entertainment

കോവിഡ് വാക്‌സിന്‍ ആദ്യം കുട്ടികള്‍ക്ക്; കുഞ്ഞുകവിതയുമായി പൃഥ്യുരാജിന്റെ അല്ലി

മകള്‍ അലംകൃതയെന്ന അല്ലിയെക്കുറിച്ചുള്ള വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട് നടന്‍ പൃഥ്യുരാജും ഭാര്യ സുപ്രിയയും. ഇപ്പോഴിതാ മകളുടെ പുതിയ വിശേഷവുമായി എത്തിയിരിക്കുകയാണ് രണ്ടുപേരും. ആറു വയസ്സുകാരി അല്ലി എഴുതിയ ഒരു കവിതയാണ് അച്ഛനും അമ്മയും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

കോവിഡാണ് അല്ലിയുടെ കവിതയുടെ വിഷയം. ഈ വര്‍ഷമെപ്പഴോ കോവിഡ് വാക്‌സിനക്കുറിച്ച് അല്ലിയോട് പറഞ്ഞിരുന്നതായി ഓര്‍ക്കുന്നുവെന്ന് പൃഥ്യുരാജ് കുറിച്ചു. എ്ന്നാല്‍ അതിനു ശേഷം അതിന്റെ വിശദാംശങ്ങളറിയാന്‍ അച്ഛന്റെ പിന്നാലെ കൂടിയിരിക്കുകയായിരുന്നു മകള്‍. വാക്‌സിന്‍ എപ്പോള്‍ വരും ആര് തരും ആര്‍ക്കാദ്യം കൊടുക്കും എന്നൊക്കെയുള്ള നൂറ് സംശയങ്ങളുമായാണ് അല്ലി അച്ഛന്റെ പിന്നാലെ കൂടിയത്. ഇപ്പോള്‍ ഇതാ, അതേപ്പറ്റി ഒരു കവിത തന്നെ അല്ലി എന്ന ആറുവയസ്സുകാരി എഴുതിയിരിക്കുന്നു.

കോവിഡ് വാക്‌സിനെ കുറിച്ച് എഴുതിയ കവിതയുമായി അച്ഛനെ ഞെട്ടിച്ചിരിക്കുകയാണ് അല്ലി. ആറു വയസ്സുകാരിയുടെ അറിവിലെ വാക്കുകളില്‍ പലയിടത്തും അക്ഷരത്തെറ്റ് ഉണ്ടാവാം. പക്ഷെ അതിലെ വികാരങ്ങള്‍ കൃത്യമാണെന്ന് അഭിമാനത്തോടെ സാക്ഷ്യപ്പെടുത്തുകയാണ് അല്ലിമോളുടെ പ്രീയപ്പെട്ട ഡാഡ. ‘കോവിഡ് വാക്‌സിന്‍ പെട്ടെന്ന് വരണം. ആദ്യം കുട്ടികള്‍ക്ക് വേണം നല്‍കാന്‍. അവര്‍ പ്രാധാനമാണ്. നമുക്കാഘോഷിക്കാം. കോവിഡ്, നീ നിന്റെ വീട്ടിലേക്കു പൊയ്‌ക്കോളൂ. എല്ലാം സാധാരണ ഗതിയിലെത്തും. ആഘോഷത്തിന് സമയമായിരിക്കുന്നു.’ ഇതാണ് അല്ലിയുടെ കുഞ്ഞുകവിത.

എന്തായാലും അല്ലിയുടെ കുഞ്ഞുകവിത പൃഥ്യുരാജിനേയും സുപ്രിയയേും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ആ സന്തോഷത്തില്‍ ഇരുവരുമിത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. സുപ്രിയ പോസ്റ്റ് ചെയ്ത കവിത പൃഥ്വി റീപോസ്‌റ് ചെയ്യുകയായിരുന്നു. മുന്‍പും കോവിഡിനെ കുറിച്ച് അല്ലി എഴുതിയ കുറിപ്പുകള്‍ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്

Karma News Editorial

Recent Posts

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

6 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

12 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

45 mins ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

52 mins ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

1 hour ago

ആന സവാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം

അടിമാലി: ആന സവാരി കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ ചവിട്ടേറ്റ് മരിച്ചു. കൊച്ചി - ധനുഷ്കോടി ദേശീയ പാതയോരത്ത് അടിമാലിയ്ക്ക് സമീപം…

1 hour ago