entertainment

പ്രേം നസീറിന് കാണാൻ കഴിയാത പോയ  അമ്മയുടെ ചിത്രം, ആലപ്പി അഷറഫിന്റെ കുറിപ്പ് കണ്ണുനനയിക്കും

ഇന്ന് ലോക മാതൃദിനം. എല്ലാവരും തങ്ങളുടെ പ്രീയപ്പെട്ട അമ്മമാരെ ഓർക്കുകയാണ്. സംവിധായകൻ ആലപ്പി അഷറഫ് പ്രേം നസീറിന്റെ അമ്മയെ ഓർത്തുകൊണ്ട് എഴുതിയ കുറിപ്പ് വൈറലാകുന്നു. മലയാളത്തിന്റെ നിത്യഹരിത നായകൻ നസീർ എന്ന മകന് മുഖം ഓർത്തെടുക്കാൻ കഴിയുന്നതിന് മുന്നേ ലോകത്ത് നിന്നും വിടപറഞ്ഞു പോയതാണ് മാതാവെന്ന് പറയുകയാണ് ആലപ്പി അഷ്‌റഫ്. ആ അമ്മയുടെ ഛായാചിത്രവും കുറിപ്പിനൊപ്പം ആലപ്പി അഷ്‌റഫ് പങ്കുവെച്ചിട്ടുണ്ട്.

ആലപ്പി അഷ്‌റഫിന്റെ കുറിപ്പ്:

ഇന്നു മാതൃദിനം, പ്രശസ്തനായ മകന് കാണാൻ കഴിയാത പോയ സ്വന്തം അമ്മയുടെ ഒരു ചിത്രമാണിത്. ഭൂമിയിൽ നമുക്ക് ലഭിച്ച മാലാഖയാണ് അമ്മ.ആ അമ്മയുടെ മുഖം കാലമെത്ര കഴിഞ്ഞാലും മനസിൽ നിന്നുമായില്ല. മരണ കിടക്കയിൽ അവസാനം തെളിയുന്ന മുഖവും അമ്മയുടെതായിരിക്കും.എന്നാൽ സ്വന്തം മകന് അമ്മയുടെ മുഖം കൃത്യമായ് ഓർത്തെടുക്കാൻ കഴിയുന്നതിന് മുൻപേ ബാല്യത്തിൽ വിട്ടുപിരിഞ്ഞു പോയ ഒരു ഉമ്മയുണ്ട്. മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ ഉമ്മ അഭിവന്ദ്യയായ അസുമാബിവി. മാതാവ് നഷ്ടപ്പെട്ട നസീർ സാറിന് എട്ടാം വയസ്സിൽ ഗുരുതരമായ ഒരു രോഗം പിടിപ്പെട്ടു. ഡോക്ടർമാർ മരണമാണ് വിധിയെഴുതിയത്. അദ്ദേഹത്തിന്റെ ബാപ്പയുടെ വേദന കടിച്ചമർത്തിയുള്ള അവസാന അന്വേഷണത്തിൽ ഒരു കച്ചി തുരുമ്ബു കിട്ടി.

വർക്കലയിൽ ശ്രീനാരായണ ശിഷ്യനായ ഒരു വൈദ്യൻ ഒറ്റമൂലിക്കാരൻ സ്വാമിജി. നേരെ വർക്കലയിൽ ചെന്നു വിവരം പറഞ്ഞു. ഉടൻ മരുന്നും പറഞ്ഞു ആയിരം തുടം മുലപ്പാൽ വേണം മരുന്ന് വാറ്റി എടുക്കാൻ. നിരാശനായ് മടങ്ങിയ ആ പിതാവിനെ ചിറയൻകീഴിലെ അമ്മമാർ കൈവിട്ടില്ല.. അവർക്കെല്ലാം അത്ര പ്രിയപ്പെട്ടവനായിരുന്ന് ആ ബാലൻ. അവർ സംഘടിച്ച്‌ ജാതിമത ഭേദമില്ലാതെ, പിന്നീട് പ്രേംനസീറിന്റെ തറവാട്ടിലേക്ക് സ്ത്രീകളുടെ ഒരു ഒഴുക്കായിരുന്നു മുലപ്പാൽ നല്കാൻ.

