trending

എഎപിയുമായുള്ള സഖ്യം, ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് അരവിന്ദര്‍ സിംഗ് ലവ്‌ലി

ദില്ലിയിൽ കോൺഗ്രസിനു വൻ തിരിച്ചടി. കോൺഗ്രസ് ദില്ലി സ്റ്റേറ്റ് പ്രസിഡന്റ് രാജി വയ്ച്ചു.ആം ആദ്മി പാർട്ടിയുമായി (എഎപി) സഖ്യമുണ്ടാക്കിയതിൻ്റെ പേരിൽ ആണ്‌ കോൺഗ്രസ് നേതാവ് അരവിന്ദർ സിംഗ് ലൗലി പാർട്ടിയുടെ ഡൽഹി ഘടകം മേധാവി സ്ഥാനം രാജിവയ്ച്ചത്.

അഴിമതി യുടെ പേരിൽ ജയിലിൽ കിടക്കുന്നവരുമായി കൂട്ടു ചേർന്ന് തിരഞ്ഞെടുപ്പ് ധാരണ അംഗീകരിക്കാൻ ആകില്ല. ദില്ലിയിലെ ജനങ്ങൾക്ക് അറിയാം ആം ആദ്മി പാർട്ടി നടത്തിയ അഴിമതി. ജയിലിൽ കിടക്കുന്നവരുമായി കൂട്ടെ ചേർന്നാൽ എന്തായിരിക്കും ഫലം. രാഹുൽ ഗാന്ധിയോട് രാജിവയ്ച്ച കോൺഗ്രസ് നേതാവ് അരവിന്ദർ സിംഗ് ലൗലി ചോദിച്ചു.

ഡൽഹി കോൺഗ്രസ് പ്രവർത്തകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ തനിക്ക് സാധിക്കാത്തതിനാൽ നഗരത്തിലെ പാർട്ടി യൂണിറ്റിൻ്റെ തലവനായി തുടരാൻ താൻ ഒരു കാരണവും കാണുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തിൽ ലവ്ലി പറഞ്ഞു.

“കോൺഗ്രസിനെതിരെ വ്യാജവും കെട്ടിച്ചമച്ചതും ദുഷിച്ചതുമായ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുക എന്നതിൻ്റെ മാത്രം അടിസ്ഥാനത്തിൽ രൂപീകരിച്ച ഒരു പാർട്ടിയുമായി (എഎപി) സഖ്യത്തിന് ഡൽഹി കോൺഗ്രസ് യൂണിറ്റ് എതിരായിരുന്നു. ദില്ലിയിൽ കോൺഗ്രസിനെ തകർത്തതും പഞ്ചാബിലും ഹരിയാനയിലും കോൺഗ്രസിനെ തകർത്തതും എ പി പി ആണ്‌. കോൺഗ്രസിനെ തകർക്കുകയാണ്‌ അവരുടെ മിനിമം പരിപാടി. അവരുമായാണിപ്പോൾ ധാരണ.ഡൽഹി കോൺഗ്രസ് ഘടകത്തിന് ‘തികച്ചും അപരിചിതരായ’ സ്ഥാനാർഥികൾക്ക് പാർട്ടി ലോക്‌സഭാ ടിക്കറ്റ് നൽകിയതായി അദ്ദേഹം പറഞ്ഞു.

കനയ്യ കുമാറിനെയും ഉദിത് രാജിനെയും തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള പാർട്ടി ഹൈക്കമാൻഡിൻ്റെ തീരുമാനം ഡൽഹിയിലെ പാർട്ടി നേതാക്കൾക്കിടയിൽ സംഘർഷത്തിന് കാരണമായതായി വൃത്തങ്ങൾ അറിയിച്ചു.എഐസിസിയും ഹൈക്കമാൻഡും തങ്ങളുടെ അഭിപ്രായങ്ങളും ആശങ്കകളും അവഗണിച്ചതിനാൽ വിട്ടുവീഴ്ചയ്ക്ക് പാർട്ടി നേതാക്കൾ തയ്യാറല്ലെന്ന് ആരോപനം വരുന്നു. നിരവധി ഡൽഹി നേതാക്കളും ബിജെപിയിൽ ചേരാനോ പുതിയ പാർട്ടി രൂപീകരിക്കാനോ പദ്ധതിയിടുന്നതായി വൃത്തങ്ങൾ എൻഡിടിവിയോട് പറഞ്ഞു.

എന്നാൽ എന്ത് വന്നാലും ഡൽഹിയിൽ എഎപിയുമായി സഖ്യമുണ്ടാക്കാൻ പാർട്ടി തീരുമാനിച്ചു. കൂട്ടു ധാരണയിൽ നിന്നും കോൺഗ്രസ് പിന്നോട്ടില്ലെന്നും പാർട്ടി പറഞ്ഞു

 

Karma News Network

Recent Posts

കെ.എസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശം അംഗീകരിക്കാനാവില്ല- കെ.കെ രമ

ആർഎംപി നേതാവ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ പരസ്യമായി തള്ളി എംഎൽഎ കെകെ രമ. ഹരിഹരന്റെ പരാമർശങ്ങൾ എംഎൽഎ എന്ന നിലക്കും…

36 mins ago

വെളുപ്പിന് അഞ്ച് മണിക്ക് എണീക്കും, ഫുഡ് കൺട്രോൾ ചെയ്യും, എക്സർസൈസ് മുടക്കാറില്ല- ജ​ഗദീഷ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. നായകൻ, സഹനടൻ, കോമഡി തുടങ്ങി എല്ലാ വേഷങ്ങളിലും താരത്തിന്റെ കൈകളിൽ ഭദ്രമാണ്. കോളജ് അധ്യാപകനായിരുന്ന…

1 hour ago

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു, ഒരു മരണം കൂടി സ്ഥിരീകരിച്ചു

മലപ്പുറത്ത് മഞ്ഞപിത്തം ബാധിച്ച് ഒരു മരണം കൂടി. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് മരിച്ചത്. മഞ്ഞപിത്തം കരളിനെ ബാധിച്ച്…

2 hours ago

മൂവാറ്റുപുഴയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ അപകടം, കാറോടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

മുവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ കാറോടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. മനുഷ്യ ജീവന് അപകടകരമാംവിധം വാഹനം ഓടിച്ചെന്ന് എഫ്‌ഐആർ. വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ.…

2 hours ago

സമരം തീര്‍ന്നെങ്കിലും വിമാനം പറക്കുന്നില്ല, എയര്‍ ഇന്ത്യ എക്‌സ്പ്രസ് അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക് സമരം അവസാനിച്ചെങ്കിലും പ്രതിസന്ധി തീരുന്നില്ല. കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങിൽ നിന്നുള്ള വിവിധ…

3 hours ago

കരമന അഖിൽ വധക്കേസ്, മുഖ്യപ്രതി അഖിൽ അപ്പു പിടിയിൽ, മറ്റ് 3 പേ‍ര്‍ക്കായി തിരച്ചിൽ

തിരുവനന്തപുരം: കരമന അഖില്‍ കൊലപാതകത്തില്‍ നാല് പേര്‍ കൂടി കസ്റ്റഡിയില്‍. ഗൂഢാലോചനയില്‍ പങ്കാളികളായവരും മുഖ്യപ്രതികളിലൊരാളുമാണ് പിടിയിലായത്. മുഖ്യപ്രതികളിലൊരാളായ അപ്പു എന്ന…

4 hours ago