kerala

ജനങ്ങളെ പിഴിഞ്ഞ് ഖജനാവിലെ പണം ധൂർത്ത് അടിച്ചു, എല്ലാ തെറ്റും തിരുത്തണം, വോട്ട് തിരികെ പിടിക്കാൻ 18 മാതെ അടവിലേക്ക് സിപിഎം

എല്ലാംതെറ്റും തിരുത്തണം, പെൻഷൻ കൊടുക്കണം, ശമ്പളവും മറ്റു അനൂകൂല്യങ്ങളും കൊടുക്കണം. സപ്ലൈകോയിൽ സാധനങ്ങൾ ഒക്കെ എത്തിക്കണം ,ജനങ്ങളോടെ മാന്യമായി പെരുമാറണം, മക്കളുടെ പേരിൽ മാസപ്പടി വാങ്ങുന്നത് നിർത്തണം ,ജനത്തിന്റെ പണം എടുത്തു വിദേശത്ത്‌ ചുറ്റി കറങ്ങുന്നതു നിർത്തണം,നാളിതുവരെ ജനങ്ങളെ പിഴിഞ്ഞ് ഖജനാവിലെ പണം ധൂർത്ത് അടിച്ചു തന്നിഷ്ഠവും ധൂർത്തും ഒക്കെ ആയി അഹങ്കാരം കാണിച്ചതിന് എല്ലാം ആയിരുന്നു ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോൽവിയുടെ പടുകുഴിയിലേക്ക് വീഴാൻ കാരണമെന്നു മനസിലാക്കിയ മുഖ്യനും കൂട്ടരും ഇതാ പതിനെട്ടാമത്തെ അടവ്. എല്ലാം തിരുത്തി ശരിയാക്കാൻ ഒരുങ്ങുന്നു എന്ന വിവരങ്ങൾ പുറത്തു വരുന്നു .രൂക്ഷമായ വിമർശനങ്ങൾക്ക് ശേഷം തിരുത്തൽ നടപടിക്കൊരുങ്ങി സിപിഎം. സർക്കാരിന്റെ പ്രവർത്തനത്തിന് മുൻഗണനകൾ നിശ്ചയിച്ച് പുതിയ തുടക്കത്തിനൊരുങ്ങുകയാണ്.

ഇങ്ങനെ പോയാൽ ശരിയാകില്ലെന്ന വിലയിരുത്തലാണ് തെരഞ്ഞെടുപ്പ് അവലോകനത്തിന് ചേരുന്ന മേഖലാ യോഗങ്ങളിൽ ഉയരുന്നത്. നയസമീപനങ്ങൾക്ക് അടുത്ത ശക്തികേന്ദ്രങ്ങളിൽ ഉണ്ടായ ബിജെപി അനുകൂല വോട്ട് ചോർച്ച പരിഹരിക്കുന്നത് അടക്കം നയസമീപനങ്ങൾക്കും അടുത്ത സംസ്ഥാന സമിതി രൂപം നൽകും.

ഒന്നും തിരുത്താനില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. തിരുത്തേണ്ട മേഖലകൾ എണ്ണിപ്പറഞ്ഞ് കേന്ദ്ര കമ്മിറ്റി മുതൽ താഴേക്കുള്ള പാർട്ടി ഘടകങ്ങൾ രം​ഗത്തെത്തി കഴിഞ്ഞു. എങ്ങനെ തോറ്റു എന്ന് തുറന്നടിച്ച് പറയുകയാണ് നേതാക്കളും അണികളും.ഗൗരവമുള്ള തിരുത്ത് സർക്കാരിനും സംഘടനയുടെ നയസമീപനങ്ങൾക്കും നേതാക്കളുടെ പെരുമാറ്റ രീതിക്കും വേണമെന്ന പൊതു വികാരത്തിലേക്കാണ് സിപിഎമ്മിൽ കാര്യങ്ങളെത്തുന്നത്. വോട്ട് ചോർച്ചയില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ ബിജെപിയിലേക്ക് പോയ 90 ശതമാനം വോട്ടും പാർട്ടിയിൽ നിന്ന് തന്നെയെന്ന് തിരുത്തൽ വാദികൾ അടിവരയിടുന്നു.

ക്ഷേമ പദ്ധതികൾ മുടങ്ങിയതിന് കാരണം കേന്ദ്ര നയങ്ങളാണെങ്കിലും ജനങ്ങൾക്ക് അത് ബോധ്യപ്പെട്ടിട്ടില്ലെന്നും ചെയ്യാവുന്നതെല്ലാം സംസ്ഥാന സർക്കാർ തന്നെ ചെയ്യണമെന്നുമാണ് പാർട്ടിയിലെ ആലോചന. ഇതിനായി മുൻഗണന ക്രമം തീരുമാനിച്ച് മുന്നോട്ട് പോകണം. ക്ഷേമപെൻഷൻ കൃത്യമായി നൽകുക, സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശിക നൽകുക, സപ്ലൈകോ അടക്കമുള്ള, സാധാരണക്കാരെ സ്വാധീനിക്കുന്ന സ്ഥലങ്ങളിൽ അവശ്യസാധനങ്ങൾ എത്തിക്കുക, ഇതിനായിരിക്കും പ്രഥമ പരിഗണന.

