topnews

അപകടം ഉണ്ടാക്കുന്ന രീതിയിൽ തൂങ്ങിക്കിടക്കുന്ന എല്ലാ കേബിളുകളും മുറിച്ചു മാറ്റണം- ഹൈക്കോടതി

കൊച്ചി. കൊച്ചി നഗരത്തിൽ അപകടം ഉണ്ടാക്കുന്ന രീതിയിൽ തൂങ്ങിക്കിടക്കുന്ന എല്ലാ കേബിളുകളും ഉടനടി മുറിച്ചു മാറ്റാൻ ഹൈക്കോടതി കോർപറേഷനു നിർദേശം നൽകി. നഗരത്തിലുള്ള കേബിളുകൾ 10 ദിവസത്തിനുള്ളിൽ ടാഗ് ചെയ്യാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. 11 ദിവസം മുതൽ അനധികൃത കേബിളുകൾക്കെതിരെ നടപടിയെടുക്കണം എന്നും കോടതി നിർദേശിച്ചു.

കൊച്ചിയിൽ റോഡിൽ താഴ്ന്നുകിടക്കുന്ന കേബിളിൽ കുരുങ്ങി ഇരുചക്ര വാഹന യാത്രക്കാരന് അപകടമുണ്ടായതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ റോഡ് സുരക്ഷാ അതോറിറ്റി ചെയർമാൻ കൂടിയായ മന്ത്രി ആന്റണി രാജു നിർദ്ദേശം നൽകി.

റോഡ് സുരക്ഷാ കമ്മിഷണർ എസ് ശ്രീജിത്ത് ഐപിഎസ് എറണാകുളം ജില്ലാ കലക്ടറിനും എറണാകുളം സിറ്റി പോലീസ് കമ്മിഷണറിനും ഇതു സംബന്ധിച്ച കത്ത് നൽകി. ‌‌‌ റോഡുകളിലും പാതയോരങ്ങളിലും അലക്ഷ്യമായി കേബിളുകളും വയറുകളും താഴ്ന്നുകിടക്കുന്നതുമൂലമുണ്ടാകുന്ന അപകടങ്ങൾക്കു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവാദികളായിരിക്കുമെന്ന് ഈ മാസം 14ന് എറണാകുളത്ത് മന്ത്രി ആന്റണി രാജു വിളിച്ചു ചേർത്ത യോഗത്തിൽ മുന്നറിയീപ്പ് നൽകിയിരുന്നു.

Karma News Network

Recent Posts

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് വിവാദം, കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണം- യൂത്ത് കോണ്‍ഗ്രസ്

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്.…

13 mins ago

മഹേഷ് കുഞ്ഞുമോനെ വീട്ടിലെത്തി സന്ദർശിച്ച് ദിലീപ്

മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോനെ സന്ദർശിച്ച് നടൻ ദിലീപ്. കോലഞ്ചേരിയിലെ മഹേഷിന്റെ വീട്ടിലെത്തിയായിരുന്നു സുഖ വിവരങ്ങൾ ദിലീപ് തിരക്കിയത്. കൈനിറയെ…

45 mins ago

മകള്‍ക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ഭാര്യവീട്ടുകാരില്‍ നിന്ന് ക്രൂരമര്‍ദനം

പെരുന്നാൾ ​ദിനത്തിൽ മകള്‍ക്ക് സമ്മാനവുമായി എത്തിയ പിതാവിന് ഭാര്യവീട്ടുകാരില്‍ നിന്ന് ക്രൂരമര്‍ദനം. യുവാവിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തൃശ്ശൂർ ചേലക്കോട്…

1 hour ago

ബംഗാളിലെ ട്രെയിൻ അപകടത്തിൽ അഞ്ച് മരണം, 30ഓളം പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചൻജംഗ…

2 hours ago

പതിവ് തെറ്റിക്കാതെ ഈദ് നമസ്കാരത്തിനെത്തി മമ്മൂട്ടി

നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും ഈദ് ഗാഹിൽ മമ്മൂട്ടി പങ്കെടുക്കാറുണ്ട്. ഇത്തവണയും മമ്മൂട്ടി പതിവ് തെറ്റിക്കാതെ ഈദ് നമസ്കാരത്തിനെത്തി. കടവന്ത്ര സലഫി മസ്ജിദിൽ…

2 hours ago

ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത് പാമ്പ്,വിദ്യാർഥികൾക്ക് വിഷബാധ

ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തി. വിദ്യാർഥികൾ വിഷബാധ ഏറ്റതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഹോസ്റ്റലിലെ വെജിറ്റബിൾ സ്റ്റൂവിൽ ചത്ത…

2 hours ago