന്നെയായിരുന്നു തന്റെ വിവാഹ കാര്യം മാധ്യമങ്ങളെ അറിയിച്ചിരുന്നത്.
ഒരു വർഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവർ വേർപിരിയുകയായിരുന്നു. വിജയ് സംവിധാനം ചെയ്ത ദൈവ തിരുമകൾ, തലൈവ എന്നീ ചിത്രങ്ങളിൽ അമല നായികയായിട്ടുണ്ട്. ജയലളിതയുടെ ജീവിതം പറയുന്ന തലൈവിയാണ് വിജയയുടെതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. തലൈവിയായി എത്തുന്നത് ബോളിവുഡ് താരം കങ്കണ റാവത്താണ്.
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…