ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതാചാര പ്രകാരം അലി അക്ബർ രാമസിംഹനായി. പ്രതീഷ് വിശ്വനാഥാണ് അലി അക്ബർ ഔദ്യോഗികമായി മതം മാറിയ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ‘ചരിത്രം ആവർത്തിക്കുന്നു, അലി അക്ബർ രാമസിംഹനായി എന്നാണ് പ്രതീഷ് ഫേസ്ബുക്കിൽ കുറിച്ചത്. ഘർ വാപസി എന്ന ഹാഷ് ടാഗും കുറിപ്പിൽ ചേർത്തിട്ടുണ്ട്. പൂണൂലിട്ട് വെള്ള തുണിയും കാവി ഷാളും ധരിച്ച് അലി അക്ബർ ഹോമ കുണ്ഡത്തിന് മുമ്പിൽ ഇരിക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഭാര്യ ലൂസിയാമ്മയും അലി അക്ബറിന് കൂടെയുണ്ട്.
അലി അക്ബർ നേരത്തെ തൻറെ മതം മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇനി മുതൽ താനും കുടുംബവും ഭാരതീയ സംസ്കാരത്തിലായിരിക്കും ജീവിക്കുകയെന്ന് അലി അക്ബർ പറഞ്ഞു. ജന്മം കൊണ്ട് കിട്ടിയ ഉടുപ്പ് ഇന്ന് മുതൽ വലിച്ചെറിയുന്നതായും ഇനി മുതൽ രാമസിംഹൻ എന്ന പേരിലായിരിക്കും താൻ അറിയപ്പെടുകയെന്നും അലി അക്ബർ വ്യക്തമാക്കി.
സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിൻറെ മരണ വാർത്തക്ക് താഴെ ചിരിക്കുന്ന ഇമോജിയിട്ടതിൽ പ്രതിഷേധിച്ചാണ് മതം മാറുന്നതെന്നാണ് അലി അക്ബർ അറിയിച്ചത്. ഇതിനെതിരെ പ്രതികരിച്ച തൻറെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിന് മുപ്പത് ദിവസത്തെ വിലക്ക് ലഭിച്ചതായും ഫേസ്ബുക്കിൻറെ തലപ്പത്ത് ജിഹാദികൾ കൂടുക്കൂട്ടിയിരിക്കുകയാണെന്നും അലി അക്ബർ ആരോപിച്ചു.
തൻറെ ഏറ്റവും പുതിയ സിനിമയായ ‘പുഴ മുതൽ പുഴ വരെ’-യിൽ സംവിധായകൻറെ പേരിന് നേരെ പുതുതായി സ്വീകരിച്ച രാമസിംഹൻ എന്ന പേരാകും നൽകുകയെന്നും നിർമാതാവിൻറെ ടൈറ്റിലിൽ അലി അക്ബർ എന്ന് തന്നെ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…