entertainment

വാരിയം കുന്നനെതിരെ പോസ്റ്ററൊട്ടിച്ച സംഘികൾ ആരായി, ശശിയായി: വിവരങ്ങള്‍ കൊടുത്തത് കേരള സര്‍ക്കാര്‍, ബി.ജെ.പി അല്ലെന്ന് അലി അക്ബര്‍

പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും,ആലിമുസ്‍ലിയാരും ഉൾപ്പെട്ടതിൽ പ്രതികരണവുമായി ബി.ജെ.പി പ്രവർത്തകനും സംവിധായകനുമായ അലി അക്ബർ രം​ഗത്ത്.പുസ്തകം പുറത്തിറക്കിയത് കേന്ദ്ര സർക്കാറാണെങ്കിലും അതിലേക്ക് വേണ്ട വിവരങ്ങൾ കേരളത്തിൽ നിന്നും നൽകിയിരിക്കുക കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരാണെന്നും ബി.ജെ.പി അല്ലെന്നുമാണ് അലി അക്ബർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.

ഡിക്ഷണറി ഓഫ് മാർട്ടയേഴ്‌സ് ഇൻ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിൾ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും,ആലിമുസ്‍ലിയാരുടെയും പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷികളായവരുടെ പേരുകളാണ് ഈ പുസ്തകത്തിൽ പ്രസിദ്ധീകരിക്കുന്നത്.

അലി അക്ബറിൻറെ ഫേസ്ബുക്ക് കുറിപ്പ്

സുടാപ്പീസ് & സഖാപ്പീസ്,പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്തിറക്കിയ രക്തസാക്ഷി പട്ടികയിൽ വാരിയം കുന്നനും അലി മുസ്‍ലിയാരും. അപ്പോൾ വാരിയം കുന്നനെതിരെ പോസ്റ്ററൊട്ടിച്ച നടന്ന എന്നെപ്പോലെയുള്ള സംഘികൾ ആരായി,ശശിയായി.

നേരാണോ തിരുമേനി ? ശെരിക്കും ശശിയായോ ?.പക്ഷെ ഒരു പ്രശ്നമുണ്ട് വർമ്മ സാറെ. പുസ്തകം ഇറക്കിയതാരാണ് ? കേന്ദ്ര സാംസ്‌കാരിക വകുപ്പ്.എന്നാണ് ഇറക്കിയത് ? 2019 മാർച്ച് 7 .(ട്വീറ്റിൽ തീയതി മാർക്ക് ചെയ്തിട്ടുണ്ട് ) .വാരിയം കുന്നൻ സിനിമയുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായതു എപ്പോഴാണ് ? 2020 ജൂൺ മാസത്തിൽ.

അപ്പോൾ ഇത് രണ്ടും തമ്മിൽ ബന്ധമില്ലെന്ന് മനസിലായി. അപ്പോൾ പിന്നെ മനോരമ ഈ വാർത്ത ഇപ്പോൾ കെട്ടി എഴുന്നള്ളിച്ചത്എന്തിനാണ് ?”ബെറുതെ ഒരു മനഃ സുഖം എന്നാലും ഹിന്ദുക്കളെ വംശ ഹത്യ ചെയ്ത ഒരാളിനെപ്പറ്റി നരേന്ദ്ര മോഡി പുസ്തകം ഇറക്കിയത് എന്ത് കൊണ്ടായിരിക്കും .പുസ്തകം ഇറക്കിയിരിക്കുന്നത് കേന്ദ്ര സാംസ്‌കാരിക വകുപ്പാണ്.

“Dictionary of Martyrs: India’s Freedom Struggle (1857-1947)”,Volume 5 പ്രതിപാദിക്കുന്നത് കേരളം,കർണാടക തമിഴ് നാട്,ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലെ സ്വാതന്ത്ര്യ സമര സേനാനികളെപ്പറ്റിയാണ്.കേന്ദ്ര സാംസ്‌കാരിക വകുപ്പാണ് ഈ പുസ്തകം ഇറക്കിയതെങ്കിൽ കേരളത്തിൽ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനികളെപ്പറ്റിയുള്ള വിവങ്ങൾ കൊടുത്ത് ആരായിരിക്കും?.കേരള സർക്കാരായിരിക്കും കൊടുത്തത്.അല്ലാതെ കേരളത്തിലെ ബിജെപിക്കാർ അല്ല.

കേരളത്തിലെ സർക്കാർ ആരാണ് ?കമ്മ്യൂണിസ്റ്റുകരാണ് കേരളത്തിലെ സർക്കാർ.മാപ്പിള ലഹളയിൽ ഹിന്ദുക്കളെ വംശ ഹത്യ ചെയ്ത ജിഹാദികൾക്കു സ്വാതന്ത്ര്യ സമര പെൻഷൻ കൊടുത്തവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രെസ്സുകാരും.അവർ വാരിയം കുന്നനെ മഹാനാക്കി തന്നെയയായിരിക്കണം കേന്ദ്ര സാംസ്‌കാരിക വകുപ്പിന് റിപ്പോർട്ട് കൊടുത്തിരിക്കുന്നത്.

അപ്പൊ എല്ലാം പറഞ്ഞത് പോലെ.അങ്ങനെ.”പ്രധാന മന്ത്രി നരേന്ദ്ര മോഡി പുറത്തിറക്കിയ രക്തസാക്ഷി പട്ടികയിൽ വാരിയം കുന്നനും അലി മുസ്‍ലിയാരും “എന്ന നാടകവും എട്ടു നിലയിൽ പൊട്ടിയതായി പ്രഖ്യാപിച്ചിരിക്കുന്നു.

Karma News Network

Recent Posts

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

16 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

23 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

52 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

53 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

1 hour ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

2 hours ago