മലയാളികളുടെ പ്രിയ നടിയാണ് സ്വാസിക വിജയ്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് നടി. അഭിനേത്രി മാത്രമല്ല മികച്ച നർത്തകിയും മോഡലുമൊക്കെയാണ് സ്വാസിക. യുവജനോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു സ്വാസിക. തമിഴ് സിനിമയിലൂടെയാണ് താരം തുടക്കം കുറിച്ചത്. നാല് തമിഴ് ചിത്രങ്ങളിൽ സ്വാസിക അഭിനയിച്ചു. പിന്നീട് മോഡലിംഗിലേക്ക് തിരിഞ്ഞു. ബിഗ് ബ്രേക്ക് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിജയിയിച്ചതോടെയാണ് മലയാള സിനിമയിൽ സ്വാസിക എത്തുന്നത്. അങ്ങനെയാണ് സ്വാസിക അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെത്തിയത്.
സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത് ചതുരവും നിർമൽ സഹദേവിന്റെ കുമാരിയുമാണ് സ്വാസികയുടെ റിലീസ് ചെയ്ത പുതിയ ചിത്രങ്ങൾ. ചതുരം എന്ന ചിത്രത്തിൽ ഗ്ലാമറസ് വേഷത്തിലാണ് സ്വാസിക അഭിനയിച്ചിരിക്കുന്നത്. സ്വാസിക പങ്കിട്ട ചില ചിത്രങ്ങൾ ഇപ്പോൾ വിമർശനത്തിനിരയായിരിക്കുകയാണ്. സെലീന അവളുടെ പുതിയ നീക്കത്തിന് വേണ്ടി തയാറെടുക്കുന്നു എന്ന ക്യാപ്ഷനോടെയാണ് അലൻസിയൽ ചുംബനം നൽകുന്ന ചിത്രം പങ്കിട്ടത്.
ഇന്റിമേറ്റ് രംഗത്തിൽ അഭിനയിക്കുക എന്നത് അത്ര എളുപ്പം അല്ല. ഒന്നാമത് ഏറ്റവും അടുത്ത സുഹൃത്തിനൊപ്പമാണ് ഇത്തരമൊരു രംഗത്ത് അഭിനയിക്കുന്നത്. ചിരി വരും. അപ്പോൾ റീ ടേക്ക് പോവും. അതല്ല എങ്കിൽ ലൈറ്റ് പോവും, ഫോക്കസ് പോകും. അപ്പോഴൊക്കെ റീ ടേക്കുകൾ വരും. പിന്നെ മടുപ്പും, എന്തിനാണ് ഈ രംഗം ചെയ്യുന്നത് എന്ന തോന്നൽ പോലും ഉണ്ടാവും. നാല് സെക്കന്റ് മാത്രമേ ആ രംഗം ഉള്ളൂ എങ്കിലും അതിന് എടുക്കുന്ന എഫേട്ട് വളരെ കൂടുതലാണ്- സ്വാസിക മുൻപ് പറഞ്ഞിട്ടുണ്ട്.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…