kerala

റോഡിലെ കുഴിയില്‍ വീണ് വീണ്ടും മരണം; അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 74-കാരന്‍ മരിച്ചു

ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മാറമ്പിള്ളി സ്വദേശി കുഞ്ഞുമുഹമ്മദ് (74) ആണ് മരിച്ചത്. ദിവസങ്ങളായി ഇദ്ദേഹം ഓര്‍മ്മയും സംസാര ശേഷിയും നഷ്ടമായി ഇദ്ദേഹം ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 20 നായിരുന്നു അപകടം. ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് മടങ്ങി വരുന്നത് വഴിയാണ് സ്‌കൂട്ടര്‍ കുഴിയില്‍ വീണ് അപകടമുണ്ടായത്. മുഖമടിച്ച് റോഡില്‍ വീണ കുഞ്ഞുമുഹമ്മദിന്റെ ഓര്‍മ്മയും സംസാര ശേഷിയും നഷ്ടപ്പെട്ടിരുന്നു. പിന്നീട് രണ്ട് ആശുപത്രികളിലായി ചികിത്സ തേടി. തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയാണ് കുഞ്ഞുമുഹമ്മദിന്റെ അന്ത്യം.

അതേസമയം നാട്ടുകാരും കിഫ്ബിയുമായുള്ള തര്‍ക്കമാണ് ആലുവ-പെരുമ്പാവൂര്‍ റോഡ് പണി തുടങ്ങാത്തതെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്. 24 മീറ്റര്‍ വീതി വേണമെന്നാണ് കിഫ്ബിയുടെ നിലപാട്, എന്നാല്‍ 16 മീറ്റര്‍ മതിയെന്നാണ് നാട്ടുകാര്‍ പറയ്യുന്നത്. ഇതാണ് തര്‍ക്കത്തിന് വഴിവച്ചത്. ഈ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ പണി തുടങ്ങാനാകില്ലെന്നും അതുകൊണ്ടാണ് താല്‍കാലിക പാച്ച് വര്‍ക്ക് ചെയ്തതെന്നും അത് മതിയാവില്ല എന്ന് പൊതുമരാമത്ത് വകുപ്പിന് അറിയാമെന്നും മന്ത്രി പറഞ്ഞിരുന്നു.

Karma News Network

Recent Posts

സൈനികർക്കായി പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകൾ

ന്യൂഡൽഹി : 113 ഇലക്ട്രിക് ബസുകൾ സൈനികരുടെ യാത്രകൾക്ക് വാങ്ങി കരസേന. കേന്ദ്ര സർക്കാരിന്റെ ഹരിത സംരംഭങ്ങൾക്ക് കൂടുതൽ ഊർജ്ജം…

16 mins ago

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

48 mins ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

50 mins ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

1 hour ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

1 hour ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

1 hour ago