ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം ക്ലീൻ ബോക്സ് ഓഫീസ് ഹിറ്റായി ജൈത്രയാത്ര തുടരുകയാണ്. റിലീസ് ചെയ്ത ചിത്രം ആദ്യവാരം പിന്നിടുന്നതിന് മുമ്പ് തന്നെ 5 കോടിരൂപ കളക്ഷൻ നേടിയിരുന്നു. ഡിസംബർ 30 നാണ് ചിത്രം തിയറ്ററിൽ എത്തിയത്. ദേവനന്ദ ടൈറ്റില്‍ റോള്‍ കൈകാര്യം ചെയ്ത ചിത്രം അയ്യപ്പനെ കാണാന്‍ ആഗ്രഹിച്ചിറങ്ങുന്ന എട്ട് വയസ്സുകാരി പെണ്‍കുട്ടിയെ കേന്ദ്രകഥാപാത്രമാക്കിയുള്ളതാണ്.
കേരളത്തിലെങ്ങും ഹൗസ്ഫുൾ ഷോയുമായി പ്രദർശനം തുടരുകയാണ്. ജനവരി 6-നാണ് ചിത്രം കേരളത്തിന് പുറത്ത് റിലീസ് ചെയ്തത്. ഇപ്പോഴിതാ, കേരളത്തിന് പുറത്ത് ചിത്രത്തിന്റെ ഡബ്ബഡ് വേർഷന്റെ വിതരണവകാശം നടൻ അല്ലു അർജ്ജുന്റെ നിർമ്മാണ കമ്പനി ഏറ്റെടുത്തിരിക്കുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. ജനുവരി 20 മുതൽ കേരളത്തിന്റെ പുറത്ത് മാളികപ്പുറം വിതരണം ചെയ്യുന്നത് ഗീതാ ആർട്സ് ആണ്.
ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയാണ് ഇക്കാര്യം ഫേയ്സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. 2022 ഡിസംബർ 30-നാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം റിലീസ് ചെയ്തത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശി ശങ്കറാണ്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന സിനിമ അയ്യപ്പ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥയാണ് പറയുന്നത്. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് വൻ സ്വീകാര്യതയാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…