entertainment

പതിവ് നാട്ടുചൊല്ല് തെറ്റിച്ചു കേരളപൊലീസ്, പരാതി നൽകിയ ഉടൻ നിയമനടപടി എടുത്തെന്ന് എലീന

അവതാരകയും സീരിയൽ നടിയുമായ എലീന പടിക്കല്‍ മലയാളികള്‍ക്ക് കൂടുതൽ സുപരിചിതയായ ബി​ഗ്ബോസിലൂടൊണ്. ഷോയുടെ തുടക്കം മുതല്‍ അവസാനം വരെ ഒരേ രീതിയിലുള്ള പെരുമാറ്റത്തിലൂടെ എലീന കയ്യടി നേടുകയും ചെയ്തു. ഷോയില്‍ തന്റെ വിശേഷങ്ങളെല്ലാം എലീന തുറന്നുപറഞ്ഞിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോളിതാ സാമൂഹ്യമാധ്യമത്തിൽ ഒരു കുറിപ്പുമായെത്തിയിരിക്കുകയാണ് എലീന. തനിക്കുനേരെയുണ്ടായ സൈബര്‍ അതിക്രമത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്, തന്നെ ആക്ഷന്‍ ഉണ്ടായതിനാണ് എലീന മറുപടിക്കുറിപ്പുമായി എത്തിയിരിക്കുന്നത്. ‘കേരളത്തില്‍ ദിവസേന നിരവധി സ്ത്രീകളാണ് പല സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നത്. ഇതില്‍ ഏറിയ പങ്കും സിനിമ-സീരിയല്‍ താരങ്ങളാണ്.

ഇതെഴുതുന്നത് വളരെ സന്തോഷത്തോടെയാണ്. പരാതി നല്‍കിയിട്ടൊന്നും ഒരു കാര്യവുമില്ല എന്ന പതിവ് നാട്ടുചൊല്ല് തെറ്റിച്ചു കേരള പൊലീസ്. എനിക്ക് നേരെയുണ്ടായ സൈബര്‍ അറ്റാക്കിനെതിരെ പരാതി ലഭിച്ചയുടന്‍ നിയമനടപടി എടുക്കുകയും, പെട്ടന്നുതന്നെ കുറ്റക്കാരെ കണ്ടെത്തുകയും ചെയ്ത കേരള പൊലീസിനോടും , പ്രത്യേകിച്ച് സൈബര്‍സെല്‍ എസ് പി ബിജു സാറിനോടും, പിന്നെ കൂടെനിന്ന് പിന്തുണച്ച അരുണ്‍ ചേട്ടനും നന്ദി അറിയിക്കുകയാണ്.

നാളെയും ഇത്തരം തെറ്റുകാരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാന്‍ നമ്മള്‍ സധൈര്യം മുന്നോട്ടുവരണം. മാറി നിന്ന് പ്രോത്സാഹനം ഒരുക്കരുത്. അതല്ലെ ഹീറോയിസം’ എന്നാണ് എലീന കുറിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ തന്റെ വാക്കുകേട്ടതില്‍ സന്തോഷമുണ്ട് എന്നാണ് എലീനയുടെ സുഹൃത്തും, ബിഗ്‌ബോസ് മത്സരാര്‍ത്ഥിയുമായ ആര്യ കുറിച്ചത്.

Karma News Network

Recent Posts

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

20 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

35 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

1 hour ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

2 hours ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

2 hours ago