entertainment

ആറാം ക്ലാസ് മുതല്‍ പ്രണയിച്ച് തുടങ്ങിയ ആലിയ ഭട്ടിന്റെ പ്രണയ കഥകള്‍ വൈറല്‍

വലിയ ആഘോഷത്തോടെയായിരുന്നു ആലിയ ഭട്ടിന്റെയും രണ്‍ബീര്‍ കപൂറിന്റെയും വിവാഹം. ഇപ്പോള്‍ അമ്മയാകുവാനുള്ള തയ്യാറെടുപ്പിലാണ് ആലിയ. ഇത് സംബന്ധിച്ച ചിത്രങ്ങള്‍ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. അതേസമയം ആലിയയുടെ പഴയകാല പ്രണയ കഥകളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. വിവാഹത്തിന് മുമ്പ് ആലിയ നിരവധി പേരുമായി പ്രണയത്തിലായിരുന്നു.

ആലിയ അവസാനമായി പ്രണയിച്ച വ്യക്തിയാണ് നടന്‍ രണ്‍ബീര്‍ കപൂര്‍. വര്‍ഷങ്ങളോളം സ്നേഹിച്ചിരുന്നതിന് ശേഷം താരങ്ങള്‍ വിവാഹിതരാവുകയും ചെയ്തു. പെട്ടെന്ന് തന്നെ കുടുംബത്തിന് രൂപം കൊടുക്കാനാണ് താരദമ്പതിമാര്‍ ശ്രമിച്ചത്. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം തുടക്കത്തിലോ ആലിയയ്ക്ക് കുഞ്ഞതിഥി ജനിക്കുമെന്നാണ് വിവരം. അതേ സമയം രണ്‍ബീറിന് മുന്‍പുള്ള നടിയുടെ പ്രണയനായകന്മാര്‍ നിരവധി പേരാണ്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പേരിനൊപ്പമാണ് ആലിയ കൂടുതലും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത്.

നടി ആദ്യമായി അഭിനയിച്ച സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചത് സിദ്ധാര്‍ഥായിരുന്നു. സിനിമയുടെ ലൊക്കേഷനില്‍ നിന്ന് തുടങ്ങിയ അടുപ്പം പ്രണയമായി. പിന്നീട് താരങ്ങള്‍ വേര്‍പിരിഞ്ഞു. നടി ജാക്വലിന്‍ ഫെര്‍ണാണ്ടസുമായിട്ടുള്ള സിദ്ധാര്‍ഥിന്റെ അടുപ്പമാണ് ആലിയയെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചതെന്നാണ് വിവരം. സ്റ്റുഡന്റ് ഓഫ് ദി ഇയറിലെ രണ്ടാമത്തെ നായകനായ വരുണ്‍ ധവാന്റെ പേരിനൊപ്പവും സമാനമായ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ ശക്തമായ പ്രണയമല്ലാതെ ഇത് രണ്ടും പാതി വഴിയില്‍ തന്നെ അവസാനിച്ചു. സിനിമയിലേക്ക് എത്തുന്നതിന് മുന്‍പാണ് അലി ദാദര്‍ക്കര്‍ എന്നയാളുമായി ആലിയ പ്രണയത്തിലാവുന്നത്. പിന്നീട് നടി സിനിമയിലേക്ക് എത്തിയതോടെ ആ ബന്ധം അവസാനിച്ചു. പ്രമുഖ വ്യവസായി സുനില്‍ ദത്തിന്റെ മകന്‍ കവിന്‍ മിത്തലുമായിട്ടും ആലിയ ഇഷ്ടത്തിലായിരുന്നു. ഒരു സെമിനാറില്‍ പങ്കെടുക്കുമ്പോഴാണ് താരങ്ങള്‍ കണ്ടുമുട്ടുന്നത്.

വളരെ പെട്ടെന്ന് സുഹൃത്തുക്കളായ ഇരുവരും വൈകാതെ ഇഷ്ടത്തിലായി. എന്നാല്‍ അധികം മുന്നോട്ട് പോവാതെ ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ താന്‍ പ്രണയിച്ച് തുടങ്ങിയതായി മുന്‍പൊരു പരിപാടിയില്‍ ആലിയ പറഞ്ഞിട്ടുണ്ട്. അന്നത് വ്യക്തമായ പ്രണയം അല്ലായിരുന്നെങ്കിലും പരസ്പരം പുഞ്ചിരിച്ച് കൊണ്ടുള്ള പ്രണയമായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കാമുകന്‍ എന്ന് പറയാനൊരാള്‍ ഉണ്ടായിരുന്നു. രണ്ട് വര്‍ഷത്തോളം ആ പ്രണയം മുന്നോട്ട് കൊണ്ട് പോയതായിട്ടും ആലിയ പറഞ്ഞിരുന്നു.

Karma News Network

Recent Posts

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

17 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

50 mins ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

1 hour ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

2 hours ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

11 hours ago