അങ്ങനെ നൂറു കണക്കിന് അമ്മമാരുടെ മുലപ്പാൽ കൊണ്ട് ജീവൻ തിരിച്ചുകിട്ടിയ സംഭവം , ഇതേകുറിച്ചു നസീർസാർ തന്നെ എറെ തവണ എഴുതിയിട്ടുള്ളതാണ്. രോഗം ഭേദമായപ്പോൾ ആ വൈദ്യ ശ്രേഷ്ടൻ അദ്ദേഹത്തോട് പറഞ്ഞ് മോനേ നീ ഇപ്പോൾ ഈ നാട്ടിലെ എല്ലാ അമ്മമാരുടെയും മകനാണ്. ഒരിക്കൽ അദ്ദേഹമിത് എന്നോട് പറഞ്ഞപ്പോൾ അറിയാതെ ആ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.സഹജീവി സ്‌നേഹത്തിലൂടെ ഒരു പാട് അമ്മമാരെ അതിരറ്റു സ്‌നേഹിച്ചിരുന്ന നസീർ സാറിന് തന്റെ സ്വന്തം ഉമ്മയുടെ സ്‌നേഹലാളന തൊട്ടറിയാൻ കഴിയാതെ പോയത് ദു:ഖകരമായ സത്യമാണ്.ലോകത്തിൽ എല്ലാ മലയാളികളുടെയും മനസ്സിൽ പതിഞ്ഞിട്ടുള്ളതാണ് നസീർ സാറിന്റെ ചിത്രം. എന്നാൽ അദ്ദേഹത്തിന് ജൻമം നല്കിയ മാതാവിന്റെ ഒരു ചിത്രം പോലും അദ്ദേഹം കണ്ടിട്ടില്ല. ആ ഉമ്മയുടെ ഒരു ഫോട്ടോ പോലും ആ കുടുബത്തിൽ ആരുടെപക്കലും ഇല്ലായിരുന്നു. അന്നത്തെ കാലമല്ലേ..

എന്നാൽ കഴിഞ്ഞ വർഷം പ്രേംനസീർ ഫൗണ്ടേഷന് വേണ്ടി ശ്രീ.ഗോപാലകൃഷ്ണൻ എഴുതിയ “നിത്യഹരിതം” എന്ന പുസ്തകത്തിന് വേണ്ടി അദ്ദേഹം നടത്തിയ നസീർ സാറിനെ കുറിച്ചുള്ള ഗവേഷണത്തിൽ, ചിറയൻകീഴിൽ നസീർ സാറിന്റെ കുടുബത്തിൽ ഇന്നു ജീവിച്ചിരിക്കുന്നവരിൽ, പ്രേംനസീറിന്റെ ഉമ്മയെ നേരിൽ കണ്ടിട്ടുള്ളവരെയെല്ലാം സംഘടിപ്പിച്ച്‌ അവർ പറഞ്ഞു കൊടുത്ത വിവരണങ്ങൾ വെച്ച്‌ ആ മൺമറഞ്ഞ മതാവിന്റെ രൂപരേഖ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ചിത്ര രചനയിൽ വളരെ കൃത്യതയോടെ വരച്ചെടുപ്പിച്ചു.’ ആ ഉമ്മയെ നേരിൽ കണ്ടിട്ടുള്ളവർ പറഞ്ഞു ഇത് തന്നെ… ഒരു മാറ്റവുമില്ല. എന്നാൽ ആ മാതാവിന്റെ ഈ ചിത്രം കാണാനും നസീർ സാറിന് വിധിയില്ലായിരുന്നു. ഈ മാതൃദിനത്തിൽ മകന് കാണാൻ കഴിയാത പോയ അനുഗ്രഹീതയായ അമ്മയുടെ ഓർമ്മയ്ക് മുന്നിൽ നമുക്ക് ശിരസ് നമിക്കാം

 

Karma News Network

Recent Posts

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

49 mins ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

1 hour ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

1 hour ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

2 hours ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

2 hours ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

2 hours ago