Premium

മാജിക്ക് മഷ്റൂം തലയ്ക്ക് പിടിച്ചു, ആകാശത്ത്‌ വെച്ച് വിമാനം ഓഫ് ചെയ്തു പൈലറ്റ്, യാത്രക്കാർ രക്ഷപ്പെട്ടത്‌ തലനാരിഴയ്ക്ക്

വിമാനം നിറയെ യാത്രക്കാരുമായി പറക്കുന്നതിനിടെ എൻജിൻ ഓഫ് ചെയ്ത് വിമാനം അപകടത്തിൽപ്പെടുത്തി തകർക്കാൻ ശ്രമിച്ച പൈലറ്റ് അറസ്റ്റിൽ ആയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരികയാണ് .യുഎസിലെ ഒറിഗോണിലാണ് സംഭവം. ഡ്യൂട്ടിയിലല്ലാത്തതിനാൽ വിമാനത്തിന്റെ കോക്പിറ്റിലുള്ള അധിക സീറ്റിൽ യാത്ര ചെയ്യുകയായിരുന്ന പൈലറ്റാണ്, പറക്കുന്നതിനിടെ എൻജിനുകൾ ഓഫ് ചെയ്ത് വിമാനം തകർക്കാൻ ശ്രമം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നാൽപ്പത്തിനാലുകാരനായ ജോസഫ് ഡേവിഡ് എമേഴ്സനാണ് അറസ്റ്റിലായത്. സംഭവസമയത്ത് ഇയാൾ മാജിക്ക് മഷ്റൂം എന്ന ലഹരിക്കൂണ് കഴിച്ചിരുന്നു എന്നും അതിന്റെ ഉന്മാദാവസ്ഥയിൽ ആണ് ഇയാൾക്ക് നാഡീസ്തംഭനം ഉണ്ടായന്നും ആണ് കണ്ടെത്തിയത് .

കഞ്ചാവിനെക്കാൾ ലഹരി നൽകുന്ന മാജിക്ക് മഷ്റൂം കഴിച്ച് അര മണിക്കൂറിനകം തലയ്ക്ക് പിടിക്കുമെന്നാണ് പറയുന്നത്. ഒരു തവണ കഴിച്ചാൽ ഏകദേശം അഞ്ചു മണിക്കൂറിലേറെ ലഹരി നീണ്ടുനിൽക്കുമെന്നതും മാജിക്ക് മഷ്റൂമിനെ ലഹരി ഉപയോഗിക്കുന്നവർക്കിടയിൽ പ്രിയങ്കരമാകുന്നത് ,ഇതാണ് ഈ പൈലറ്റ് കഴിച്ചത്,പിന്നാലെ ഇയാൾ ആ ലഹരിയിൽ യാത്രയ്ക്കിടെ വിമാനത്തിന്റെ എഞ്ചിൻ ഓഫ് ചെയ്യുകയായിരുന്നു

സംഭവസമയം, എമേഴ്സൻ ഡ്യൂട്ടിയിലല്ലായിരുന്നു. വിമാനത്തിന്റെ കോക്‌പിറ്റിലുള്ള ജീവനക്കാർക്കുള്ള സീറ്റിൽ യാത്ര ചെയ്യുകയായിരുന്നു ഇയാൾ. വിമാനം പറന്നതോടെ ഇയാൾ എഞ്ചിനുകൾ ഓഫ് ചെയ്തു, തുടർന്ന് പിൻഭാഗത്തുള്ള എമർജൻസി എക്സിറ്റ് തുറക്കാനും ശ്രമിച്ചു. വാഷിംഗ്ടണിലെ എവറെസ്‌റ്റിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേയ്‌ക്കുള്ള അലാസ്ക എയർലൈൻസിന്റെ വിമാനമാണ് എമേഴ്സൻ അപകടപ്പെടുത്താൻ ശ്രമിച്ചത്. ഈ സമയം രണ്ട് കുട്ടികൾ ഉൾപ്പെടെ 80യാത്രക്കാരും നാല് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. അപകടം മനസിലാക്കിയ ജീവനക്കാർ ഇയാളെ കീഴ്പ്പെടുത്തിയിരുന്നു. ശേഷം വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയതിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

