kerala

റാഗിങ്ങ് പരാതി, അലന്‍ ഷുഹൈബ് പൊലീസ് കസ്റ്റഡിയില്‍; എസ്എഫ്‌ഐ പകവീട്ടുന്നതായി അലന്‍

കണ്ണൂർ: പാലയാട് ക്യാമ്പസിൽ വിദ്യാർത്ഥികളെ റാഗ് ചെയ്‌തെന്ന പരാതിയിൽ പന്തീരാങ്കാവ് യു എ പി എ കേസിലെ പ്രതിയായ അലൻ ഷുഹൈബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ് എഫ് ഐ പ്രവർത്തകനായ ഒന്നാം വർഷ എൽ എൽ ബി വിദ്യാർത്ഥി അദിൻ സുബിനെ മർദിച്ചെന്നാണ് അലനെതിരെ യുള്ള പരാതി. ധര്‍മ്മടം പൊലീസാണ് അലനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയി ലെടുത്തത്. റാഗിങ് പരാതി നല്‍കി എസ് എഫ്‌ഐ പക വീട്ടുകയാണെന്ന് അലന്‍ ഷുഹൈബ് ആരോപിച്ചു.

കണ്ണൂര്‍ പാലയാട് ക്യാമ്പസില്‍ വെച്ച് അഥിന്‍ എന്ന ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ അലന്‍ ഷുഹൈബിന്റെ നേതൃത്വത്തിലുള്ള സംഘം റാഗു ചെയ്തു എന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. ഈ വിഷയത്തില്‍ ക്യാമ്പസില്‍ രാവിലെ മുതല്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. രണ്ടു വിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് സംഘര്‍ഷാവസ്ഥ ഉടലെടുക്കുന്നത്.

അദിൻ തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. എസ് എഫ് ഐക്കാരായ എൽ എൽ ബി വിദ്യാർത്ഥികളെ അലന്റെ നേതൃത്വത്തിലുള്ള സംഘം റാഗ് ചെയ്‌തെന്ന് ആരോപണമുണ്ടായ പിറകെയാണ് അലനെയും സംഘത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പരാതി വ്യാജമാണെന്നാണ് അലന്റെ പ്രതികരണം.

കഴിഞ്ഞ വർഷം എസ് എഫ് ഐക്കാർ റാഗ് ചെയ്‌തെന്നും ഇതിനെതിരെ പ്രതികരിച്ചതിന് പകരം വീട്ടുകയാണ്. തന്റെ ജാമ്യം റദ്ദാക്കാനാണ് ശ്രമമെന്നും അലൻ ആരോപിച്ചു. 2019 നവംബർ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജയിലിലായിരുന്ന അലന്‍ ഷുഹൈബ് ജാമ്യത്തിലി റങ്ങിയിരുന്നു.

 

Karma News Network

Recent Posts

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

4 mins ago

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

16 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

50 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago