entertainment

അമ്മയോട് പ്രതികാരം ചെയ്യാനായി എലീനയുടെയും രോഹിത്തിന്റെയും ആദ്യ ഹണിമൂണ്‍ യാത്ര

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് എലീന പടിക്കല്‍. അവാതരക, അഭിനേത്രി, മുന്‍ ബിഗ്‌ബോസ് താരം എന്നിങ്ങനെ ശ്രദ്ധേയയാണ് എലീന. ബിഗ്‌ബോസ് ഷോയിലൂടെയാണ് താരം തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറയുന്നത്. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ദിവസമായിരുന്നു എലീനയും രോഹിത്തും വിവാഹിതരായത്. കോഴിക്കോട് വെച്ച് ഹിന്ദു, ക്രിസ്ത്യന്‍ രീതികളിലാണ് ചടങ്ങുകള്‍ നടത്തിയത്.

ഇപ്പോള്‍ ഹണിമൂണ്‍ യാത്രയിലാണ് ഇരുവരും. എലീനയും രോഹിതും ആദ്യം പോയത് പോണ്ടിച്ചേരിക്കാണ്. സ്വന്തമായി ഡ്രൈവ് ചെയ്ത് പോകാനാണ് ഇഷ്ടമെന്ന് പറഞ്ഞ എലീനയായിരുന്നു ആദ്യം ഡ്രൈവിങ് സീറ്റില്‍ കയറിയത്. എലീന ഡ്രൈവ് ചെയ്യുന്നതിനിടെ രസകരമായ വീഡിയോയുമായി രോഹിത് എത്തിയിരുന്നു. നേരത്തെ എലീന രോഹിതിനൊപ്പം പോണ്ടിച്ചേരിയിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും യാത്ര പാതി വഴിയില്‍ മുടങ്ങിയിരുന്നു. ഹൈദരാബാദില്‍ സെമിനാറിനായി പോവുകയാണെന്നായിരുന്നു അന്ന് പറഞ്ഞത്. ഫോണ്‍ ഓഫായതോടെയായിരുന്നു അമ്മയ്ക്ക് കാര്യം മനസ്സിലായത്. തിരിച്ച് വീട്ടിലേക്ക് പോവാനായി അമ്മ പറഞ്ഞതോടെ ആ യാത്ര പാതിവഴിയില്‍ നിര്‍ത്തുകയായിരുന്നു.-എലീന പറഞ്ഞു.

വിവാഹം കഴിഞ്ഞാല്‍ പോണ്ടിച്ചേരിയില്‍ പോയി രോഹിത്തിനൊപ്പമുള്ള സെല്‍ഫി അയച്ച് കൊടുത്ത് അമ്മയോട് പ്രതികാരം ചെയ്യുമെന്ന് എലീന നേരത്തെ പറഞ്ഞിരുന്നു. കോഴിക്കോടിനെക്കുറിച്ച് എപ്പോഴും വാചാലനാവുന്നയാളാണ് രോഹിത്. കേട്ട് പരിചയം മാത്രമുള്ള സ്ഥലങ്ങളിലെല്ലാം രോഹിത്തിനൊപ്പം പോവാനായി കാത്തിരിക്കുകയാണ് താനെന്നും എലീന പറഞ്ഞിരുന്നു. വിവാഹ ശേഷം കോഴിക്കോടും തിരുവനന്തപുരത്തുമായി കഴിയാനാണ് പ്ലാന്‍. ഷൂട്ടുമായി ബന്ധപ്പെട്ട് ഇടയ്ക്കിടയ്ക്ക് തിരുവനന്തപുരത്തേക്ക് വരേണ്ടി വരും. അത് പോലെ രോഹിത്തും തിരുവനന്തപുരത്ത് ചില ബിസിനസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്നും എലീന പറഞ്ഞിരുന്നു.

Karma News Network

Recent Posts

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

2 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. കേസിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി…

2 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

41 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

42 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

56 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

59 mins ago