mainstories

പോക്‌സോ നിയമം പ്രാബല്യത്തിൽ വന്ന ദിനം, ശിശുദിനം, പോക്‌സോ കേസിൽ ആദ്യ വധശിക്ഷ, ഇരയ്ക്ക് 110-ാം നാൾ നീതി

എറണാകുളം : കുട്ടികളെ ലൈം​ഗികാതിക്രമങ്ങളിൽ സംരക്ഷിക്കുന്നതിനാണ് പോക്സോ നിയമം പ്രാബല്യത്തിൽ വന്നത്. 2012-ലെ ശിശുദിനത്തിലാണ് ഇന്ത്യൻ പീനൽ കോഡിലെ 1860 ഭേദഹ​ഗതി ചെയ്ത് POCSO- (Protection Children from Sexual Offences Act 2012) നിലവിൽ വരുന്നത്. 18 വയസിന് താഴെയുള്ള പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നേരെ നടക്കുന്ന ലൈം​ഗിക ചൂഷണങ്ങൾ തടയുകയാണ് ലക്ഷ്യം.

കേരളത്തിൽ പോക്സോ വകുപ്പ് ഉൾപ്പെട്ട കേസിൽ ആദ്യമായാണ് വധശിക്ഷയ്‌ക്ക് വിധിക്കുന്നത്. അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ വലിച്ചെറിഞ്ഞ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ച കോടതി ഉത്തരവിൽ കേരള ജനത തൃപ്തരാണ്. ഇത് തന്നെയായിരുന്നു ആ മനുഷ്യമൃഗത്തിന് കിട്ടേണ്ടിയിരുന്ന ശിക്ഷയും. ഇതിൽ കുറഞ്ഞതൊന്നും അവൻ അർഹിക്കുന്നില്ല.

കോടതി വിധിയിൽ ആലുവയിലെ ചുമട്ടുത്തൊഴിലാളികൾ മധുരം വിതരണം ചെയ്‌തു. പ്രതിയെ കണ്ടെത്താൻ പോലീസിന് നിർണായക തെളിവ് നൽകിയ ദൃക്‌സാക്ഷി താജുദ്ദീൻ മൊയ്തീന്റെ നേതൃത്വത്തിലായിരുന്നു ലഡു വിതരണം നടത്തിയത്.” ഇനി ഇത്തരം ക്രൂരതകൾ ആരും ചെയ്യരുത്. ഇന്ന് ഈ വിധിയിൽ ആ പിഞ്ചുകുഞ്ഞിന്റെ ആത്മാവ് വളരെ അധികം സന്തോഷിക്കുന്നുണ്ടാവും. കോടതിയോടും പബ്ലിക് പ്രൊസിക്യൂട്ടറോടും നന്ദി പറയുന്നു. ആ സംഭവത്തിന് ശേഷം ഇവിടെ ആര് വന്നാലും ശ്രദ്ധിക്കാറുണ്ട്”- താജുദ്ദീൻ പറഞ്ഞു.

എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ. സോമനാണ് ശിക്ഷ വിധിച്ചത്. കുറ്റകൃത്യം നടന്ന് 110-ാം നാളിലാണ് ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചു വയസുകാരിയുടെ കൊലപാതകം അപൂർവങ്ങളിൽ അപൂർവമാണെന്നും പ്രതി ഒരു ദയവും അർഹിക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

karma News Network

Recent Posts

ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം, ലൈംഗികാതിക്രമത്തിന് ഇരയാക്കി, പ്രതികൾ പിടിയിൽ

കാസർകോട് : വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട്.…

27 mins ago

ശബരിമല തീര്‍ഥാടകരുടെ മിനിബസ് മറിഞ്ഞു; നാലു വയസുകാരൻ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നാലു വയസ്സുകാരനായ പ്രവീൺ ആണു മരിച്ചത്.…

34 mins ago

ഇന്ത്യ മുന്നണി ശക്തമായ നിലയിലാണ്, അധികാരത്തിലെത്തിയാല്‍ എല്ലാ മാസവും 10 കിലോഗ്രാം റേഷന്‍ സൗജന്യമായി നല്‍കും,കോൺ​ഗ്രസിന്റെ ​ഗ്യാരന്റി

ലഖ്‌നൗ:'രാജ്യത്ത് തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങള്‍ കഴിഞ്ഞു. ഇന്ത്യ മുന്നണി ശക്തമായ നിലയിലാണ്. അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോഗ്രാം…

49 mins ago

പോലീസ് ഉദ്യോഗസ്ഥർ അപമാനം, പെൺകുട്ടിയുടെ ആരോപണം ശരിവെച്ച് വനിതാ കമ്മിഷൻ

തിരുവനന്തപുരം : പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ (എസ്എച്ച്ഒ) മറുപടിയില്‍…

60 mins ago

മത തീവ്രവാദികളുമായി മമ്മുട്ടിയേ കൂട്ടികെട്ടേണ്ട, ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ

ഏതേലും മത തീവ്രവാദ ആശയവുമായി മമ്മുട്ടിയേ കൂട്ടി കെട്ടരുത് എന്നും മമ്മുട്ടി തുറന്ന പുസ്തകം ആണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്…

1 hour ago

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും, ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ്…

2 hours ago