entertainment

ലോറിക്കടിയില്‍ ചതഞ്ഞരഞ്ഞുള്ള മരണം അയാള്‍ എനിക്കും വിധിച്ചു, ആലപ്പി അഷ്‌റഫ് പറഞ്ഞു

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നിരവധി ആരോപണങ്ങളാണ് പുറത്തെത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താനായി ദിലീപ് പദ്ധതിയിട്ടു എന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലില്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സമാന ആരോപണവുമായി എത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ആലപ്പി അഷ്‌റഫ്. തന്നെയും ലോറി കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്

ആലപ്പി അഷ്‌റഫിന്റെ കുറിപ്പ്: ലോറിക്കടിയില്‍ ചതഞ്ഞരഞ്ഞു പിടഞ്ഞുള്ള മരണം അയാള്‍ എനിക്കും വിധിച്ചു. ആലപ്പുഴക്കാരന്‍ ഹസീബ് നിര്‍മ്മിച്ച ‘കുട്ടനാടന്‍ മാര്‍പാപ്പ ‘എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ആലപ്പുഴയില്‍ വന്നതായിരുന്നു ദിലീപിന്റെ സന്തത സഹചാരിയായ സംവിധായക നടന്‍. അയാള്‍ സെറ്റിലെത്തി അടുത്ത ദിവസം തന്നെ അവിടെ നിന്നും അടുപ്പമുള്ള ചിലര്‍ എന്നെ തുരുതുരാ ഫോണില്‍ വിളിച്ച് ‘ അഷ്‌റഫിക്കാ. സൂക്ഷിക്കണെ.. ‘ എന്ന്.

ഞാനോ… എന്തിന് …?. ഷൂട്ടിംഗ് സെറ്റില്‍ ഇയാളുമായ് ആലപ്പുഴയിലുള്ള ചില സിനിമാ പ്രവര്‍ത്തകര്‍ നടിയെ ആക്രമിച്ച കേസിനെ കുറിച്ച് സംസാരിച്ചുവത്രേ. നടിക്കൊപ്പമുള്ള എന്റെ നിലപാടുകളെക്കുറിച്ചും ഇടക്ക് ആരോ പരാമര്‍ശിച്ചു. എന്റെ പേരു കേട്ടതും അയാള്‍ ക്ഷുഭിതനായ് . ‘ആലപ്പി അഷറഫ് അവനെ ലോറി കേറ്റി കൊല്ലണം’. ഇതായിരുന്നു അയാളുടെ ഭീഷണി ആ ക്രൂരമായ വാക്കുകള്‍ കേട്ട് ഒപ്പമിരുന്നവര്‍ ഞെട്ടി. അവരില്‍ ചിലരാണ് എന്നെ വിളിച്ചു ഒന്നു സൂക്ഷിക്കാന്‍ മുന്നറിയിപ്പ് നല്കിയത്.

അന്ന് ഞാനതത്ര കാര്യമാക്കിയില്ല. ഇന്നിപ്പോള്‍ പക്ഷേ ഭയമില്ലങ്കിലും ഞാനത് കാര്യമായ് തന്നെ കാണുന്നു. ഇതൊക്കെ കേട്ട് പിന്‍തിരിഞ്ഞോടാന്‍ ചോദ്യം ചെയ്യുമ്പോള്‍ തല കറങ്ങി വീഴുന്ന ഭീരുവല്ല ഞാന്‍. ജനിച്ചാല്‍ എന്നായാലും ഒരിക്കല്‍ മരിക്കും. മരണം വരെ നീതിക്കായ് അവള്‍ക്കൊപ്പം.

Karma News Network

Recent Posts

മലപ്പുറത്തെ പ്ലസ് വണ്‍ പ്രതിസന്ധി: കെ.എസ്.യു മാര്‍ച്ചിനിടെ കല്ലേറ്, കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…

12 mins ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി, സൈബർ തട്ടിപ്പിൽ യുവതിയ്ക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ

തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…

16 mins ago

ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…

50 mins ago

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, സർക്കാരിനോട് ഇടഞ്ഞ് എസ് എഫ് ഐയും

മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…

1 hour ago

ടോയ് ട്രെയിൻ മറിഞ്ഞ് അപകടം, 11-കാരന് ദാരുണാന്ത്യം

ചണ്ഡി​ഗഡ് : മാളിൽ ടോയ് ട്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 11-കാരൻ മരിച്ചു. ചണ്ഡിഗഡിലെ എലന്റെ മാളിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.…

1 hour ago

കനത്ത മഴയിൽ കാൽവഴുതി ഓടയിൽ വീണു, യുവാവ് മരിച്ചു

കണ്ണൂർ: കനത്ത മഴയിൽ കാൽവഴുതി ഓവുചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം. തലശ്ശേരിയിൽ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ്…

1 hour ago