കൊലപാതക ശ്രമം, വിമാനം അപകടപ്പെടുത്താനുള്ള ശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. നാൽപ്പത് മണിക്കൂറിലേറെയായി താൻ ഉറങ്ങിയിട്ടില്ലെന്നാണ് എമേഴ്സൻ പൊലീസിനോട് പറഞ്ഞത്. മാനസിക വിഭ്രാന്തി ഉണ്ടാക്കുന്ന കൂണുകൾ കഴിച്ചിരുന്നു. ആദ്യമായാണ് ഇത് ഉപയോഗിക്കുന്നത്. സ്വപ്നത്തിലാണെന്നാണ് താൻ കരുതിയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

എൻജിൻ ഓഫ് ചെയ്ത് ഇയാൾ വിമാനം അപകടത്തിൽപ്പെടുത്തുമെന്നു മനസ്സിലാക്കിയ വിമാന ജീവനക്കാർത്തന്നെ ഇയാളെ കീഴ്പ്പെടുത്തി അധികൃതർക്കു കൈമാറി. കൊലപാതക ശ്രമം, വിമാനം അപകടത്തിൽപ്പെടുത്താനുള്ള ശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. വാഷിങ്ടനിലെ എവറെറ്റിൽനിന്ന് സാൻ ഫ്രാൻസിസ്കോയിലേക്കുള്ള അലാസ്ക എയർലൈൻസിന്റെ വിമാനമാണ് ഓഫ് ഡ്യൂട്ടിയിലായിരുന്ന പൈലറ്റ് ബോധപൂർവം അപകടത്തിൽപ്പെടുത്താൻ ശ്രമിച്ചത്. ഈ സമയത്ത് വിമാനത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ 80 യാത്രക്കാരും നാലു വിമാന ജീവനക്കാരുമുണ്ടായിരുന്നു.

ഞായറാഴ്ച പ്രദേശിക സമയം വൈകിട്ട് 5.23ന് എവറെറ്റിൽനിന്ന് പുറപ്പെട്ട വിമാനം, ഒരു മണിക്കൂറിനു ശേഷമാണ് പോർട്ട്ലാൻഡിൽ അടിയന്തര ലാൻഡിങ് നടത്തിയത്. യാത്രക്കാരെ പിന്നീട് സാൻ ഫ്രാൻസിസ്കോയിൽ എത്തിച്ചതായും അലാസ്ക എയർലൈൻസ് അറിയിച്ചു.

അപകട ഭീഷണിയെ തുടർന്ന് വിമാനം ഒറിഗോണിലെ പോർട്ട്ലാൻഡിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. വിമാനത്തിന്റെ കോക്പിറ്റിലെ അധിക സീറ്റിൽ ഇരിക്കുകയായിരുന്ന ഡ്യൂട്ടിയിലല്ലാതിരുന്ന പൈലറ്റ് പറക്കുന്നതിനിടെ എൻജിനുകൾ ഓഫ് ചെയ്ത് വിമാനം അപകടത്തിൽപ്പെടുത്താൻ ശ്രമിച്ചതായി അലാസ്ക എയർലൈൻസ് പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

പൈലറ്റിന്റെ കോ–പൈലറ്റിന്റെയും അവസരോചിതമായ ഇടപെടലാണ് അപകടം ഒഴിവാക്കിയതെന്നും പ്രസ്താവനയിലുണ്ട്. ഇരുവരും അതിവേഗം പ്രതികരിക്കുകയും എൻജിൻ ഓഫാകാതെ വിമാനം സുരക്ഷിതമാക്കിയതായും കമ്പനി അറിയിച്ചു. അതേസമയം, പ്രതിയുടെ കൈവശം ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

അപകടം സൃഷ്ടിക്കാൻ ശ്രമമുണ്ടായതിനു പിന്നാലെ തന്നെ പൈലറ്റ് ഇക്കാര്യം എയർ ട്രാഫിക് കൺട്രോൾ റൂമിൽ അറിയിച്ചു. അപകട ഭീഷണി ഉയർത്തിയയാളെ ഉടൻ തന്നെ കോക്പിറ്റിൽനിന്ന് നീക്കി കൈകൾ ബന്ധിച്ച് വിമാനത്തിന്റെ പിന്നിലേക്കു മാറ്റിയതായി പൈലറ്റ് അറിയിച്ചു. വിമാനം ലാൻഡ് ചെയ്യുന്ന ഉടൻ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ അധികൃതരുടെ സഹായവും പൈലറ്റ് തേടിയിരുന്നു.

Karma News Network

Recent Posts

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

18 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

25 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

53 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

54 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

1 hour ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

2 hours ago