kerala

ചായക്കടയിൽ വിചിത്ര മോഷണം,ആദ്യ ദിനം അഞ്ച് പഴംപൊരി മോഷ്ടിച്ച കള്ളൻ രണ്ടാം ദിനം മോഷ്ടിച്ചത് പുട്ടും പരിപ്പുകറിയും

എറണാകുളം തുറവൂർ അരൂരിലെ വട്ടക്കേരി ക്ഷേത്രത്തിനു സമീപമുള്ള ജയകുമാറിന്റെ ചായക്കടയിൽ വിചിത്ര മോഷണം. ആദ്യ ദിനം കടയിൽ കയറിയ കള്ളൻ മോഷ്ടിച്ചത് അഞ്ചു പഴംപൊരിയാണെങ്കിൽ രണ്ടാം ദിനം മോഷ്ടിച്ചത് പുട്ടും പരിപ്പുകറിയുമാണ്.

കൊച്ചി: ചായക്കടയിൽ വിചിത്രമായ മോഷണം. ആദ്യ ദിനം കടയിൽ കയറിയ കള്ളൻ ‘മോഷ്ടിച്ചത്’ അഞ്ചു പഴംപൊരി! രണ്ടാം ദിനമാവട്ടെ കള്ളൻ ‘കൊണ്ടുപോയത്’ പുട്ടും പരിപ്പു കറിയും. ഇതുകൂടാതെ രണ്ടാം ദിവസം കുറച്ചു നാണയത്തുട്ടുകളും കള്ളൻ കൊണ്ടുപോയിട്ടുണ്ട്. ചായക്കടയുടെ പിന്നിലെ ഗ്രില്ലു പൊളിച്ചാണ് കള്ളൻ അകത്തു കയറിയിരിക്കുന്നത്.

വിശപ്പ് സഹിക്കാൻ കഴിയാത്തതുമൂലം ഭക്ഷണം മോഷ്ടിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. ചായക്കടയുടെ ഏതാനും മീറ്റർ അകലെയുള്ള കുമർത്തുശേരിൽ സിയാദിന്റെ പലവ്യഞ്ജനക്കടയിൽ കയറാനുള്ള മോഷ്ടാവിന്റെ ശ്രമം വിഫലമായി. കടയുടെ പിന്നിലെ ഭിത്തി ഒരാൾക്കു കയറാൻ കഴിയുന്നവിധം തുരന്നെങ്കിലും ഭിത്തിയുടെ ഭാഗം കഴിഞ്ഞ് അകത്ത് തടസ്സങ്ങൾ ഉണ്ടായിരുന്നതിനാൽ കയറാനായില്ല. ഈ വിചിത്ര മോഷണക്കഥ നാട്ടുകാരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്.

Karma News Network

Recent Posts

മമ്മൂട്ടി അടിമുടി മനുഷ്യത്വമാണ്, നമ്മുടെ അഭിമാനമാണ്- ഹരീഷ് പേരടി

മമ്മൂട്ടിയും അദ്ദേഹത്തിൻ്റെ പുഴു എന്ന ചിത്രവും സൈബർ ലോകത്തെ ചർച്ചകളിൽ നിറയുകയാണ്. 2022-ൽ പുറത്തിറങ്ങിയ ഒട്ടേറെ ചർച്ചകൾക്ക് വിധേയമായ 'പുഴു'…

3 mins ago

ചക്രവാതച്ചുഴി, ഇന്ന് 5 ജില്ലകളിൽ യെല്ലോ, നാളെ ഓറഞ്ച് അലർ

തിരുവനന്തപുരം: വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നിലനിൽക്കെ കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ ഇന്ന്…

34 mins ago

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

9 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

9 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

10 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

11 hours ago