പൃഥ്വിരാജിന് സിനിമാ പ്രേമികൾ എത്രമാത്രം ബഹുമാനം നൽകുന്നോ അത്രതന്നെ സ്നേഹവും ബഹുമാനവും അദ്ദേഹത്തിന്റെ കുടുംബത്തിനും നൽകി വരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ ഈ കുടുംബം വളരെ ആക്ടീവാണ്. തങ്ങളുടെ എല്ലാ വിശേഷങ്ങളും അവർ ആരാധകരമായി പങ്കുവെയ്ക്കാറുണ്ട്. മകൾ അലംക്യതയുടെ ഫോട്ടോ വളരെ ചുരുക്കമായേ ദമ്പതികൾ പങ്കുവെയ്ക്കാറുള്ളൂ. എന്നാൽ അല്ലി എന്ന് വിളിക്കുന്ന അലംക്യതയുടെ വിശേഷങ്ങൾ സുപ്രയയും പ്രിഥ്വിയും ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്
ഇപ്പോഴിതാ ആലിയുടെ പ്രിയപ്പെട്ട ചങ്ങാതിക്കൊപ്പമുള്ള ചിത്രങ്ങളും പ്രിയപ്പെട്ടവർ ഏറ്റെടുക്കുകയാണ്. വളർത്തുനായ സോറോയ്ക്കൊപ്പമുള്ള ആലിയുടെ ചിത്രമാണ് സുപ്രിയ ഇത്തവണ പങ്കുവച്ചിരിക്കുന്നത്. കസേരയിൽ ഇരിയ്ക്കുന്ന ആലിയുടെ മടിൽ തല വെച്ചുകൊണ്ട് നിൽക്കുകയാണ് സോറോ. പതിവു പോലെ കുഞ്ഞിന്റെ മുഖം പൂർണമായും ചിത്രത്തിൽ വ്യക്തമല്ലെങ്കിലും ആലിയെ കാണാനായതിന്റെ സന്തോഷം പലരും കമന്റുകളിൽ പങ്കുവച്ചു.
മകളുടെ പിറന്നാൾ ദിനത്തിൽ മാത്രമാണ് ഇവർ മകളുടെ മുഖം കാണിക്കുന്ന ചിത്രം പങ്കുവയ്ക്കുന്നത്. ഇത്തവണ സുപ്രിയ പങ്കുവച്ച ചിത്രത്തിൽ സോറോയെ താലോലിക്കുന്ന ആലിയുടെ മുഖം ഏറെക്കുറെ വ്യക്തമാണ്. ആലിയുടെ മുഖം കുറേശ്ശെ കണ്ടു തുടങ്ങിയെന്നാണ് ആരാധകർ കമന്റുകൾ ചെയ്യുന്നത്. 2011 ഏപ്രിൽ 25നാണ് പൃഥ്വിരാജ് സുപ്രിയയെ വിവാഹം ചെയ്തത്. 2014 സെപ്റ്റംബർ എട്ടിനായിരുന്നു മകൾ അലംകൃതയുടെ ജനനം.
ബിഗ് സ്ക്രീൻ- മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…
കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…
തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…
ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…
കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്‍ഫി. സെല്‍ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…
അടിമാലി: ആന സവാരി കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ ചവിട്ടേറ്റ് മരിച്ചു. കൊച്ചി - ധനുഷ്കോടി ദേശീയ പാതയോരത്ത് അടിമാലിയ്ക്ക് സമീപം…