കൊച്ചി. കൊച്ചി നഗരത്തിൽ അപകടം ഉണ്ടാക്കുന്ന രീതിയിൽ തൂങ്ങിക്കിടക്കുന്ന എല്ലാ കേബിളുകളും ഉടനടി മുറിച്ചു മാറ്റാൻ ഹൈക്കോടതി കോർപറേഷനു നിർദേശം നൽകി. നഗരത്തിലുള്ള കേബിളുകൾ 10 ദിവസത്തിനുള്ളിൽ ടാഗ് ചെയ്യാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. 11 ദിവസം മുതൽ അനധികൃത കേബിളുകൾക്കെതിരെ നടപടിയെടുക്കണം എന്നും കോടതി നിർദേശിച്ചു.
കൊച്ചിയിൽ റോഡിൽ താഴ്ന്നുകിടക്കുന്ന കേബിളിൽ കുരുങ്ങി ഇരുചക്ര വാഹന യാത്രക്കാരന് അപകടമുണ്ടായതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ റോഡ് സുരക്ഷാ അതോറിറ്റി ചെയർമാൻ കൂടിയായ മന്ത്രി ആന്റണി രാജു നിർദ്ദേശം നൽകി.
റോഡ് സുരക്ഷാ കമ്മിഷണർ എസ് ശ്രീജിത്ത് ഐപിഎസ് എറണാകുളം ജില്ലാ കലക്ടറിനും എറണാകുളം സിറ്റി പോലീസ് കമ്മിഷണറിനും ഇതു സംബന്ധിച്ച കത്ത് നൽകി. റോഡുകളിലും പാതയോരങ്ങളിലും അലക്ഷ്യമായി കേബിളുകളും വയറുകളും താഴ്ന്നുകിടക്കുന്നതുമൂലമുണ്ടാകുന്ന അപകടങ്ങൾക്കു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവാദികളായിരിക്കുമെന്ന് ഈ മാസം 14ന് എറണാകുളത്ത് മന്ത്രി ആന്റണി രാജു വിളിച്ചു ചേർത്ത യോഗത്തിൽ മുന്നറിയീപ്പ് നൽകിയിരുന്നു.
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…