സർക്കാരിൻ്റെ പ്രവർത്തനമാറ്റത്തിനൊപ്പം, നേതാക്കളുടെ പ്രവർത്തന ശൈലിയിലും മാറ്റണമെന്ന് അഭിപ്രായം ഉയരുന്നുണ്ടെങ്കിലും അത് എത്രത്തോളം പ്രാവർത്തികമാകും എന്ന് കാത്തിരുന്നു കാണണം. അതുകൊണ്ട് തിരുത്തൽ രേഖ തയ്യാറാക്കുന്ന അടുത്ത സംസ്ഥാന കമ്മിറ്റി യോഗം കേരളത്തിലെ സിപിഎമ്മിന് നിർണായകമാണ്. മേഖല യോഗങ്ങൾക്ക് പിന്നാലെ തിരുത്തലിനൊരുങ്ങി സി.പി.ഐ.എം. രൂക്ഷ വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ മാറ്റം വരുത്താനാണു നീക്കം.ക്ഷേമപെൻഷൻ കൃത്യമായി നൽകുന്നതടക്കമുള്ള ജനകീയ വിഷയങ്ങൾക്ക് മുൻഗണന നൽകാനാണ് ആലോചന.ബിജെപിയിലേക്ക് പോയ അടിസ്ഥാന വോട്ടുകൾ തിരികെ പിടിക്കാൻ കാര്യമായ ഇടപെടലും ഉണ്ടാകും.

മൂന്നു ദിവസം നടന്ന മേഖല യോഗങ്ങളും, ജില്ലാ കമ്മിറ്റി യോഗങ്ങളിലെ വിമർശനങ്ങളും ഗൗരവമായി പരിഗണിക്കാനാണ് സിപിഐഎം നേതൃത്വത്തിന്റെ തീരുമാനം. ഇടത് പാളയത്തിൽ നിന്നും ചോർന്ന 90% വോട്ടും സിപിഐഎമ്മിന്റെതാണെന്ന തിരിച്ചറിവ്
നേതൃത്വത്തിനുണ്ട്.തിരുത്തലിന്റെ ആദ്യപടി എന്ന നിലയിലാണ് കീഴ് ഘടകത്തിലുള്ള നേതാക്കന്മാരെ അടക്കം വിളിച്ച് മേഖല യോഗങ്ങളിൽ അഭിപ്രായം കേട്ടത്.

ക്ഷേമപ്രവർത്തനങ്ങൾ മുടങ്ങിയതാണ് തോൽവിയുടെ പടുകുഴിയിലേക്ക് വീഴാനുള്ള പ്രധാന കാരണമായി സി.പി.ഐ.എം വിലയിരുത്തുന്നത്. പണമില്ലാത്തതിന് കേന്ദ്ര സർക്കാരിനെ മാത്രം കുറ്റപ്പെടുത്തിയത് ജനങ്ങൾ അംഗീകരിച്ചില്ല എന്ന ബോധ്യവും ഉണ്ടായി. തിരുത്തൽ പ്രക്രിയയിൽ ആദ്യം സി.പി.ഐ.എം ചെയ്യാൻ പോകുന്നത് സർക്കാരിന്റെ മുൻഗണന പട്ടികയിൽ മാറ്റം വരുത്തുക എന്നതാണ്.

ക്ഷേമപെൻഷൻ കൃത്യമായി നൽകുക,സർക്കാർ ജീവനക്കാരുടെ ഡി.എ കുടിശിക നൽകുക,സപ്ലൈകോ അടക്കമുള്ള സാധാരണക്കാരെ സ്വാധീനിക്കുന്ന വിഷയങ്ങളിൽ ഉചിതമായ തീരുമാനം എടുക്കുക എന്നതൊക്കെയാകും പ്രഥമ പരിഗണന. സർക്കാരിൻറെ പ്രവർത്തനമാറ്റത്തിനൊപ്പം,നേതാക്കളുടെ പ്രവർത്തന ശൈലിയിലും മാറ്റണമെന്ന് അഭിപ്രായം ഉയരുന്നുണ്ടെങ്കിലും അത് എത്രത്തോളം പ്രാവർത്തികമാകും എന്ന് കാത്തിരുന്നു കാണണം.

പാർട്ടിയുടെ അടിസ്ഥാന വോട്ടുകൾ ചോർന്നത് സി.പി.ഐ.എമ്മിൽ ചെറിയ ഞെട്ടൽ അല്ല ഉണ്ടാക്കിയിരിക്കുന്നത്.ഭരണവിരുദ്ധ വികാരത്തിൻറെ ഭാഗമായിട്ടാണ് വോട്ട് പോയത് എന്ന ബോധ്യം സി.പി.ഐ.എമ്മിൽ ഉണ്ടെങ്കിലും പാർട്ടി അത് പരസ്യമായി അംഗീകരിക്കുന്നില്ല.
ബിജെപിയിലേക്ക് പോയ അടിസ്ഥാന വോട്ടുകൾ,കേരളത്തിലെ സി.പി.ഐ.എമ്മിനെ ബംഗാൾ ഓർമ്മിപ്പിക്കുന്നുണ്ട്.

അതുകൊണ്ട് തിരുത്തൽ രേഖ തയ്യാറാക്കുന്ന അടുത്ത സംസ്ഥാന കമ്മിറ്റി യോഗം നിർണായകമാണ്.കഴിഞ്ഞ മൂന്നുദിവസമായി നടന്ന മേഖല യോഗങ്ങളിലെ റിപ്പോർട്ടിങ് സിപിഐഎമ്മിനെ തിരുത്തൽ ആവശ്യകത ബോധ്യപ്പെടുത്തിയിട്ടുണ്ട്.ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിലും തിരുത്തൽ നടപടി ചർച്ചയാകും.

Karma News Network

Recent Posts

മുഖ്യമന്ത്രിയുടെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം, വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനര്‍നിയമനം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. സംഭവത്തില്‍…

42 mins ago

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…

1 hour ago

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

2 hours ago

പേജ് ഒന്ന് ആക്ടീവ് ആക്കാം, പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ, പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ടെന്ന് കമന്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…

2 hours ago

പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

3 hours ago

വിദ്യാർത്ഥി ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…

3 hours ago