kerala

സിപിഎം കൗൺസിലർ എ ഷാനവാസിനെ രക്ഷിക്കാൻ ക്ലീൻ ചിറ്റ് നൽകി ആലപ്പുഴ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച്.

ആലപ്പുഴ. സിപിഎം കൗൺസിലർ എ ഷാനവാസിന്റെ രക്ഷക്കായി സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന് വിരുദ്ധമായി ക്ലീൻ ചിറ്റ് നൽകി ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച്. എ ഷാനവാസിനു ലഹരി ഇടപാടിൽ ബന്ധമുള്ളതായി വിവരമില്ലെന്നാണ് ഇയാളുടെ രക്ഷക്കായി ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് സിഡൈഎസ്പിയുടെ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. കേബിൾ കരാറുകാരൻ എന്ന നിലയിൽ വരുമാനമുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവുകളില്ല – റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കരുനാഗപ്പള്ളിയിലെ ലഹരി കടത്ത് കേസിൽ ഷാനവാസ് പ്രതിയല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന് വിരുദ്ധമാണ് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് എന്നതാണ് എടുത്ത് പറയേണ്ടത്. ലഹരിക്കടത്ത് കേസ് പ്രതി ഇജാസ് ഷാനവാസിന്റെ ബിനാമി എന്നാണ് സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് റിപോർട്ട് നൽകിയിരുന്നത്. ഷാനവാസിന് ക്രിമിനൽ മാഫിയാ, ലഹരി ഇടപാട് ബന്ധം ഉണ്ടെന്നും റിപോർട്ടിൽ പറഞ്ഞിരുന്നു. ഇതെല്ലാം തള്ളിഎന്ന് മാത്രമല്ല, ലഹരി വസ്തുക്കൾ കടത്തിനതിനു പിടിയിലായ കെ എൻ 04, എ ടി 1973 എന്ന ലോറി ഷാനവാസിന്റെ പേരുള്ളതായിട്ടും ലഹരി കടത്ത് കേസിൽ ഷാനവാസിനെ കേസിൽ പ്രതി ചേർക്കാൻ ഇതുവരെ കൂട്ടാക്കിയിരുന്നില്ല.

അനധികൃതമായി എത്തിച്ച ഒരു കോടി രൂപയുടെ പാൻമസാലയാണ് കരുനാഗപ്പള്ളിയിൽ പോലീസ് പിടികൂടിയത്. പച്ചക്കറികൾക്കൊപ്പം ലോറികളിൽ കടത്താൻ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങളാണ് രണ്ടു ലോറികളിൽ നിന്നായി കരുനാഗപ്പള്ളി പോലീസ് പിടികൂടുന്നത്.. ഇതിൽ കെ എൻ 04, എ ടി 1973 എന്ന ലോറി ഷാനവാസിന്റെ പേരിലുള്ളതാണ് എന്നകാര്യം അന്ന് തന്നെ പോലീസ് സ്ഥിരീകരിച്ചിരുന്നതുമാണ്.

ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് ലഹരി വസ്തുക്കൾ കടത്തിയതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. കർണാടകയിൽ നിന്നാണ് പാൻമസാലകൾ എത്തിച്ചതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകിയിരുന്നതുമാണ്. സവാള ചാക്കുകൾക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പാക്കറ്റുകൾ. 98 ചാക്കുകളിലായി 1,27, 410 പാക്ക് നിരോധിത പാൻ മസാല പാക്കറ്റുകളാണ് സി പി എം നേതാവ് ഷാനവാസിന്റെ ലോറിയിൽ കടത്തിയിരുന്നത്. സംഭവത്തിൽ പാർട്ടി കൈക്കൊണ്ട അച്ചടക്ക നടപടികൾ ജനത്തിന്റെ കണ്ണിൽ പൊടിയിടാനായിരുന്നു എന്നാണ് പുതിയ പോലീസ് നീക്കങ്ങൾ വ്യക്തമാക്കുന്നത്.

Karma News Network

Recent Posts

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

14 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

15 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

45 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

1 hour ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

1 hour ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

2 hours ago